Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

‘സമയനൃത്തം’ പ്രകാശനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2018, 11:00 am IST
in Literature

ഇന്നാണ് ആ ദിനം. ലോകപ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി ആന്‍ ടൈലറിന്റെ നോവല്‍ ‘ക്‌ളോക് ഡാന്‍സ്‘ന്റെ പ്രകാശനം. എഴുത്തിന്റെ സെലിബ്രിറ്റി ജീവിതം നയിക്കുന്ന ടൈലറുടെ 21-ാമതു പുസ്തകമാണ് സമയനൃത്തമെന്ന് ചുരുക്കിപ്പറയാവുന്ന ഈ രചന. അവരുടെ മറ്റു നോവലുകളും കഥകളും നല്‍കിയ അനുഭൂതി സാന്ദ്രതയില്‍ ലോകം കാത്തിരിക്കുകയാണ് പുതിയ പുസ്തകം. എഴുതിയതെല്ലാം ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ ടൈലറുടെ ഈ കൃതിയും വന്‍ വില്‍പ്പന സാധ്യത തുറന്നിടുന്നുവെന്നാണ് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിന്റെ കണക്കുകൂട്ടല്‍. കുടുംബവും സ്‌നേഹ ബന്ധങ്ങളും ഇഴപിരിയുന്ന ക്‌ളോക് ഡാന്‍സ് വ്യത്യസ്ത വായനാനുഭവം ആയിരിക്കുമെന്ന് പ്രസാധകര്‍ കണക്കുകൂട്ടുന്നു.

നോവലിനെക്കുറിച്ച് പലതരം വിചാരങ്ങളിലൂടെ കടന്നുപോകുകയാണ് വായനക്കാര്‍. ടൈലര്‍ താമസിക്കുന്ന, മനോഹരമായ സിറ്റിയെന്നു പേരുകേട്ട ബാള്‍ട്ടിമോര്‍ തന്നെയായിരിക്കുമോ പശ്ചാത്തലം. പ്രധാന കഥാപാത്രം ഒരു പക്ഷേ അവിടെനിന്നുമാകാനിടയില്ല. അങ്ങനെ  ഓരോരോ നിഗമനങ്ങള്‍. എല്ലാറ്റിനും ഇന്ന് ഉത്തരംകിട്ടും.

സമയം ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാറില്ലെന്ന ആപ്തവാക്യത്തിന്റെ പൊരുളിനെ തിരിച്ചറിയുന്ന പ്രചോദനപരമായ ശുഭാപ്തിവിശ്വാസത്തിന്റെ ആഴം അളന്നു തരുന്നതാണ് ക്‌ളോക് ഡാന്‍സ്. പ്രധാന കഥാപാത്രം വില്ല ഡ്രാക്കിന് പെട്ടെന്നു വരുന്ന സഹായം തേടിയുള്ള ഒരു ഫോണ്‍ കോള്‍ അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. വേണ്ട സമയത്തുള്ള നല്ല തെരഞ്ഞെടുപ്പ് ജീവിതത്തിനു നല്‍കുന്ന പ്രത്യാശയാണ് ഈ നോവലിന്റെ കേന്ദ്ര ബിന്ദു. തീവ്രാനുഭവങ്ങളുടെ ഉഷ്ണം വമിക്കുന്നതാണ് വില്ലയുടെ ജീവിതം. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ പെട്ടെന്നൊരുനാള്‍ അമ്മ അപ്രത്യക്ഷയാകുന്നു. വിധവയാകുന്നതും നല്ലപ്രായത്തില്‍. ഏകാന്തതയിലും ഒറ്റപ്പെടലിലും നിരാശാഭരിതമായിത്തീരാവുന്ന ജീവിതത്തെയാണ് അവര്‍ ശരിക്കും കണ്ടെത്തി പ്രതീക്ഷാ ഭരിതമാക്കുന്നത്.

നോവലിസ്റ്റും വിമര്‍ശകയും കഥാകൃത്തുമായ ആന്‍ ടൈലറുടെ പുസ്തകങ്ങള്‍ ചൂടപ്പംപോലെയാണ് വില്‍ക്കപ്പെടുന്നത്. അമേരിക്കയിലെ മിനസോട്ടയില്‍ 1941 ല്‍ ജനിച്ച ടൈലറുടെതായി ദ ക്‌ളോക് വിന്റര്‍, ദ ആക്‌സിഡെന്റല്‍ ടൂറിസ്റ്റ്, മോര്‍ഗണ്‍സ് പാസിംങ്, ബ്രീത്തിംങ് ലെസണ്‍, ലാഡര്‍ ഓഫ് ഇയേഴ്‌സ്, വിനഗര്‍ ഗേള്‍സ് തുടങ്ങിയ നോവലുകള്‍ ഉള്‍പ്പെടെ 46 പുസ്തകങ്ങളുണ്ട്. പുലിസ്റ്റര്‍ സമ്മാനം ഉള്‍പ്പെടെ പുരസ്‌ക്കാരങ്ങളുടെ ഒരു നീണ്ട നിരയും. എഴുപത്തേഴുകാരിയായ അവര്‍ ഇപ്പോഴും ചിന്തകൊണ്ട് യുവതിയാണെന്നു പറയാം. 

രചനയില്‍  ഈ എഴുത്തുകാരി കാത്തു സൂക്ഷിക്കുന്ന വ്യത്യസ്തത അവര്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സത്യസന്ധത തന്നെയാണ്. നീണ്ട അന്‍പതു വര്‍ഷങ്ങളുടെ എഴുത്തു ജീവിതമുള്ള ഇവര്‍ പുസ്തക യാത്രകള്‍ക്കോ അഭിമുഖങ്ങള്‍ക്കോ സമയം കളയാറില്ല. പിറ്റേന്നു വായിച്ച് അനുഭൂതികൊള്ളാന്‍ മോഹമില്ലാത്തതിനാലാണ് അഭിമുഖം കൊടുക്കാത്തതെന്ന് ടൈലര്‍ പറയുന്നു. തന്റെ മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തയാവണമെന്നാഗ്രഹിക്കുകയായിരുന്നു അവര്‍. ജീവിതത്തില്‍ മാത്രമല്ല എഴുത്തിലും. ചെറുപ്പത്തിലെ നല്ല വായനക്കാരിയായിരുന്നുവെങ്കിലും എഴുത്തുകാരിയാകുമെന്ന് വിചാരിച്ചിരുന്നില്ല. ലൈാസ് മാര്‍ണറും ഷേക്‌സ്പിയറുമൊക്കെ വായിച്ചതുകൊണ്ടുമാത്രം ആയിത്തീരുന്നതല്ല എഴുത്തുകാരിയെന്നതായിരുന്നു അവരുടെ വിചാരം. ഏഴു വയസില്‍ തന്നെ താനാരായിത്തീരുമെന്നൊക്കെ ചിന്തിച്ചു വിഷമിച്ചില്ലെങ്കിലും നേര്‍ത്ത ആശങ്കയുണ്ടായിരുന്നു. അതിനെ കവച്ചുവെച്ചാണ് ടൈലര്‍ ലോകാരാധ്യയായ എഴുത്തുകാരിയായത് .

                 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Health

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

Astrology

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

Kerala

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പുതിയ വാര്‍ത്തകള്‍

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.