Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചതുശ്ലോകിക്ക് ഒരു ആമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 02:56 am IST
inSamskriti

എന്തറിഞ്ഞാലാണോ എല്ലാ അറിവും വിശേഷമായി കരഗതമാകുന്നത് ആ അറിവാണ് യഥാര്‍ത്ഥ അറിവ്. അതാണ് ഭഗവാന്‍ മഹാവിഷ്ണു ബ്രഹ്മദേവന് ഉപദേശിച്ചുകൊടുക്കാമെന്നേറ്റത്. അതുകൊണ്ടാണ് ജ്ഞാനം പരമഗുഹ്യം എന്ന് ഭഗവാന്‍ അരുളിചെയ്തത്. ഈ ജ്ഞാനമാണ് ഭാഗവതസത്തയായ ചതുശ്ലോകീ ഭാഗവതം എന്നറിയപ്പെടുന്നത്.

ഇതിന്റെ ആശയം വേദങ്ങളിലും ഉപനിഷത്തുക്കൡലുമെല്ലാം കേള്‍ക്കാനാവുന്നതാണ്.ദേവീഭാഗവതത്തിലെ അര്‍ധശ്ലോകീ ഭാഗവതവും ഇതേ ആശയത്തെയാണ് ഉദ്‌ഘോഷിക്കുന്നത്. ശിശുക്കള്‍ക്ക് അമ്മ എങ്ങനെയാണോ അതിനേക്കാളും പ്രധാനമാണ് എന്നോ അത്രത്തോളം പ്രധാനമെന്നോ പറയാവുന്ന ജ്ഞാനമാണിത്. ദേവീഭാഗവതത്തില്‍ ”സര്‍വം ഖല്വിദമേവാഹം നാന്യദത്ര സനാതനം” ഇങ്ങനെ പറയുന്നു. ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ചുറ്റമ്പലത്തിലേക്കു കടക്കുമ്പോള്‍ ബലിക്കല്‍പുരയില്‍ എഴുതിവച്ചിരിക്കുന്നതുകാണാം. ”ഞാന്‍ താനിതെല്ലാം മറ്റൊന്നുമില്ല നൂനം സനാതനം” എന്ന്. അര്‍ധശ്ലോകീ ഭാഗവതത്തിന്റെ ഭാവാര്‍ഥം.

കൊച്ചുകുട്ടികള്‍ക്ക് അമ്മതന്നെയാണല്ലൊം. ഭഗവത് ചൈതന്യം നമ്മില്‍ നിന്നു വേറിട്ടുനില്‍ക്കുന്ന ഒന്നാണെന്നു ചിന്തിക്കുന്ന കാലത്തോളം നാം ആ ചൈതന്യത്തിനു മുന്നില്‍ ശിശുക്കളാണ്. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ പരാശക്തിയെക്കാണാന്‍ ചിന്താമണി മണ്ഡപത്തിലേക്കു പോകുന്ന ഒരു കഥാഭാഗം ദേവീഭാഗവതത്തില്‍ പറയുന്നു.

ചിന്താമണി മണ്ഡപത്തിലെത്തും മുന്‍പുതന്നെ ദേവി ഇവര്‍ക്കു സാരൂപ്യം കൊടുത്തു. ഇവരെല്ലാം സ്ത്രീകളായി മാറി. തുടര്‍ന്നാണ് ചിന്താമണി മണ്ഡപത്തില്‍ ദേവീദര്‍ശനം ലഭിച്ചത്.ദേവിയെ ദര്‍ശിച്ച വിഷ്ണുഭഗവാന്‍ ഒരു നിമിഷം ആലോചനയിലാണ്ടു.

”തദാളസൗ ഭഗവാന്‍ വിഷ്ണുര്‍ ദൃഷ്ട്വാ താം ചാരുഹാസിനീം”

വിഷ്ണു മനസ്സില്‍ പരതി നോക്കി. ആരാണീ സുന്ദരി. പെട്ടെന്ന് ഓര്‍മയില്‍ തെളിഞ്ഞുവന്നു.

”ഏഷാ ഭഗവതീ ദേവീ സര്‍വേഷാം കാരണം ഹിനഃ”

ഈ ദേവിയല്ലേ എല്ലാത്തിനും കാരണമായി വര്‍ത്തിക്കുന്നത്? അെത, ഞാന്‍ ഓര്‍ക്കുന്നു. ഈ ദേവിയെ ഞാന്‍ പണ്ടു കണ്ടിട്ടുണ്ട്.

”സൈഷാ വരാംഗനാ നാമ യാവൈ 

ദൃഷ്ടാ മഹാര്‍ണവേ

ബാലഭാവേ മഹാദേവീ ദോളയന്തീവമാം മുദാ

ശയനം വടപത്രേ ച പര്യങ്കേസുസ്ഥിരേ ദൃഢേ

പാദാഗുഷ്ഠം കരേ കൃത്വാ നിവേശ്യ മുഖപങ്കജേ”

ഈ അമ്മ പണ്ട് എന്നെ താരാട്ടുപാടി തൊട്ടിലിലാട്ടി ഉറക്കിയിട്ടുണ്ട്. പണ്ട് ഒരു മഹാപ്രളയം വന്നപ്പോള്‍, ഞാന്‍ എന്റെ ശൈശവാവസ്ഥയില്‍, ഒരു ആല്‍വൃക്ഷത്തിന്റെ ഇലയില്‍ കിടന്ന് കാല്‍വിരല്‍ കയ്യില്‍ പി

ടിച്ച് മുഖത്തോടു ചേര്‍ത്ത് കഴിയുകയായിരുന്നു. ഈ അമ്മ എന്നെ ഏറെ ലാളിച്ചിട്ടുണ്ട്.

”ഗായന്തീ ദോളയന്തീ ച ബാലാഭാവേന്മയി സ്ഥിതേ

സേയം സുനിശ്ചിതം ജ്ഞാനം ജാതം മേ ദര്‍ശനാദിവ”

താരാട്ടുപാടി തൊട്ടിലിലാട്ടി ലാളിക്കുന്ന ആ അമ്മയെ ഞാനിപ്പോഴും ഓര്‍ക്കുന്നു.ഇവിടെ വ്യക്തി പരമചൈതന്യത്തേയും ആ പരമചൈതന്യം വ്യക്തിയെയും തിരിച്ചറിഞ്ഞ് ഒന്നായി മാറുകയാണ്.

ഭഗവാന്‍ ഭഗവദ്ഗീതയില്‍ പറഞതുപോലെ ”ക്ഷേത്ര ക്ഷേത്രജ്ഞയോര്‍ ജ്ഞാനം യത്തത് ജ്ഞാനം മതം മമ” തന്റെ ഉള്ളിലുള്ള ക്ഷേത്രജ്ഞനെ തിരിച്ചറിയുമ്പോള്‍ യഥാര്‍ഥ ജ്ഞാനം കരഗതമാകുന്നു.

അതോടെ ലൗകീകതയില്‍നിന്ന്, മായയില്‍നിന്ന് മോചനമാകുന്നു. മോഹം ക്ഷയിക്കുന്നതോടെ മോക്ഷാവസ്ഥയിലെത്തുന്നു.

ശ്രീരാമകൃഷ്ണ പരമഹംസര്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടു- വള്ളം വെള്ളത്തില്‍ കിടക്കട്ടെ. പക്ഷെ വെള്ളം വള്ളത്തില്‍ കിടക്കാന്‍ അനുവദിക്കരുത്. ലോകം മുഴുവന്‍ മനസ്സില്‍ കിടക്കട്ടെ. മനസ്സ് ലോകത്തില്‍ കിടക്കാന്‍ അനുവദിക്കരുത്.

അഹം ബ്രഹ്മാസ്മി എന്ന ശ്രുതിവചനം ഉദ്‌ഘോഷിക്കുന്നത് ഇതേ ആശയംതന്നെയാണ്. ഞാന്‍ തന്നെയാണ് ബ്രഹ്മം. ഞാന്‍ ബ്രഹ്മമാകുന്നു എന്നു മനസ്സിലാക്കാന്‍ തന്നെയാണ് ഛന്ദോഗ്യോപനിഷത്തില്‍ ”തത് ത്വ മസി” എന്നു പറഞ്ഞുതന്നത്. അതു നീയാകുന്നു. ഇപ്പറഞ്ഞ ബ്രഹ്മം നീ തന്നെയാണ്.മാണ്ഡൂക്യത്തില്‍ പറയുന്നു

”സര്‍വം ഹ്യേതദ് ബ്രഹ്മഃ അയം ആത്മാ ബ്രഹ്മ” എല്ലാം ബ്രഹ്മമാണ്. അതുതന്നെയാണ് എല്ലാം. ഈ ആത്മാവുതന്നെയാണ് ബ്രഹ്മം. ഈ അറിവു നേടിയാല്‍, നാം ബ്രഹ്മം തന്നെയെന്നു വ്യക്തമാകുന്ന ആ ജ്ഞാനം ലഭിച്ചാല്‍ നാം ബ്രഹ്മം തന്നെയാകുന്നു. അതാണ് പ്രജ്ഞാനം ബ്രഹ്മ എന്ന മഹാവാക്യവും അര്‍ഥമാക്കുന്നത്.

തൈത്തിരീയ ഉപനിഷത്തില്‍ പറയുന്നു.

”യതോ വാ ഇമാനി ഭൂതാനി ജായന്തേ

യേന ജാതാനി ജീവന്തി

യത് പ്രയന്ത്യാഭി സംവിശന്തി

തദ് വിജിജ്ഞാസസ്വഃ തദ് ബ്രഹ്മഃ”

ഈ പഞ്ചഭൂതങ്ങളെല്ലാം എന്തില്‍നിന്നുണ്ടാകുന്നു, ഏതില്‍ അവ ജീവിക്കുന്നു, ഏതിലാണോ ലയിക്കുന്നത് അതുതന്നെയാണ് ബ്രഹ്മം.

ഈ ബ്രഹ്മത്തെത്തന്നെയാണ് ഭഗവാന്‍ മഹാവിഷ്ണു ബ്രഹ്മദേവന് വിശദമാക്കിക്കൊടുത്തത്. ചതുശ്ലോകി ഭാഗവതമെന്ന ഈ ബ്രഹ്മതത്വത്തെ ഉത്തമഭക്തന്മാര്‍ക്കു  പകര്‍ന്നു കൊടുക്കാനുള്ള താല്‍പര്യത്തിലാണ് ബ്രഹ്മദേവന്‍ ഇത് നാരദര്‍ക്കുപദേശിച്ചുകൊടുത്തത്. ഭാഗവതത്തിന്റെ ലക്ഷ്യംതന്നെ ഇതാണ്. ചതുശ്ലോകീയുടെ തത്വം വിശദീകരിക്കാനാണ് ശ്രീനാരദര്‍ വേദവ്യാസനോട് ഭാഗവതം രചിക്കാന്‍ നിര്‍ദ്ദേശിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.