പിണറായി: എന്‍ഡിഎഫ് മോഡല്‍ ആയുധ പരിശീലനം സിപിഎം കേന്ദ്രമായ പിണറായിയിലും. പട്ടികളിലും പൂച്ചകളിലുമാണ് അക്രമി സംഘം പരിശീലനം നടത്തുന്നത്. ഇത്തരം സംഭവത്തില്‍ പരിക്കേറ്റ നിരവധി പട്ടികളെയും പൂച്ചകളെയും കണ്ടെത്തിയതോടെയാണ് ഇത് ആയുധ പരിശീലനത്തിന്റെ ഭാഗമാണെന്ന് സൂചന ലഭിച്ചത്. കയ്യും കാലും വെട്ടി തെരുവില്‍ തള്ളിയ നിരവധി പൂച്ചകളുടെയും പട്ടികളുടെയും ജഡം ഈ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. ചില മൃഗങ്ങള്‍ ചത്തുജീവിക്കുന്ന സ്ഥിതിയിലുമുണ്ട്.
ഓലയമ്പലം ടൗണിനടുത്ത് കഴിഞ്ഞ ദിവസം രാവിലെ കാണപ്പെട്ട ഒരു പൂച്ചയുടെ ദൃശ്യം ഏറെ ദയനീയമായിരുന്നു. നാല് കാലുകളും വെട്ടിമാറ്റിയ നിലയിലായിരുന്നു പൂച്ച. കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ പട്ടികളെയും കണ്ടെത്തിയിരുന്നു. എന്നാല്‍ മൃഗസ്‌നേഹികളൊന്നും സംഭവം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. പോലീസാകട്ടെ ഇത്തരം സംഭവങ്ങളില്‍ യാതൊരു അന്വേഷണവും നടത്തുന്നില്ല. സംഭവം ജനങ്ങളിലും ഭീതി പരത്തിയിട്ടുണ്ട്.
















