Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ മതേതരത്വം വിമര്‍ശിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2018, 03:21 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘മതേതരത്വം’ വിമര്‍ശിക്കപ്പെടുന്നു. മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് മതേതരത്വത്തിന് ഭീഷണിയാണെന്ന് പിണറായി പ്രസ്താവിച്ചിരുന്നു. എന്നാല്‍ എസ്ഡിപിഎയുടെ കോഴിക്കോട്ടെ പരിപാടിയില്‍ മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി പങ്കെടുത്തപ്പോള്‍ ഇത്തരം വിമര്‍ശനം നടത്താന്‍ മുഖ്യമന്ത്രി തയാറായില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. 

സാമൂഹ്യ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്ക് രൂക്ഷമായ വിമര്‍ശനങ്ങളാണ്. മാധ്യമപ്രവര്‍ത്തകന്‍ എം.എസ് സനില്‍ കുമാര്‍ ഫേസ്‌ബുക്കില്‍ ഇങ്ങനെയെഴുതി: ” ആര്‍എസ്എസ് വര്‍ഗീയമായിരാഷ്‌ട്രത്തെ ഭിന്നിപ്പിക്കാന്‍ നടക്കുന്ന സംഘടന ആണെന്നും പ്രണബ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് മതേതരത്വത്തിന് ഭീഷണി ആണെന്നും മുഖ്യമന്ത്രി പറയുന്നു… തരംപോലെ പിണറായിക്ക് ഉപയോഗിക്കാനുള്ളതാണോ മതേതരത്വം. പ്രണബ് മുഖര്‍ജിയുടെ കാലത്ത് ഹമീദ് അന്‍സാരി ആയിരുന്നു ഉപരാഷ്‌ട്രപതി. പ്രണബ് മുഖര്‍ജി കാത്തുസൂക്ഷിക്കണം എന്ന് പിണറായി പറയുന്ന മതേതരത്വം ഹമീദ് അന്‍സാരിക്കും ബാധകമാണല്ലോ. എന്നാല്‍ എന്താണ് ഒരു വര്‍ഷം മുന്‍പ് ഹമീദ് അന്‍സാരി ചെയ്തത്? തീവ്രവാദ ആരോപണങ്ങളുടെ പേരില്‍ നിരോധിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം സെമിനാര്‍ ഉദ്ഘാടനം ചെയ്താണ് ഹമീദ് അന്‍സാരി മാതൃക ആയത്. ഉത്തരേന്ത്യയില്‍ എങ്ങും ആയിരുന്നില്ല പരിപാടി. ഇവിടെ ഈ കേരളത്തില്‍. പരിപാടിയുടെ മുഖ്യസംഘാടക മതപരിവര്‍ത്തന കേസുകളില്‍ അന്വേഷണം നേരിടുന്ന വുമണ്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ്; കാലിക്കറ്റ് സര്‍വകലാശാല വേദി പോലും നിഷേധിച്ച പരിപാടിയിലാണ് അന്‍സാരി പങ്കെടുത്തത്.

സര്‍വകലാശാല കാമ്പസിലെ സെമിനാര്‍ കോംപ്ലക്‌സിലാണ് ആദ്യം പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനിടെ ഇസ്ലാമിക് ചെയറിന്റെ ഭരണസമിതിയായ ഫെഡറേഷന്‍ ഓഫ് മുസ്ലിം കോളേജസ് ആണ് പരിപാടിക്കെതിരേ പരാതിയുമായി വൈസ് ചാന്‍സലറെ സമീപിച്ചത്. പരിപാടിയെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് ഭരണസമിതി സെക്രട്ടറിതന്നെ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് പരിപാടിക്കു വേദി നിഷേധിക്കാന്‍ വൈസ് ചാന്‍സിലര്‍ തീരുമാനിച്ചത്. വേദിക്കായി അപേക്ഷ നല്‍കുമ്പോള്‍ പരാമര്‍ശിക്കാത്ത സംഘടനകള്‍കൂടി പരിപാടിയില്‍ ഉള്‍പ്പെട്ടതും നടപടിക്കു കാരണമാണ്. ഇതേത്തുടര്‍ന്ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്.

ദേശീയ തലത്തില്‍ വിവാദമായ കേരള വിഷയങ്ങളുടെ ഒരു വശത്ത് എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. മതംമാറ്റ കേസുകളുടെ പേരിലും ഐസിസ് ബന്ധത്തിന്റെ പേരിലുമാണ് ഈ സംഘടന വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. തീവ്ര വര്‍ഗീയ നിലപാട് വെച്ചു പുലര്‍ത്തുന്ന സംഘടന. ഇതിനിടെയാണ് എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.  ഇത്രയും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സംഘടനയുടെ പരിപാടിയിലാണ് മുന്‍ ഉപരാഷ്‌ട്രപതി പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അന്‍സാരിക്ക് പിണറായി വിജയന്റെ പോലീസ് സുരക്ഷയും ഒരുക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയര്‍മാന്‍ ഇ അബൂബക്കറും ഹമീദ് അന്‍സാരിക്കൊപ്പം വേദി പങ്കിട്ടു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പറയുന്ന റിപ്പോര്‍ട്ടിലെ പ്രധാന കാര്യം തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിയ കേസാണ്. ഈ കേസുമായി സംഘടനയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാല്‍ കൈവെട്ട് കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് സുവ്യക്തമാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത കാലത്ത് നടന്ന പല തീവ്രവാദ സംഭവങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ മതം മാറ്റവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ ആതിരയെന്ന പെണ്‍കുട്ടി ഗുരുതരമായ ആരോപണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉന്നയിച്ചത്. അതേസമയം പോപ്പുലര്‍ ഫ്രണ്ട് ആണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന്‌ ബോധ്യമായതിനെത്തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍ ചടങ്ങില്‍ നിന്നു വിട്ടു നിന്നു.

ഹമീദ് അന്‍സാരിയെ വിമര്‍ശിക്കാന്‍ എന്തിനു താങ്കള്‍ ഭയപ്പെടുന്നു? അന്ന് ഒരക്ഷരം…മതേതരത്വം തകര്‍ന്നെന്നോ, ഭീഷണിയില്‍ എന്നോ ഉള്ള ഒരു വരിപോലും താങ്കളുടെ നാവില്‍ നിന്ന് ഉതിര്‍ന്നുവീണില്ലല്ലോ. പിന്നെ ഇപ്പോള്‍ താങ്കള്‍ക്ക് പ്രണബ് മുഖര്‍ജിയെ വിമര്‍ശിക്കാന്‍ ധാര്‍മികമായി എന്ത് യോഗ്യത ആണുള്ളത്. ശുദ്ധ ഇരട്ടത്താപ്പ്. അത് മാത്രമാണിത്.” 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.