കണ്ണൂര്‍: ജില്ലയിലെ പല ഭാഗങ്ങളിലും ഓട്ടോറിക്ഷ, ടാക്സി വാഹനങ്ങള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നതിനെതിരെ ബസ്സുടമകള്‍ സമരത്തിലേക്ക്. ഇതുമൂലം ബസ്സുടമകള്‍ക്ക് കടുത്ത നഷ്ടമാണ് ഉണ്ടാകുന്നത്. അതോടൊപ്പം തന്നെ ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റത്തിനും മത്സര ഓട്ടത്തിനും ഇത് കാരണമാകുന്നു. ചക്കരക്കല്ല്-മുഴപ്പാല-പനയത്താംപറമ്പ്, താഴെചൊവ്വ-കാപ്പാട്, ചാല-കൊയ്യോട് തുടങ്ങി ജില്ലയിലെ നിരവധി റൂട്ടുകളില്‍ സമാന്തര സര്‍വീസുകള്‍ നടന്നുവരികയാണ്. ഇതിനെതിരെ 20 ന ചക്കരക്കല്ല്-മുഴപ്പാല-പനയത്താംപറമ്പ് റോഡില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ കണ്ണൂര്‍ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് യോഗം തീരുമാനിച്ചു. പി.പി.മോഹനന് അധ്യക്ഷത വഹിച്ചു. രാജ്കുമാര് കരുവാരത്ത്, എം.ഒ.രാജേഷ്, കെ.കെ.മനോഹരന്, എ.സുരേശന്, വി.കെ.സെലിന്, സുധീര്‍ ബാബു, വിജേഷ്, സാജില്ദേവ്, വത്സലന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: