Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കുമ്മനത്തിന്റേത് വലിയ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 02:10 am IST
inEditorial

മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ഇന്ന് അധികാരമേല്‍ക്കുകയാണ്. കേരളത്തില്‍ നിന്ന് നിരവധി പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി പോയിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കുമ്മനം രാജശേഖരന്‍ എന്ന് നിസ്സംശയം പറയാന്‍ കഴിയും. രാഷ്‌ട്രീയത്തിലെ പ്രമാണിമാരായുള്ളവരാണ് കേരളത്തില്‍ നിന്നും ഗവര്‍ണറായി ഇതുവരെ പോയിട്ടുള്ളത്. ഈ ചരിത്രമാണ് ഇവിടെ തിരുത്തിക്കുറിക്കുന്നത്. ഇപ്പോള്‍ കുമ്മനം രാജശേഖരന്റെ സ്ഥാനലബ്ധി തികച്ചും അപ്രതീക്ഷിതമാണ്. സാധാരണക്കാരില്‍ തികച്ചും അസാധാരണ വ്യക്തിത്വമാണ് കുമ്മനം രാജശേഖരന്റേത്. ജനങ്ങളോടൊപ്പം സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ട് അറിഞ്ഞ് അവ പരിഹരിക്കുന്നതിന് നിരന്തരം  പ്രക്ഷോഭങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിവരുന്ന നേതാവാണ് കുമ്മനം രാജശേഖരന്‍. കേരളത്തിലെ അരിപ്പ, ആറന്മുള, നിലയ്‌ക്കല്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങി വിജയിച്ച പല സമരങ്ങളുടെയും നായകനാണ് കുമ്മനം രാജശേഖരന്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍, ഹൈന്ദവസമരനായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കുമ്മനം രാജശേഖരന് വിജയിച്ച ചരിത്രമേ നിരത്താനുള്ളൂ. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ആദ്യത്തെ അംഗത്തെ കാലുകുത്തിക്കാനായി. ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്താനും വോട്ടിംഗ് ശതമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനുമായി. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി ബിജെപിയെ ഉയര്‍ത്തിക്കാണിക്കാനുമായി. കേരളത്തിലെ സിപിഎമ്മിന്റെ കൊലക്കത്തി രാഷ്‌ട്രീയത്തെ തുറന്നു കാണിക്കാന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പ്രയത്‌നങ്ങള്‍ വിസ്മരിക്കാനാവില്ല. സിപിഎം കൊലപാതക രാഷ്‌ട്രീയത്തിന്റെ അപ്പോസ്തലന്മാരെന്ന് ദേശീയതലത്തില്‍ തുറന്നുകാട്ടാന്‍ കുമ്മനത്തിന്റെ പ്രവര്‍ത്തനം തെളിയിച്ചു. ഒരു ജനകീയ പ്രസ്ഥാനമായി ബിജെപിയെ മാറ്റാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ ഇരുന്ന് സകലമാന മനുഷ്യരുടെയും പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള പ്രക്ഷോഭകാരനായി അദ്ദേഹം പ്രവര്‍ത്തിച്ചു.

സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പാതയാണ്  കുമ്മനം തെളിച്ചിട്ടുള്ളത്. മാറാട് മതതീവ്രവാദികള്‍ കൂട്ടക്കുരുതി നടത്തിയപ്പോള്‍ സ്വാഭാവികമായും വന്‍ വര്‍ഗീയ കലാപം നടക്കുമായിരുന്നു. അതില്‍ നിന്നും അതിനെ വഴിതിരിച്ചത് കുമ്മനം രാജശേഖരന്റെ നേതൃത്വമാണ്. കലാപത്തില്‍ നിന്നും നിയമപരമായ പ്രശ്‌നപരിഹാരത്തിനായി പ്രക്ഷോഭമാര്‍ഗത്തിലേക്ക് നീങ്ങിയത് കുമ്മനത്തിന്റെ നേതൃപാടവമാണ്. അഞ്ചുമാസം അദ്ദേഹം അരയസമുദായത്തെ സമരമാര്‍ഗത്തില്‍ സജീവമാക്കി. തുടര്‍ന്നാണ്  അനുരഞ്ജനത്തിന്റെ മാര്‍ഗത്തിലേക്ക് സര്‍ക്കാര്‍ എത്താന്‍ നിര്‍ബന്ധിതമായത്. 

സംഘര്‍ഷമല്ല സമന്വയമാണ് സമൂഹത്തിന് അനിവാര്യമെന്ന് തെളിയിച്ച കുമ്മനം രാജശേഖരന്‍, വര്‍ത്തമാനകാല രാഷ്‌ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന നേതാവാണ്. രാഷ്‌ട്രീയത്തേക്കാള്‍ രാഷ്‌ട്ര സങ്കല്പങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന കുമ്മനം രാജശേഖരന്‍ മാതൃരാജ്യത്തിന്റെ ഉത്തമപൗരനായി ഇനിയും ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുമെന്ന് ആശിക്കാം. ജന്മഭൂമിയുടെ ഉയര്‍ച്ചയ്‌ക്കും വളര്‍ച്ചയ്‌ക്കും നിസ്സീമമായ സംഭാവന ചെയ്ത കുമ്മനത്തിന് ലഭിച്ച അംഗീകാരത്തില്‍ അതിരുകളില്ലാത്ത ആഹ്ലാദം പങ്കുവയ്‌ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.