Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അമേരിക്കയെ വീണ്ടും കണ്ടെത്തിയ എഴുത്തുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 12:08 pm IST
inLiterature

എഴുത്തുകാരന്റെ മരണം ശാശ്വതമല്ല. സ്വന്തം രചനകളിലൂടെ അയാള്‍ പുനര്‍ജനിച്ചുകൊണ്ടേയിരിക്കും. ചൊവ്വാഴ്ച രാത്രി ഹൃദയ സ്തംഭനംമൂലം 85ാം വയസില്‍ മാന്‍ഹാട്ടണില്‍ അന്തരിച്ച അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത് ജീവിച്ചിരുന്നതിനെക്കാള്‍  സ്വന്തം കൃതികളിലൂടെ ഇനിയായിരിക്കും കൂടുതല്‍ ആഘോഷിക്കപ്പെടുക. ചിരിച്ചുകൊണ്ട് ഉറങ്ങുന്നു, ഉണരുന്നു എന്നു പ്രഖ്യാപിച്ച റോത്തിന്റെ നോവലുകളും അതിലെ വ്യത്യസ്ത ചിന്തകളും വായനക്കാരെ ഇനി പുതിയൊരു ഉറക്കത്തിനും ഉണര്‍ച്ചയ്‌ക്കും പ്രേരിപ്പിച്ചേക്കാം.

അമേരിക്കയോടു യോജിച്ചും വിയോജിച്ചും അവിടത്തെ ജൂതരെ നിരീക്ഷിച്ചും എഴുത്തില്‍ പുരുഷ ലൈംഗികതയ്‌ക്കു പരവതാനി വിരിച്ചും 20ാം നൂറ്റാണ്ടിലെ അഗ്രഗാമിയായ നോവലിസ്റ്റായി ലോകം വാഴ്‌ത്തിയ റോത്തിന്റെ മരണം തീര്‍ക്കുന്ന ചിന്താപരമായ ശൂന്യത വലുതാണ്. അമേരിക്കയെ വലിയ സമര്‍പ്പണ ബുദ്ധിയോടെ ഇടതടവില്ലാതെ പഠിച്ചുകൊണ്ടിരുന്ന നല്ലൊരു ചരിത്രവിദ്യാര്‍ഥികൂടിയായിരുന്നു ഫിലിപ്പ് റോത്ത്. മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനായി ആണ്‍ ലൈംഗികതയെ എന്നും അദ്ദേഹം പഠന വിധേയമാക്കിക്കൊണ്ട് രചന നടത്തി. അമേരിക്കയെ വിമര്‍ശിക്കുമ്പോഴും താന്‍ അമേരിക്കക്കാരനല്ലെങ്കില്‍ ഒന്നുമല്ലെന്നുംകൂടി അദ്ദഹം പ്രഖ്യാപിച്ചു.അങ്ങനെ ആവര്‍ത്തിച്ച് അമേരിക്കക്കാരനാകുകയായിരുന്നു റോത്ത്. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അമേരിക്കയെ വീണ്ടും കണ്ടെത്തുകയാണ് താനെന്നും റോത്ത് പറഞ്ഞിരുന്നു.അമേരിക്കയെകൂടുതല്‍ പഠിക്കുമ്പോഴും തന്നെത്തന്നെ ആഴത്തില്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു റോത്ത്. ഒരു അമേരിക്കക്കാരനും ജൂതനും എഴുത്തുകാരനും മനുഷ്യനും ആയിത്തീരുന്നതിന്റെ അര്‍ഥമെന്തണെന്നു അന്വേഷിക്കുകകൂടി ചെയ്തു ഫിലിപ്പ് റോത്ത്.

അമേരിക്കന്‍ സാഹിത്യത്തിലെ വടവൃക്ഷമായ സോള്‍ ബെല്ലോവിനും ജോണ്‍ അപ്‌ഡെക്കിനുമൊപ്പമാണ് ഫിലിപ്പ് റോത്തിന്റെ സ്ഥാനം. ഒരുകണക്കിനു പറഞ്ഞാല്‍ എഴുത്തിലും ചിന്തയിലും അവരെക്കാളും മുന്നിലായിരുന്നു റോത്ത്. ജീവിക്കുന്ന മൂന്നാമത്തെ എഴുത്തുകാരന്‍ എന്ന വിശേഷണം അദ്ദേഹത്തിനു കിട്ടിയത് അതുകൊണ്ടാണ്. അമേരിക്കന്‍ ലൈബ്രറികളില്‍ റോത്തിന്റെ പുസ്തകങ്ങള്‍ക്കു വലിയ സ്ഥാനമുണ്ട്. നോബല്‍ സമ്മാനം ലഭിച്ചില്ലെങ്കിലും വന്‍മൂല്യമുള്ള നിരവധി അന്താരാഷ്‌ട്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഫിലിപ്പ് റോത്ത്. രണ്ടു തവണ നാഷണല്‍ ബുക് അവാര്‍ഡ്,രണ്ടു പ്രാവശ്യം നാഷണല്‍ ബുക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ്,മൂന്നു തവണ പെന്‍-ഫോക്‌നര്‍ പുരസ്‌ക്കാരം,പുലിസ്റ്റര്‍ പ്രൈസും മാന്‍ ബുക്കര്‍ അന്താരാഷ്‌ട്രാ പുരസ്‌ക്കാരവും.

കുറെക്കാലമായി എഴുത്തു ജീവിതത്തില്‍നിന്നും പിരിഞ്ഞു നില്‍ക്കുകയായിരുന്നു ഫിലിപ്പ് റോത്ത്. പ്രതിഭ വറ്റി മനസ് ശ്മശാനമായിരിക്കുന്ന കാലത്തും നിര്‍ബന്ധിത എഴുത്തു നടത്തി വായനക്കാരെ കൊല്ലുന്ന പണിക്ക് റോത്തിനെ കിട്ടില്ലായിരുന്നു. ധിഷണണയ്‌ക്കു നല്ല മൂര്‍ച്ച ഉണ്ടായിരുന്നപ്പോള്‍ തന്നെയാണ് എഴുത്തിനോട് അദ്ദേഹം നോ പറഞ്ഞത്. എഴുത്തുജീവിതത്തില്‍ നിന്നു സ്വയം പിരിഞ്ഞപ്പോഴും  അദ്ദേഹം പറഞ്ഞിരുന്ന  കാര്യങ്ങളിലെ പുതുമയും ഗൗരവവും എഴുതാതെ എഴുതുന്ന ഒരു എഴുത്തുകാരനെ അദ്ദേഹത്തില്‍ കാണിച്ചുതന്നിരുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ ഫിലിപ്പ് റോത്തുമായി ചാള്‍സ് മാക്ഗ്രത്ത് നടത്തിയ അഭിമുഖത്തില്‍ 85 കാരനായ ഈ എഴുത്തുകാരന്‍ ചിന്തകൊണ്ട് കൂടുതല്‍ ചെറുപ്പമാകുന്നതു  മനസിലാകും. അമേരിക്കയുടെ വകതിരുവുകേടുകളെ  നര്‍മ്മങ്ങളിലൂടെ നിശിതമായി വിമര്‍ശിക്കുന്ന റോത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊള്ളരുതാത്തവന്‍ എന്നാണ് വിളിച്ചത്. 

2012ല്‍ തന്നെ റോത്ത് എഴുത്തുനിര്‍ത്തുകയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു.  നിഴലിന്റെ താഴ്വരയിലേക്കെന്നപോലെ പ്രായക്കൂടുതലിലേക്കു താന്‍പോകുകയാണെന്നു റോത്ത് പറഞ്ഞിരുന്നു. പ്രായമാകുന്നത് എങ്ങനെയാണ് അനുഭവിക്കുന്നതെന്ന ചാള്‍സിന്റെ ചോദ്യത്തിനാണ് റോത്തിന്റെ ഈ മറുപടി. ഈ സത്യം ഓരോ ദിവസവും അറിയുന്നു. രാത്രിയില്‍ ചിരിയോടെ കിടക്കയിലേക്കു ചായുമ്പോള്‍ പുതിയൊരു ദിവസത്തില്‍ ജീവിക്കുകയാണെന്നു തോന്നും. ഓരോ ദിവസത്തേയും അതിജീവിക്കുകയാണെന്ന് അങ്ങനെ മനസിലാക്കുന്നു. ആ ചിന്തകള്‍ എന്നെ ഒന്നുകൂടി ചിരിപ്പിക്കുന്നു.ചിരിച്ചുകൊണ്ട് ഉറങ്ങുന്നു .ചിരിച്ചുകൊണ്ടുതന്നെ ഉണരുന്നു. തന്റെ കഴിവും ഊര്‍ജവും ശൂന്യതയുമൊക്കെ എഴുത്തുകാരനെന്ന നിലയില്‍ ഫിലി്പ്പ് റോത്ത് അങ്ങനെ തിരിച്ചറിയുന്നുണ്ടായിരുന്നു .എല്ലാവര്‍ക്കും എല്ലാക്കാലവും ഫലപുഷ്ടമാവുമോ എന്നാണ് അദ്ദേഹം അന്നു ചോദിച്ചത്.

അന്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി കൃതികള്‍ ഫിലിപ്പ്‌റോത്ത് വായനക്കാര്‍ക്കു സമ്മാനിച്ചു. അതില്‍ ഓപ്പറേഷന്‍ ഷൈലോക്,എവരി മാന്‍,അമേരിക്കന്‍ പാസ്റ്ററല്‍, ദ പ്‌ളോട്ട് എഗെയ്ന്‍സ്റ്റ് അമേരിക്ക തുടങ്ങി പ്രശസ്തങ്ങളായ നോവലുകളുമുണ്ട്. കുറെക്കൂടി നല്ലൊരു അമേരിക്കയെ സ്വപ്‌നം കണ്ടിരുന്നു  റോത്ത്. വില്യം ഫോക്‌നര്‍,ജോണ്‍ അപ്‌ഡെക്,കാഫ്ക തുടങ്ങിയ എഴുത്തുകാരുടെ സ്വാധീനങ്ങള്‍ റോത്തില്‍ കാണാം.

എഴുത്തുകാര്‍ക്കിടയിലെ വലിയ വായനക്കാരനായിരുന്നു റോത്ത്. തന്റെ ഫിക്ഷനുകള്‍ക്കുവേണ്ടി ധാരാളമായി വായിച്ചകാര്യം അദ്ദേഹം പറയുന്നുണ്ട്. ഫിക്ഷന്‍ വായിക്കുന്നു. പഠിപ്പിക്കുന്നു. പഠിക്കുന്നു. എഴുതുന്നു എന്നാണ് ഫിക്ഷനെക്കുറിച്ചു റോത്ത് ആവേശംകൊള്ളുന്നത്. അതിനൊപ്പം ചരിത്രം വായിക്കാനും നിത്യവും സമയം കണ്ടെത്തിയിരുന്നു. അമേരിക്കന്‍ ചരിത്രം മാത്രമല്ല,യൂറോപ്പിന്റെ പുതിയ ചരിത്രവും വായിച്ചിരുന്നു. വായനയില്‍ ഏറ്റവും പുതിയതുമുണ്ടായിരുന്നു. ചാള്‍സിന്റെ അഭിമുഖത്തില്‍ വെര്‍ജീനിയ വൂള്‍ഫും ടോള്‍സ്റ്റോയിയും ജയിംസ് ജോയിസുമൊക്കെ കടന്നുവരുന്നുണ്ട്. ജയിംസ് ജോയിസിന്റെ ജീവചരിത്രവും ജൂതനായ പഴയൊരു പെയിന്ററുടെ ആത്മകഥയുമാണ്  ആ അവസരത്തില്‍ റോത്ത് വായിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.