കൊച്ചി: നാവിക സേനയുടെ പരിശീലന മികവില്‍ കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലെ മുപ്പത് ഉദ്യോഗസ്ഥര്‍ക്കാണ് നേവി പരിശീലനം നല്‍കുന്നത്. ഒന്നിന് ആരംഭിച്ച പരിശീലനം 30ന് സമാപിക്കും.
ഭീകരാക്രമണം പോലെയുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നേരിടുന്ന രീതികളെക്കുറിച്ചുള്ള അവബോധവും ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള സുരക്ഷാ ക്രമീകരണങ്ങളൊരുക്കാനുള്ള പരിശീലനവുമാണ് നേവി ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. സമുദ്രത്തില്‍ നിന്ന് യന്ത്രത്തോക്കുകള്‍ ഉപയോഗിക്കുന്ന രീതി, സമുദ്രത്തിലെ അതിര്‍ത്തികള്‍ നിശ്ചയിക്കുന്ന രീതി, ബോട്ടുകളില്‍ അഗ്നി പടര്‍ന്നാല്‍ നിയന്ത്രണ വിധേയമാക്കുന്ന രീതി തുടങ്ങിയവയിലാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് സുരക്ഷയുടെ വിവിധ ഭാഗങ്ങള്‍ പരിചയപ്പെടുത്തി പോലീസിന് നാവിക സേന പരിശീലനം നല്‍കുന്നത്. ദക്ഷിണ നാവിക സേനയുടെ ജോയിന്റ് ഓപ്പറേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനച്ചുമതല. സാധാരണ കോസ്റ്റല്‍ പോലീസ് കടലില്‍ ഇറങ്ങിയുള്ള പ്രവര്‍ത്തനങ്ങളൊന്നും നടത്താറില്ല. തീര സുരക്ഷയാണ് ഇവരുടെ പ്രധാന ചുമതല. എന്നാല്‍, അടിയന്തര സാഹര്യങ്ങളില്‍ സംയുക്തമായുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് സേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പരിശീലനം നല്‍കുന്നത്.
ആധുനിക യന്ത്രത്തോക്കുകള്‍ കടലില്‍ ഉപയോഗിക്കുന്നതിലും, കടലില്‍ പട്രോളിങ് നടത്തുന്നതിലും സമുദ്രാതിര്‍ത്തികള്‍ നിര്‍ണയിക്കുന്ന രീതികളിലുമാണ് പ്രധാനമായും പരിശീലനം നല്‍കിയത്.
പരിശീലനം തുടരും
ദക്ഷിണ നാവിക സേനയുടെ നേതൃത്വത്തില്‍ കോസ്റ്റല്‍ പോലീസിന് തുടര്‍ന്നും പരിശീലനം നല്‍കുമെന്ന് പ്രതിരോധ വക്താവ് കമാന്‍ഡര്‍ ശ്രീധര്‍ വാര്യര്‍ പറഞ്ഞു.
ഇത്തരം പരിശീലനത്തിലൂടെ പോലീസ് സേനാംഗങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനും കടലിനെ കൂടുതല്‍ അടുത്തറിയാനും അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തന സജ്ജമാക്കാനും സാധിക്കും. തുടര്‍ വര്‍ഷങ്ങളിലും പരിശീലനം നല്‍കും.
















