ബോസ്റ്റണ്‍: ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ജര്‍മ്മനിയുടെ 2014 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച 40 കാരനായ അദ്ദേഹം ഈ ലോകകപ്പോടെ താന്‍ വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2024 ലെ യൂറോ കപ്പിന് ശേഷം അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് പിന്മാറിയ അദ്ദേഹത്തെ ഈ ലോകകപ്പിലേക്ക് തിരികെ വിളിക്കുകയായിരുന്നു. ജര്‍മനിയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി തുടര്‍ച്ചയായ അഞ്ചാം ലോകകപ്പിലാണ് നോയര്‍ കളിച്ചത്.
2024ല്‍ ഒരു മികച്ച ഹോം
യൂറോ കപ്പിന് ശേഷം ഞാന്‍ എടുത്ത തീരുമാനമാണ് ഈ വിരമിക്കല്‍, എനിക്ക് അത് ശരിയായി തോന്നി. മറ്റൊരു മത്സരം എന്നത് ഇനി തന്റെ മേല്‍ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി ദേശീയ ടീമിനായി കളിക്കുന്നത് എനിക്ക് വളരെയധികം കായിക ഭാരമാകുമായിരുന്നു,- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വീപ്പര്‍-കീപ്പര്‍’ യുഗത്തിന്റെ സ്രഷ്ടാവ്
ആധുനിക ഫുട്ബോളില്‍ ഗോള്‍കീപ്പിംഗിന്റെ നിര്‍വചനം തന്നെ മാറ്റിയെഴുതിയ താരമാണ് മാനുവല്‍ നോയര്‍. ഗോള്‍പോസ്റ്റിന് മുന്നില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, പ്രതിരോധ നിരയിലേക്ക് ഇറങ്ങിച്ചെന്ന് പന്ത് ക്ലിയര്‍ ചെയ്യുകയും കളിയുടെ ഗതി നിയന്ത്രിക്കുകയും ചെയ്യുന്ന ‘സ്വീപ്പര്‍-കീപ്പര്‍’ ശൈലി ഫുട്ബോളില്‍ ജനപ്രിയമാക്കിയത് നോയറാണ്.
സമാനതകളില്ലാത്ത കരിയര്‍
2009-ല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരായ മത്സരത്തിലൂടെയാണ് നോയര്‍ ജര്‍മ്മന്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. മത്സരങ്ങള്‍: ജര്‍മ്മനിക്കായി 124 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ അദ്ദേഹം ഗ്ലൗസണിഞ്ഞു. ജര്‍മ്മന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പറാണ് അദ്ദേഹം.
2014-ല്‍ ബ്രസീലില്‍ നടന്ന ഫിഫ ലോകകപ്പില്‍ ജര്‍മ്മനിയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ആ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ‘ഗോള്‍ഡന്‍ ഗ്ലൗ’ പുരസ്‌കാരവും നോയര്‍ സ്വന്തമാക്കിയിരുന്നു. 2016 മുതല്‍ 2022 വരെ ജര്‍മ്മന്‍ ടീമിന്റെ നായകനായിരുന്നു.
















