ഡാളസ്: നോര്‍വ്വെയുടെ ഇതിഹാസ താരം ഏര്‍ലിങ്ങ് ഹാലന്‍റ് ഒടുവില്‍ നോര്‍വ്വെയുടെ രക്ഷനായെത്തി. അതുവരെ 1-1 സമനിലയിലായിരുന്ന കളിയെ 86ാം മിനിറ്റില്‍ നേടിയ ഗോളോടെ എര്‍ലിങ്ങ് ഹാലന്‍റ് വിജയം നോര്‍വ്വെയ്‌ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.
കളി തീരാന്‍ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ 86ാം മിനിറ്റിലാണ് ഏര്‍ലിങ് ഹാളന്‍റ് ഐവറി കോസ്റ്റിന്റെ വല കുലുക്കി നോര്‍വ്വേയ്‌ക്ക് വിജയം നേടിക്കൊടുത്തത്. ഇത് ഒരു ക്ലാസിക് ഗോളാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
74ാംമിനിറ്റില്‍ നോര്‍വ്വെയ്‌ക്കെതിരെ സമനില ഗോള്‍ നേടി ഐവറി കോസ്റ്റ്; നോര്‍വ്വെ- ഐവറി കോസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
ഡാളസ്:: 74ാം മിനിറ്റില്‍ ഐവറി കോസ്റ്റിന്റെ അമാദ് ഡയല്ലോ നേടിയ സമനില ഗോളോടെ നോര്‍വ്വെ- ഐവറി കോസ്റ്റ് നോക്കൗട്ട് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നോര്‍വ്വെയുടെ ആക്രമണങ്ങളെ ചെറുക്കുന്നതിനിടയില്‍ ആക്രമണവും കടുപ്പിച്ച ഐവറി കോസ്റ്റ് 74ാം മിനിറ്റില്‍ സമനില ഗോള്‍ നേടുകയായിരുന്നു.
39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു
ഡാളസ്: 39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ ലോകകപ്പ് ഫുട്ബാള്‍ നോക്കൗട്ടില്‍ നോര്‍വെ മുന്നില്‍. എര്‍ലിങ് ഹാലന്‍റ് എന്ന നോര്‍വ്വെ ഫോര്‍വേഡിന്റെ നേതൃത്വത്തിലുള്ള നോര്‍വ്വെ പടയുടെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഐവറി കോസ്റ്റ് വിഷമിക്കുകയാണ്.
തൊട്ടുപിന്നാലെ നോര്‍വ്വെ എര്‍ലിങ് ഹാലന്‍റ് വഴി രണ്ടാമത് ഒരു ഗോള്‍ നേടുമായിരുന്നു. പക്ഷെ ഇടങ്കാലന്‍ അടി പാഴായി. മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ വരെ വിറപ്പിച്ച ആഫ്രിക്കന്‍ കരുത്തര്‍ ഐവറി കോസ്റ്റ് നോര്‍വ്വെയ്‌ക്കെതിരെ പതറുകയാണ്.
ഗ്രൂപ്പ് ഇയില്‍ നിന്ന് ആറ് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഐവറി കോസ്റ്റ് നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചത്. ആദ്യ പോരാട്ടത്തില്‍ കരുത്തന്‍ ഇക്വഡോറിനെ 1-0ന് ഞെട്ടിച്ചു. രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് തോറ്റെങ്കിലും മികച്ച പോരാട്ടം കാഴ്‌ച്ചവച്ച് 1-2നാണ് കീഴടങ്ങി. മൂന്നാം മത്സരത്തില്‍ കുറസാവോയെ 2-0ന് തോല്‍പ്പിച്ച് നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
ഗ്രൂപ്പ് ഐയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായണ് നോര്‍വേയുടെ റൗണ്ട് ഓഫ് 32ലേക്കുള്ള വരവ്. ആദ്യ മത്സരത്തില്‍ ഇറാഖിനെ 4-1ന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ സെനഗലില്‍ നിന്ന് വലിയ വെല്ലുവിളി നേരിട്ടു. ഒടുവില്‍ 3-2ന്റെ വിജയം കൈവരിച്ച് ആറ് പോയിന്റുമായി നോക്കൗട്ട് ബെര്‍ത്ത് ഉറപ്പാക്കി. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഗ്രൂപ്പ് ജേതാക്കളാകാന്‍ ഫ്രാന്‍സിനെതിരെ പോരടിച്ചു. മുന്‍നിര താരങ്ങളൊന്നടങ്കം വിട്ടു നിന്ന മത്സരത്തില്‍ 1-5ന്റെ കനത്ത തോല്‍വിയാണ് വഴങ്ങിയത്.
















