ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റ് വിജയവുമായി അമേരിക്കന്‍ താരം അമാന്‍ഡ അനിസിമോവയുടെ കുതിപ്പ്. ലിന ഗോര്‍ഷെസ്‌കയെ സ്‌കോര്‍ 6-3, 6-2ന് കീഴടക്കി. ആറാം സീഡ് താരമായാണ് അനിസിമോവ ഇറങ്ങിയത്.
കരോലിന പ്ലിസ്‌കോവ, കാട്ടെറിന സ്വന്‍, ടൈറ ഗ്രാന്റ്, സോഫിയ കെനിന്‍ എന്നീ താരങ്ങളും വനിതാ സിംഗിള്‍സില്‍ നേരിട്ടുള്ള സെറ്റ് വിജയത്തോടെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ജാസ്മിന്‍ പാവോലിനി, മാഡിസന്‍ കെയ്‌സ്, ഇഗ സ്വായിടെക് തുടങ്ങിയവരാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ച മറ്റ് വനിതാ താരങ്ങള്‍.
പുരുഷ സിംഗിള്‍സില്‍ കിരിയന്‍ ജാക്വറ്റ് ആദ്യ റൗണ്ട് കടന്നു. ജവും മുനാര്‍, ടെയ്‌ലര്‍ ഫ്രിട്‌സ് എന്നിവരും രണ്ടാം റൗണ്ടിലെത്തി.











