Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തന്ത്രങ്ങള്‍ അവശേഷിക്കാതെ പ്രതിപക്ഷം; ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:34 am IST
in India

ന്യൂദല്‍ഹി: അടുത്ത വര്‍ഷം  ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും സംഘടനാ സെക്രട്ടറിമാരുടെയും പ്രഭാരിമാരുടെയും യോഗം അമിത് ഷാ ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്തതിന് പിറ്റേന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പു ഫലമെത്തിയത്. 

ഏറ്റവും വെല്ലുവിളി നിറഞ്ഞ തെരഞ്ഞെടുപ്പെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജാതി മത വര്‍ഗ്ഗീയതയും പ്രാദേശിക തീവ്രവാദവുമായിരുന്നു ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ പ്രധാന ആയുധം. കന്നഡ വികാരമുയര്‍ത്തിയും ലിംഗായത്തുകളെ പ്രത്യേക മതമാക്കിയും മുസ്ലിം തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചും രാഹുലും സംഘവും വിഭാഗീയ രാഷ്‌ട്രീയത്തില്‍ അഭയം തേടി. മതതീവ്രവാദ പാര്‍ട്ടിയായ എസ്ഡിപിഐ മൂന്നിടത്ത് മാത്രമാണ് മത്സരിച്ചത്. 

നേരായ വഴിക്ക് ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍  കോണ്‍ഗ്രസ് തുടക്കമിട്ട വിഭാഗീയ രാഷ്‌ട്രീയം ഗുജറാത്തിന് പിന്നാലെ കര്‍ണാടകയിലും പരാജയപ്പെട്ടു. ജാതിരാഷ്‌ട്രീയമാണ് തിരിച്ചടിക്ക് കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി ഇന്നലെ തുറന്നടിച്ചു. പൊതുതെരഞ്ഞെടുപ്പിലേക്ക് മോദിയെ നേരിടാന്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ ഇനിയൊന്നും അവശേഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കര്‍ണാടക ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്.

താരതമ്യേന സ്വാധീനം കുറവുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായാണ് കര്‍ണാടകയെ ബിജെപി നോക്കിക്കാണുന്നത്. ആന്ധ്രയില്‍ ടിഡിപി എന്‍ഡിഎ വിട്ടതോടെ ദക്ഷിണേന്ത്യയില്‍ എവിടെയും ബിജെപി ഭരണത്തിലില്ല. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലെ മുന്നേറ്റം പ്രതിഫലിക്കുമെന്ന് അമിത് ഷാ പ്രതീക്ഷിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെയും വിധി സ്വാധീനിക്കും. ആസാം പിടിച്ചെടുത്താണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണത്തിന് ബിജെപി തുടക്കമിട്ടത്. ഹിന്ദുത്വ രാഷ്‌ട്രീയത്തിന് ഒരിക്കലും ജയിക്കാനാകില്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയിരുന്ന സംസ്ഥാനങ്ങള്‍ ഒന്നൊന്നായി പാര്‍ട്ടി കീഴടക്കി. ബിജെപിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ ആസാമാണ് കര്‍ണാടക. 

പൊതുതെരഞ്ഞെടുപ്പിലേക്ക് വിശാല സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക്  തിരിച്ചടിയാണ് ഫലം. തൃണമൂലും എസ്പിയും ഉള്‍പ്പെടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നില്ല. കര്‍ണാടകയിലെ തോല്‍വിയോടെ പ്രാദേശിക കക്ഷികളുടെ നിലവാരത്തിലേക്ക് കോണ്‍ഗ്രസ്സുമെത്തി. 

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന അവകാശവാദം സഖ്യചര്‍ച്ചകളില്‍ വിലപ്പോവില്ല. ജെഡിഎസ്സിന് കീഴടങ്ങി സര്‍ക്കാരുണ്ടാക്കുന്നത് കോണ്‍ഗ്രസ്സിനെതിരെ ശക്തമായ വിലപേശലിന് മറ്റ് പാര്‍ട്ടികളെയും പ്രേരിപ്പിക്കും. 2019ല്‍ മഹാസഖ്യം യാഥാര്‍ത്ഥ്യമായാലും ജൂനിയര്‍ പാര്‍ട്ണറുടെ റോളാകും കോണ്‍ഗ്രസ്സിന്. 2020ല്‍ നാല് രാജ്യസഭാ അംഗങ്ങള്‍ വിരമിക്കുന്നുണ്ട്. ഇതില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.