Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സര്‍ക്കാര്‍ രൂപീകരിക്കും ഉറച്ച വിശ്വാസത്തില്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:29 am IST
inIndia

ന്യൂദല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ബിജെപി. കേവല ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നും 130ന് മുകളില്‍ സീറ്റ് ലഭിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യദ്യുരപ്പ ആവര്‍ത്തിച്ചു. ഭരണത്തിലെത്താനാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെയും വിലയിരുത്തല്‍. ആറ് ദേശീയ ചാനലുകള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട എട്ട് എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയാകും കര്‍ണാകടയിലെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും വ്യക്തമാക്കുന്നത്. 

ജനതാദള്‍ എസ് കിംഗ് മേക്കറാകുമെന്ന ചര്‍ച്ചകള്‍ രാഷ്‌ട്രീയ വൃത്തങ്ങളില്‍ സജീവമായിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസ്സും ഒരുപോലെയെന്നാണ് ദളിന്റെ നിലപാടെങ്കിലും കേന്ദ്രം ഭരിക്കുന്നത് ബിജെപിക്ക് അനുകൂല ഘടകമാണ്. ദേവഗൗഡയെ പ്രശംസിച്ച് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിപ്പൂര്‍, ഗോവ, മേഘാലയ എന്നിവിടങ്ങളില്‍ മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ച അമിത് ഷായുടെ രാഷ്‌ട്രീയപാടവം കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തുന്നുണ്ട്. 

കോണ്‍ഗ്രസ്സിന് എഴുപത് സീറ്റിലധികം ലഭിക്കില്ലെന്ന് യദ്യൂരപ്പ പറഞ്ഞു. ജനതാദള്‍ എസ് 25 സീറ്റിലൊതുങ്ങും. ബിജെപിക്കനുകൂലമായ തംരഗമാണ് കര്‍ണാകടയിലുണ്ടായത്. കോണ്‍ഗ്രസ്സിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ജനരോഷം വ്യക്തമായിരുന്നു. സഖ്യചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിറ്റ് പോളുകള്‍ വെറും വിനോദങ്ങളാണെന്നും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെട്ടു. ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി വോട്ടെടുപ്പിന് പിന്നാലെ സിംഗപ്പൂരിലേക്ക് പോയത് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും ഇടയാക്കി. ബിജെപിയും കോണ്‍ഗ്രസ്സും ദളുമായി ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സഖ്യചര്‍ച്ചകള്‍ രഹസ്യമാക്കുന്നതിനാണ് സിംഗപ്പൂര്‍ യാത്രയെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. 

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള വിജയത്തുടക്കമായാണ് കര്‍ണാടകയെ ബിജെപി നോക്കിക്കാണുന്നത്. ഭരണം നേടാനായാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്നേറാനാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. 28 ലോക്‌സഭാ സീറ്റുള്ള സംസ്ഥാനം 2019ലെ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ചും പ്രധാന്യമുള്ളതാണ്. 2014ല്‍ 17 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. മത ജാതി വര്‍ഗ്ഗീയ രാഷ്‌ട്രീയമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്റേത്. രാഷ്‌ട്രീയ നേട്ടത്തിനായി ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് പ്രത്യേക മതപദവി നല്‍കിയത് കേട്ടുകേള്‍വിയില്ലാത്തതായി. മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുപതിലേറെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ജിഹാദികള്‍ കൊലപ്പെടുത്തി. 

സിദ്ധരാമയ്യയായിരുന്നു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിച്ചതെങ്കിലും ജയം അനിവാര്യമായിരിക്കുന്നത് രാഹുല്‍ ഗാന്ധിക്കാണ്. അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം ഒരു സംസ്ഥാനത്തും അധികാരം പിടിക്കാന്‍ സാധിച്ചിട്ടില്ല. മേഘാലയയില്‍ ഭരണം നഷ്ടപ്പെടുകയും ചെയ്തു. നാലിടത്ത് മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണമുള്ളത്. കര്‍ണാടകയാണ് ഇതില്‍ ഏറ്റവും വലിയ സംസ്ഥാനം. പരാജയം രാഹുലിനെയും കോണ്‍ഗ്രസ്സിനെയും കൂടുതല്‍ നാണക്കേടിലാക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

പുതിയ വാര്‍ത്തകള്‍

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.