Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബലമാണ് ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 02:38 am IST
in Samskriti

ദുഃഖത്തിന്റെ ഏക നിദാനം ഇതാണ്; നാം സക്തന്മാരാണ്, നാം പിടിയില്‍ പെടുന്നു. അതിനാല്‍ ഗീത പറയുന്നു; നിരന്തരം കര്‍മ്മം ചെയ്യുക; കര്‍മ്മം ചെയ്യുക. പക്ഷേ നിസ്സംഗനായിരിക്കുക, പിടിക്കപ്പെടാതിരിക്കുക, ഏതൊരു വസ്തുവും, നിങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടതായാലും, അതിനുവേണ്ടി മനസ്സ് എത്ര വ്യാകുലപ്പെട്ടാലും , അതുപേക്ഷിക്കേണ്ടിവന്നാല്‍ എത്ര ഹൃദയവേദന തോന്നുമെങ്കിലും, അതില്‍നിന്ന് മനസ്സിനെ നിസ്സംഗമാക്കാന്‍വേണ്ട ശക്തി സ്വയം കരുതിവെച്ചുകൊള്ളുക; എപ്പോള്‍ വേണമെങ്കിലും അതിനെ ഉപേക്ഷിക്കാന്‍ വേണ്ട ശക്തി കരുതിവെച്ചുകൊള്ളുക. ദുര്‍ബ്ബലന്മാര്‍ക്ക് ഇവിടെ സ്ഥാനമില്ല- ഈ ജീവിതത്തിലും മറ്റേതു ജീവിതത്തിലുമില്ല. ദൗര്‍ബ്ബല്യം അടിമത്തത്തിലേയ്‌ക്കു നയിക്കുന്നു. ദൗര്‍ബ്ബല്യം കായികവും മാനസികവുമായ എല്ലാത്തരം കഷ്ടപ്പാടുകളിലേയ്‌ക്കും നയിക്കുന്നു. ദൗര്‍ബ്ബല്യം മരണമാകുന്നു. നമുക്കുചുറ്റും അനേകായിരം അണുജീവികളുണ്ട്; എന്നാല്‍ നാം ബലഹീനരായിത്തീരുന്നതുവരെ, നമ്മുടെ ശരീരം അവയെ കൈക്കൊള്ളാന്‍ ഉന്മുഖമാകുന്നതുവരെ, അവയ്‌ക്കു നമ്മെ ഉപദ്രവിക്കാന്‍ വയ്യ. ലക്ഷോപലക്ഷം ദുഃഖാണുജീവികള്‍ നമുക്കു ചുറ്റും ചരിക്കുന്നുണ്ടാവാം. സാരമില്ല, അവ നമ്മെ സമീപിക്കാന്‍ ധൈര്യപ്പെടുകയില്ല; നമ്മുടെ മനസ്സ് ദുര്‍ബ്ബലമാകുന്നിടംവരെ നമ്മുടെമേല്‍ പിടിയുറപ്പിക്കുവാന്‍ അവ ശക്തങ്ങളല്ല. ഇതാണ് അതിപ്രധാനമായ വസ്തുത. ബലമാണ് ജീവിതം, ദൗര്‍ബ്ബല്യം മരണവും. ബലമാണ് സന്തുഷ്ടി, നിത്യവും അമൃതവുമായ ജീവിതം. ദൗര്‍ബ്ബല്യം നിരന്തരമായ ക്ലേശവും ദുഃഖവുമാകുന്നു. ദൗര്‍ബ്ബല്യം മരണംതന്നെയാകുന്നു.

ആസക്തിയാണ് ഇന്നു നമ്മുടെ സുഖങ്ങളുടെയെല്ലാം ഉറവിടം. നാം നമ്മുടെ സ്‌നേഹിതരിലും ബന്ധുക്കളിലും ആസക്തരാണ്; നാം നമ്മുടെ ബുദ്ധിപരവും ആദ്ധ്യാത്മികവുമായ പ്രവൃത്തികളില്‍ ആസക്തരാണ്. നാം ബാഹ്യവസ്തുക്കളില്‍ ആസക്തരാണ്, തത്ഫലമായി അവയില്‍നിന്ന് നമുക്കു സുഖം ലഭിക്കുന്നു. ഇനി, ദുഃഖമുണ്ടാക്കുന്നതും ഈ ആസക്തിയല്ലാതെ മറ്റെന്താണ്? ആനന്ദം നേടുവാന്‍ നാം ആസക്തിയെ കൈവെടിയേണ്ടിയിരിക്കുന്നു. ഇച്ഛാനുസാരം അനാസക്തരാകാനുള്ള കഴിവു നമുക്കുണ്ടായിരുന്നെങ്കില്‍ ഒരു ദുഃഖവും നമ്മെ ബാധിക്കുമായിരുന്നില്ല. തന്റെ സകല ശക്തികളോടും കൂടി ഒരു വസ്തുവില്‍ സക്തനാകുവാനുള്ള കഴിവിനോടൊപ്പംതന്നെ വേണ്ടിവരുമ്പോള്‍ അതില്‍ അനാസക്തനാകുവാനുള്ള കഴിവും യാതൊരു മനുഷ്യനുണ്ടോ, അയാള്‍ക്കുമാത്രമേ പ്രകൃതിയെ ഉത്തമമായവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ആസക്തനാകാന്‍ വേണ്ടത്ര കഴിവുതന്നെ അനാസക്തനാകാനും വേണമെന്നുള്ളതിലാണ് ബുദ്ധിമുട്ട്. ഒന്നിലും ആകര്‍ഷണം തോന്നാത്ത മനുഷ്യരുണ്ട്. അവര്‍ക്കു സ്‌നേഹിക്കാന്‍ കഴിവില്ല; അവര്‍ കഠിനഹൃദയരും സഹതാപശൂന്യരുമാണ്. അവര്‍ ജീവിതത്തിലെ മിക്ക കഷ്ടപ്പാടുകളില്‍നിന്നും വിട്ടുനില്ക്കുന്നു. ചുമര്‍ ഒരിക്കലും സ്‌നേഹിക്കുന്നില്ല, ഒരിക്കലും ഉപദ്രവിക്കപ്പെടുന്നുമില്ല. പക്ഷേ എത്രയായാലും അതൊരു ചുമര്‍ മാത്രം. തീര്‍ച്ചയായും ഒരു ചുമരായിരിക്കുന്നതിനേക്കാള്‍ നല്ലത് ആസക്തനാവുകയും പിടിക്കപ്പെടുകയുമാണ്. അതിനാല്‍, ജീവിതത്തിലെ മിക്ക ദുഃഖങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കുന്ന, ഒരിക്കലും സ്‌നേഹിക്കാത്ത, കല്ലു പോലെ കഠിനനായ മനുഷ്യന്‍ ജീവിതത്തിലെ സുഖങ്ങളില്‍നിന്നും ഒഴിച്ചുനിര്‍ത്തപ്പെടുന്നു. അതു നമുക്കു വേണ്ട, അതു ദൗര്‍ബ്ബല്യമാണ്, മരണമാണ്. ദൗര്‍ബ്ബല്യം ഒരിക്കലും അറിയാത്ത, ദുഃഖം ഒരിക്കലും അനുഭവിക്കാത്ത, ജീവാത്മാവ് ഇനിയും ഉണര്‍ന്നിട്ടില്ല. അതൊരു അലിവില്ലാത്ത കഠിനാവസ്ഥയാണ്; അത് നമുക്കു വേണ്ട.

സ്വാമി വിവേകാനന്ദന്‍

(വിവേകാനന്ദ സാഹിത്യ 

സര്‍വ്വസ്വത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.