Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മലയാളിയില്‍ വായനയുടെ കൂടു തുറന്നുവിട്ട പൈങ്കിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 09:03 am IST
inLiterature

        മലയാള നോവലിന്റെ കുലഗുരു മുട്ടത്തുവര്‍ക്കിയുടെ 105ാം ജന്മദിനമായിരുന്നു ശനിയാഴ്ച. മലയാളിയുടെ ഭാവനാസ്വപ്‌നത്തിലെ പൈങ്കിളിയെ ഊട്ടിവളര്‍ത്തി  സാധാരണക്കാരന്റെ ജീവിത രസങ്ങള്‍ അവരുടെ ഭാഷയിലും സങ്കല്‍പ്പത്തിലും രചിച്ച് നോവലിന്റെ പട്ടുപാതയിലൂടെ മലയാളിയെ ആദ്യമായി സഞ്ചരിപ്പിച്ചത് മുട്ടത്തു വര്‍ക്കിയായിരുന്നു. പ്രേമവും (അന്നു പ്രണയമില്ല) സ്‌നേഹവും പരിഭവവും പകയും ക്ഷമയും കാത്തിരിപ്പും നഷ്ടങ്ങളുമായി എല്ലാ മലയാളിയുടേയും ഉള്ളില്‍ തിരതള്ളി വരുന്ന വികാരക്കടലിനെ വേലിയേറ്റം കൊള്ളിച്ച ആവേശ ചന്ദ്രനായിരുന്നു വര്‍ക്കി. പുഴയും കായലും കടലും കാടും മേടുമൊക്കെ പഴയ തലമുറ  മനക്കണ്ണാടിയില്‍ അധിക സൗന്ദര്യത്തിന്റെ ചേല ചുറ്റിയത് ആ നോവലുകളിലൂടെയാണ്. വര്‍ക്കിയുടെ വില്ലനിലുമുണ്ടായിരുന്നു ഒരു നിഷ്‌ക്കളങ്ക ഭാവം.

         1913 ഏപ്രില്‍ 28ന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കടുത്തുള്ള ചെത്തിപ്പുഴയിലായിരുന്നു ജനനം.1989ല്‍ അന്തരിച്ചു. അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പോള്‍ ട്യൂട്ടോറിയല്‍സിലും ദീപിക പത്രത്തിലും ജോലി ചെയ്തു. അന്നത്തെ ജനകീയ എഴുത്തുകാരായിരുന്നു വര്‍ക്കിയും കാനവും. രണ്ടുപേരേയും പൈങ്കിളി എഴുത്തുകാരെന്നാണ് വിശേഷിപ്പിച്ചിരുന്നത്. പക്ഷേ ഈ പൈങ്കിളിക്കാരാണ് അന്നു ജനങ്ങളുടെ വായനയ്‌ക്കു വലിയ പ്രചോദനം നല്‍കിയത്. നാട്ടില്‍ പുറത്തിന്റെ എഴുത്തുകാരനായിരുന്നു വര്‍ക്കി.

          പ്രപഞ്ചം മുഴുവന്‍ ഒരു നോവലാകാന്‍ വേണ്ടിമാത്രം ഉണ്ടായെന്നു വിശ്വസിച്ചിരിക്കണം വര്‍ക്കി.അന്നത്തെ  തലമുറയുടെ ഭാവനാ വസന്തം പൂത്തതും വായനയുടെ ആനവാതില്‍ തുറന്നതും വര്‍ക്കിയുടെ നോവലുകളിലൂടെയാണ്. നോവലും കവിതയും ചെറുകഥയുമായി 132 പുസ്തകങ്ങള്‍ വര്‍ക്കി എഴുതി. അവയില്‍ 60 നോവലുകളും. പാടാത്ത പൈങ്കിളി, അഴകുള്ള സെലീന, പച്ചനോട്ടുകള്‍, അക്കരപ്പച്ച, ഫിഡില്‍, ജഗജില്ലി, സലോമി, ഇണപ്രാവുകള്‍, മറിയക്കുട്ടി, ആറാം പ്രമാണം തുടങ്ങിയ നോവലുകള്‍ വന്‍ ഹിറ്റുകളാണ്. നിരവധി സിനിമകള്‍ വര്‍ക്കി കൃതികളെ അധികരിച്ചുണ്ടായി.അവയും ഹിറ്റുകളായിരുന്നു.

            അന്നത്തെക്കാലത്ത് ഓടിനടന്നും തേടിനടന്നുമാണ് വര്‍ക്കി സാഹിത്യം ആളുകള്‍ വായിച്ചിരുന്നത്.തങ്ങളെ തന്നെയാണ് ആനോവലുകളിലെ കഥാപാത്രങ്ങളില്‍ വായനക്കാര്‍ കണ്ടിരുന്നത്. കോട്ടയം വാരികകളെ അന്നു നിലനിര്‍ത്തിയിരുന്നത് വര്‍ക്കിയുടെ നോവലുകളായിരുന്നു. അടുത്ത ആഴ്ച വായിക്കാന്‍വേണ്ടിയുള്ള വലിയ ആകാംക്ഷ നല്‍കിക്കൊണ്ട് തുടരും എന്ന ബ്രാക്കറ്റ് വായനക്കാരന്റെ നെഞ്ചിടിപ്പു വര്‍ധിപ്പിച്ചിരുന്നു. വര്‍ക്കിയുടെ കഥാപാത്രങ്ങളെപ്പോലെ നടക്കാനും ഇരിക്കാനും ഉടുക്കാനും തലമുടി ചീവാനുമൊക്കെ പ്രേമിക്കാനുമൊക്കെ വായനക്കാര്‍ അന്ന് ആവേശം കാട്ടിയിരുന്നു.

           നല്ല വായനക്കാരനായിരുന്നു മുട്ടത്തുവര്‍ക്കി. സുന്ദരപുരുഷനും. ലോകസാഹിത്യം നന്നായി വായിച്ച ഈ സുന്ദര പുരുഷന്റെ അക്കാലത്തെ ഇന്റര്‍വ്യൂകള്‍ക്ക് വ്യത്യസ്ത നിരീക്ഷണങ്ങളുടെ ചാരുതയുണ്ടായിരുന്നു. പൈങ്കിളിയെന്നു വര്‍ക്കിയെ പരിഹസിച്ച ആധുനിക സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാര്‍ പിന്നീട്  അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌ക്കാരം വാങ്ങി ഈ എഴുത്തുകാരനെ പുകഴ്‌ത്തി.വായനയുടെയും ഭാവനയുടേയും മഹായാനം ഒരു തലമുറയ്‌ക്കു നല്‍കിയ ഗുരുവാണ് മുട്ടത്തു വര്‍ക്കി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.