Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശാന്തിയുടെ രഹസ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 02:17 am IST
inSamskriti

മക്കളേ,

ഈശ്വരന്‍ നമുക്ക്, ഈ ശരീരം തന്നിരിക്കുന്നതും നാനാവിഷയങ്ങളെ സൃഷ്ടിച്ചിരിക്കുന്നതും അവയൊക്കെ യഥേഷ്ടം അനുഭവിച്ചു സുഖമായി ജീവിക്കാനല്ലേ എന്നു ചില മക്കള്‍ ചോദിക്കാറുണ്ട്. സുഖഭോഗമൊന്നും പാടില്ലെന്നു ആദ്ധ്യാത്മികശാസ്ത്രം പറയുന്നില്ല. എന്നാല്‍ അവയുടെ യഥാര്‍ത്ഥസ്വഭാവം നമ്മള്‍ മനസ്സിലാക്കിയിരിക്കണം. സുഖഭോഗങ്ങള്‍ അനുഭവിക്കുമ്പോഴും ധര്‍മ്മം കൈവിടാതെ സൂക്ഷിക്കണം. സ്വാര്‍ത്ഥസുഖം മാത്രം മോഹിച്ചാല്‍, നിയന്ത്രണമില്ലാതെ ജീവിച്ചാല്‍, സുഖത്തിനുപകരം ദുഃഖമായിരിക്കും ഫലം. ഒന്നും അമിതമാകരുത്. വികാരവിചാരങ്ങള്‍ മനസ്സിലുണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷേ, ഒരു നിയന്ത്രണം അത്യാവശ്യമാണ്. വിശപ്പു സ്വാഭാവികമാണ്. എന്നാല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കാണുമ്പോഴെല്ലാം എടുത്തു കഴിക്കാറില്ലല്ലോ. അങ്ങനെ കഴിച്ചാല്‍ അസുഖം പിടിപെട്ടു കിടപ്പിലാകും. അതുപോലെ അമിതസുഖത്തിനുള്ള ആഗ്രഹം പിന്നീടു ദുഃഖത്തിനു കാരണമാകും.

ടാറിട്ട നല്ല റോഡുണ്ട്, നല്ല വെളിച്ചമുണ്ടു് എന്നുവച്ച് നമ്മള്‍ തോന്നുന്ന രീതിയില്‍ വണ്ടി ഓടിച്ചാല്‍ എവിടെയെങ്കിലും ചെന്നിടിച്ചു മരണം വരെ സംഭവിക്കാം. റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ അതിനു് ഒരു നിയമമുണ്ട്്. അതനുസരിച്ചു വാഹനമോടിക്കണം. അതുപോലെ ഈശ്വരന്റെ സൃഷ്ടിയായ ഈ ലോകത്തു  ജീവിക്കുമ്പോള്‍, അതിനും ഒരു നിയമമുണ്ട്. അതനുസരിച്ചുവേണം ജീവിക്കേണ്ടത്. അല്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. ചോക്ലേറ്റിനു നല്ല മധുരമാണ്. എന്നാല്‍ നമ്മുടെ ഇഷ്ടമനുസരിച്ച് ആവശ്യത്തിലധികം കഴിച്ചാല്‍ വയറിനു വേദനയുണ്ടാകും. എന്തും അമിതമായാല്‍ ഇതുപോലെയുള്ള പ്രശ്‌നങ്ങളുണ്ടാകും, ദുഃഖത്തിനു കാരണമാകും. 

ലോകവസ്തുക്കള്‍ക്കു ശാശ്വതസുഖം നല്കാനുള്ള കഴിവില്ലെന്ന് നമ്മള്‍ മനസ്സിലാക്കണം. കുറച്ച് അനുഭവിച്ചു കഴിയുമ്പോള്‍ ഏതും മടുത്തുപോകുന്നു. ഒരാഗ്രഹം സാധിച്ചാല്‍ പിന്നെ മറ്റൊന്നിനുവേണ്ടിയായി                                                                                  ആഗ്രഹം. അതൃപ്തി എപ്പോഴും ബാക്കിയാകുന്നു. ഒരു വിളക്കിനെ ദ്വാരമുള്ള കുടംകൊണ്ട് മൂടിയാല്‍ ദ്വാരത്തിലൂടെ വെളിച്ചം ലഭിക്കും. എന്നാല്‍ വെളിച്ചത്തിന്റെ ഉറവിടം ദ്വാരമല്ലല്ലോ. അതുപോലെ ആനന്ദത്തിന്റെ ഉറവിടം ബാഹ്യവിഷയങ്ങളല്ല, ആത്മാവാണ്. ശാന്തമായ മനസ്സില്‍ സ്വതവേ ആനന്ദമുണ്ട്. എന്നാല്‍ ആഗ്രഹങ്ങള്‍കൊണ്ടും ആവലാതികള്‍കൊണ്ടും നമ്മള്‍ തന്നെ അതിനെ മറച്ചുകളയുകയാണ്. 

കടലിലെ തിരമാലകള്‍ ഇരമ്പിക്കൊണ്ടു മുകളിലേക്കുയരുന്നു. അടുത്തനിമിഷം തന്നെ താഴേക്കുവീഴുകയും ചെയ്യുന്നു. ഒരു നിമിഷമെങ്കിലും ഉയര്‍ന്നു നില്ക്കാന്‍ അതിനു സാധിക്കുന്നില്ല. അതുപോലെ സുഖം കിട്ടുമെന്ന മോഹത്തോടെ വസ്തുക്കളുടെ പിന്നാലെ ആവേശപൂര്‍വ്വം പായുന്ന മനുഷ്യന്‍ ദുഃഖത്തിലാണു ചെന്നുപതിക്കുന്നത്. മനസ്സുഖംതേടി പുറത്തേക്കു കുതിക്കുന്നതല്ലാതെ ശരിയായ സുഖം അനുഭവിക്കാന്‍ സാധിക്കുന്നില്ല. ഒടുവില്‍ ദുഃഖം മാത്രം മിച്ചം. 

ലോകവസ്തുക്കളില്‍ സുഖം തേടിപ്പോയാല്‍ അതു ദുഃഖത്തിനും അശാന്തിക്കും മാത്രമേ വഴിതെളിക്കൂ. ഇത്തരം സുഖാന്വേഷണം വ്യക്തിയെ മാത്രമല്ല സമൂഹത്തെ മൊത്തം പ്രതികൂലമായി ബാധിക്കുന്നു. ബാഹ്യവസ്തുവില്‍ മാത്രം സുഖം തിരയുന്നതുകൊണ്ടു യഥാര്‍ത്ഥസ്‌നേഹം എങ്ങും കാണാനില്ലാതായി. കുടുംബജീവിതത്തിലും ഭാര്യാഭര്‍ത്തൃബന്ധത്തിലും സുഖവും സ്വസ്ഥതയും ഇല്ലാതായി. ഹൃദയം തുറന്നു സ്‌നേഹിക്കാനും സേവിക്കാനുമുള്ള കഴിവു നഷ്ടപ്പെട്ടു. ഇതുകാരണം പല പുരുഷന്മാരും അന്യസ്ത്രീകളെ മോഹിക്കുന്നു; സ്ത്രീകള്‍ പരപുരുഷന്മാരെയും. പ്രത്യേകിച്ചും, പാശ്ചാത്യരാജ്യങ്ങളില്‍ ഇതു വളരെയധികമാണ്. ബാഹ്യസുഖം അമിതമായി ആഗ്രഹിക്കുന്നതുകൊണ്ട് സ്വന്തം മകളെപ്പോലും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടുന്നു. സഹോദരീസഹോദര സങ്കല്പംകൂടി തകരുന്നു. എത്രയോപേര്‍ പീഡനത്തിന് ഇരയായിത്തീരുന്നു. ഇന്നു ലോകത്തു കാണുന്ന കുറ്റകൃത്യങ്ങള്‍ക്കും ക്രൂരതയ്‌ക്കും മുഴുവന്‍ കാരണം സുഖം പുറത്താണെന്ന മിഥ്യാധാരണയാണ്.

ആഗ്രഹത്തെ നിയന്ത്രിക്കുക അത്യന്തം പ്രയാസമാണ് എന്നു പലരും പറയാറുണ്ട്. എന്നാല്‍ ആഗ്രഹത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞാല്‍ ഇതത്ര പ്രയാസമല്ല. നമുക്കു ദ്രോഹം ചെയ്യുന്ന ഒരാളെ അറിഞ്ഞുകൊണ്ടു നമ്മള്‍ കൂടെതാമസിപ്പിക്കുമോ? അറിഞ്ഞുകൊണ്ട് ഒരു ഭ്രാന്തന്റെ സമീപം കിടന്നുറങ്ങാന്‍ നമ്മള്‍ തയ്യാറാകില്ലല്ലോ. അവനു സ്ഥിരബുദ്ധിയില്ല; അതിനാല്‍ അയാള്‍ ഏതു നിമിഷവും നമ്മളെ അപകടപ്പെടുത്തും എന്നറിയാം. പാമ്പിന് പാലു നല്കി വളര്‍ത്തിയാലും അതു് അതിന്റെ സ്വഭാവം കാണിക്കും. പേപിടിച്ച പട്ടിയെ വീട്ടില്‍ വളര്‍ത്തുവാന്‍ ആരും തയ്യാറാവില്ല. ഇവയൊക്കെ നമുക്കു ദുഃഖം വരുത്തുന്നവയാണെന്നു ബോദ്ധ്യമുള്ളതുകൊണ്ട് അവയെ അകറ്റിനിര്‍ത്താന്‍ നമ്മള്‍ ശ്രദ്ധിക്കുന്നു.  അതുപോലെ വിഷയസുഖങ്ങളുടെ സ്വഭാവം മനസ്സിലാക്കി നീങ്ങിയാല്‍ ദുഃഖിക്കേണ്ടിവരില്ല.  

ജീവിതത്തില്‍ അവശ്യം വേണ്ട സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ധാര്‍മ്മികതയില്‍ ഉറച്ചുനിന്നുകൊണ്ടാകണം അങ്ങനെ ചെയ്യുന്നത്. അതിനാല്‍ ആവശ്യത്തിനുമാത്രം കഴിക്കുക, ആവശ്യത്തിനു മാത്രം സംസാരിക്കുക, ആവശ്യത്തിനു മാത്രം ഉറങ്ങുക, ബാക്കിയുള്ള സമയം നല്ല കര്‍മ്മങ്ങള്‍ ചെയ്യുക. ജീവിതത്തില്‍ ഒരു നിമിഷവും വെറുതെ കളയാതിരിക്കുക. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമുള്ളതായിത്തീരാന്‍ ശ്രദ്ധിക്കുക. ആഹാരമായാലും പണമായാലും മറ്റുവസ്തുക്കളായാലും അത് ഇല്ലാത്തവരുമായി പങ്കുവയ്‌ക്കാനുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കുക. ഒപ്പം ദിവസവും കുറച്ചു സമയമെങ്കിലും അന്തര്‍മുഖരായി നമ്മുടെ സ്വരൂപമെന്തെന്ന് ആരായുക. അത്രയുമായാല്‍ ജീവിതത്തിലൊരിക്കലും സുഖവും ശാന്തിയും നമുക്ക് നഷ്ടമാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.