Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഞ്ഞുരുകുന്നു; ചർച്ച തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 05:05 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങും തമ്മിലുള്ള, ലോകം ഉറ്റുനോക്കിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി. തികച്ചും  അനൗദ്യോഗികമായ  ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്തി. ഇത്തരം ചര്‍ച്ചകള്‍ തുടരാന്‍ ഇരുവരും  തീരുമാനിച്ചു.   മാവോ സേ തൂങ്ങിന്റെ അവധിക്കാല വസതിയായ വുഹാനില്‍ നടന്ന ഹ്രസ്വ ചര്‍ച്ച  ക്രിയാത്മകമായിരുന്നു.ഇന്നും  ഇരു നേതാക്കളും തമ്മില്‍ അനൗപചാരിക കൂടിക്കാഴ്ച നടക്കും. പരിഭാഷകര്‍ മാത്രമാകും ഇവര്‍ക്കൊപ്പമുണ്ടാവുക. ഇന്ന് രാവിലെ പത്തിനാണ് ‘ഹൃദയത്തില്‍നിന്നും ഹൃദയത്തിലേക്ക്’ എന്ന് വിശേഷിപ്പിക്കുന്ന അനൗദ്യോഗിക കൂടിക്കാഴ്ച. കായലോരത്തെ നടത്തം, ബോട്ട് യാത്ര എന്നിവയും ഉണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബന്ധം മെച്ചപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. 

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തിയ  മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.  മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച്  ബീജിങ്ങിന് പുറത്ത് സീ ജിന്‍പിങ്ങ് രണ്ട് ദിവസം ചെലവഴിക്കും. വിദേശരാജ്യങ്ങളിലെ നേതാക്കന്മാരുടെ സന്ദര്‍ശനത്തിന് ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഈ പരിഗണന നല്‍കുന്നത്. 

ഹുബെ പ്രവിശ്യാ മ്യൂസിയത്തിലാണ് ചുവപ്പ് പരവതാനി വിരിച്ച് സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ ജിന്‍പിങ്ങ് മോദിയെ സ്വീകരിച്ചത്. ഏതാനും മിനിട്ട് നേരത്തെ ചര്‍ച്ചക്ക് ശേഷം ഇരുവരും മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ഇരുരാജ്യങ്ങളും അനൗപചാരിക കൂടിക്കാഴ്ചകള്‍ പതിവാക്കണമെന്ന് നിര്‍ദ്ദേശിച്ച മോദി, ചൈനീസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. 

അനൗപചാരിക കൂടിക്കാഴ്ചയിലൂടെ ശുഭകരമായ അന്തരീക്ഷമുണ്ടാക്കാന്‍ ജിന്‍പിങ്ങ് നിര്‍ണായക പങ്കുവഹിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് താങ്കള്‍ക്ക് ഇന്ത്യയോടുള്ള സ്‌നേഹമാണ് കാണിക്കുന്നത്. ബീജിങ്ങിന് പുറത്ത് എനിക്ക് രണ്ട് തവണ ആതിഥ്യമരുളിയത് ഇന്ത്യയിലെ ജനങ്ങളില്‍ അഭിമാനമുണ്ടാക്കിയിട്ടുണ്ട്. ലോകജനസംഖ്യയിലെ നാല്‍പ്പത് ശതമാനത്തിനായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കും ചൈനയ്‌ക്കും ഉത്തരവാദിത്തമുണ്ട്. ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. 1600 വര്‍ഷത്തോളം ഇന്ത്യയും ചൈനയുമാണ് ആഗോള സാമ്പത്തിക വളര്‍ച്ചയുടെ വികസന എഞ്ചിനായി പ്രവര്‍ത്തിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു. 

മോദിയുടെ നിലപാട് സീ ആവര്‍ത്തിച്ചു. അന്താരാഷ്‌ട്ര സമാധാനത്തിനും വികസനത്തിനും ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസിദ്ധമായ ഈസ്റ്റ് ലേക്കിന്റെ തീരത്തെ അതിഥി മന്ദിരത്തിലാണ് ഇരുവരും അത്താഴം കഴിച്ചത്. 2014ല്‍ സീയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ സബര്‍മതി തീരത്ത് അത്താഴം ഒരുക്കിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.