Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ആത്മീയത വില്‍പനച്ചരക്കാവരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 02:10 am IST
inEditorial

ഭാരതത്തിന്റെ ആത്മാവ് ആത്മീയതയാണ്. ആര്‍ഷ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായ ആത്മീയത സന്മാര്‍ഗദര്‍ശനമാണ്. അത് വില്പന ചരക്കോ വ്യാജവ്യാപാരത്തിനുള്ള ഉപാധിയോ അല്ല. നിര്‍ഭാഗ്യവശാല്‍ ചിലര്‍ കാവിയും കമണ്ഡലുകളുമൊക്കെ സ്വാര്‍ത്ഥലാഭത്തിനായി ദുരുപയോഗപ്പെടുത്തുന്നു. അത്തരത്തില്‍ പലരും ഇതിനകം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് മരണംവരെ തടവ് ശിക്ഷ ലഭിച്ച ആസാറാം ബാപ്പു. 

2013ല്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ആശ്രമത്തില്‍ പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ചതാണ് കേസ്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടി ആശ്രമത്തില്‍ താമസിച്ച് പഠിക്കവെയാണ് പീഡനം. ഗുജറാത്തിലും ആസാറാമിനെതിരെ പീഡനക്കേസുണ്ട്. സൂറത്തിലുള്ള രണ്ട് സഹോദരിമാരാണ് ആസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ പരാതി നല്‍കിയത്. അനുയായികള്‍ അക്രമമഴിച്ചുവിടാന്‍ സാധ്യതയുണ്ടായതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു വിധി പ്രസ്താവം. കഴിഞ്ഞ ആഗസ്തില്‍ ഗുര്‍മീത് റാം റഹീമിനെ ശിക്ഷിച്ചപ്പോള്‍ ഹരിയാനയില്‍ അക്രമം അരങ്ങേറിയിരുന്നു. ആസാറാം ബാപ്പുവും ഗുര്‍മിതും ഏറെ അനുയായികളും അതിലേറെ സമ്പത്തുമുള്ള ആശ്രമ ഉടമകളുമായിരുന്നു. അവയൊന്നും കുറ്റകൃത്യത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് തടസമല്ലെന്നാണ് ഇരുവരുടെയും അറസ്റ്റും നടപടികളും വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത ആസാറാം തന്നെ മാനഭംഗപ്പെടുത്തിയെന്നു 16 വയസ്സുകാരിയായ അന്തേവാസി വിളിച്ചുപറഞ്ഞതോടെയാണ് ആശ്രമത്തിലെ കൊള്ളരുതായ്‌മകള്‍ പുറംലോകമറിഞ്ഞത്. 2008 ല്‍ രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം വെട്ടിമുറിച്ചനിലയില്‍ ആശ്രമത്തിനു സമീപമുള്ള അഴുക്കുചാലില്‍ നിന്നു ലഭിച്ചതു മുതല്‍ ആസാറാം സംശയത്തിന്റെ നിഴലിലായിരുന്നു. പക്ഷേ, അവയ്‌ക്കൊന്നും വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചില്ല. ആഭിചാരക്രിയകള്‍ ചെയ്യുന്നതിനിടെയാണ് അസാറാം തന്നെ മാനഭംഗപ്പെടുത്തിയതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ശാരീരിക ബന്ധത്തിലൂടെ ദൈവത്തിലേക്ക് അടുക്കാന്‍ സാധിക്കുമെന്നു പറഞ്ഞ ആസാറാം പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തനിക്കെതിരെ സംസാരിച്ചവരെയൊക്കെ ദുരൂഹസാഹചര്യത്തില്‍ കാണാതായതിന്റെ കഥകളും മുന്നറിയിപ്പിന്റെ സ്വരത്തില്‍  പറഞ്ഞ് ‘നിനക്കും വരും അവരുടെ വിധി’യെന്ന താക്കീതും. എന്നാല്‍, ധൈര്യം കൈവിടാതിരുന്ന പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളെയും പിന്നീടു പൊലീസിനെയും അറിയിച്ചു. രണ്ടു മാസത്തിനുശേഷം ആസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ മാനഭംഗ പരാതിയുമായി രണ്ടു സഹോദരിമാര്‍ രംഗത്തെത്തി. ഇരുവരും ചേര്‍ന്ന് അഞ്ചുവര്‍ഷം തങ്ങളെ തുടര്‍ച്ചയായി മാനഭംഗപ്പെടുത്തിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

രാജ്യത്തിനകത്തും പുറത്തും ആത്മീയ പ്രവര്‍ത്തനങ്ങളും ആശ്രമങ്ങളും നിരവധിയുണ്ട്. അവയില്‍ മഹാഭൂരിപക്ഷവും ത്യാഗവും സേവനവും നടത്തുന്നവയാണ്. ധര്‍മ്മത്തെയാണ് അവയെല്ലാം മുറുകെപിടിക്കുന്നത്. പൗരാണിക കാലത്തെപ്പോലെ ആത്മീയതയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിപാലിക്കുകയും ജീവിതത്തിലും സത്യസന്ധമായി പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് കളങ്കമായി ചില കള്ളനാണയങ്ങള്‍ പലേടത്തുമായി നിലനിന്നതിന്റെ ഉദാഹരണമായിരുന്നു റാം റഹിമും ആസാറാം ബാപ്പുമാരുമൊക്കെ. അധികാരവര്‍ഗത്തിന്റെ പരിലാളനയില്‍ ശക്തിയും സ്വാധീനവും വര്‍ധിപ്പിച്ച ഇത്തരക്കാരെ തൊടാന്‍ പോലും കെല്‍പ്പില്ലാത്ത കാലമുണ്ടായിരുന്നു. ചന്ദ്രസ്വാമിയെപ്പോലുള്ളവരുടെ ചരിത്രം വിസ്മരിക്കാനാവില്ല. കൂടാതെ, മന്ത്രിമാരുടെയും എന്തിന് പ്രധാനമന്ത്രിമാരുടെയെല്ലാം സ്വന്തക്കാരും സംരക്ഷകരുമായി വിലസിയ ഒരുപാട് പേരുകള്‍ പറയാന്‍ സാധിക്കും. അവരുടെ അംഗുലീചലനത്തിനൊത്ത് ഭരണചക്രം കറങ്ങിയ കാലവും ഉണ്ടായിരുന്നു. ഇന്നതിന് പ്രസക്തിയില്ല. കള്ളപ്പണമെന്നപോലെ കപടവേഷധാരികളും പിടിക്കപ്പെടുന്നു. സത്യമേവ ജയതേ എന്ന ആപ്തവാക്യം വര്‍ത്തമാന കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കപ്പെടുമെന്നാണ് ആസാറാം ബാപ്പുവിനെതിരായ വിധി വ്യക്തമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.