Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

തലകുനിച്ചു നടക്കാം, ദൈവത്തിന്റെ നാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 02:06 am IST
inVicharam

ഇപ്പോള്‍ ലിത്വാനിയക്കാരെങ്കിലും പറയുന്നുണ്ടാവും, അതല്ലെങ്കില്‍ കാണാതായ അവരുടെ നാട്ടുകാരി ലിഗയെ അന്വേഷിച്ചിറങ്ങിയ അവളുടെ സഹോദരി ഇലീസിനും ഭര്‍ത്താവ് ആന്‍ഡ്രൂസിനുമെങ്കിലും ബോധ്യമായിട്ടുണ്ടാവും ഈ കേരളം ദൈവത്തിന്റെ നാടല്ലെന്ന്. ചെകുത്താന്‍മാരുടെ താവളമാണിതെന്ന്. ഒരു വേദനനയറിയിക്കാന്‍ ഈ നാടിന്റെ മുഖ്യമന്ത്രിയെ കാണാനായി മണിക്കൂറുകളോളം കാത്തു നിന്ന്, ഒടുവില്‍ മുഖ്യമന്ത്രിയുടെ വാഹനം ചീറിപ്പാഞ്ഞുപോകുന്നത് കണ്ട് കണ്ണീരൊഴുക്കേണ്ടിവന്നപ്പോള്‍ അക്കാര്യം അവര്‍ ഉറപ്പിച്ചിട്ടുമുണ്ടാകും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കുമുന്നില്‍, ലിഗയെ കണ്ടെത്താന്‍ സഹായിക്കണമെന്ന അപേക്ഷയുമായെത്തിയപ്പോള്‍ നേരിട്ട അവഹേളനത്തില്‍ അവരനുഭവിച്ചു, ചെകുത്താന്റെ സാന്നിധ്യം. കോവളത്തെയും പോത്തന്‍കോട്ടെയും പോലീസ് സ്റ്റേഷനുകളിലും അവര്‍ ദൈവത്തെ കണ്ടില്ല. ആന്‍ഡ്രൂസിന്റെയും ഇലീസിന്റെയും മനസ്സില്‍ അപ്പോള്‍ കേരളത്തിന്റെ പച്ചപ്പും മനോഹാരിതയും കുളിര്‍മ്മയുമൊന്നുമായിരുന്നില്ല. 

സഹോദരിയെകുറിച്ചുള്ള ആശങ്കയോടെ അവര്‍ പോലീസ് സ്റ്റേഷനുകളിലും ഡിജിപിക്കുമുന്നിലും നിയമസഭാമന്ദിരത്തിലുമെല്ലാം കയറിയിറങ്ങിയ ദിവസങ്ങളിലൊന്നില്‍ ആ പെണ്‍കുട്ടി ഒരു പക്ഷെ, ദാരുണമായി കൊല്ലപ്പെടുകയായിരുന്നിരിക്കാം. അതെല്ലെങ്കില്‍ മനസ്സിന്റെ വിഭ്രാന്തി അവളെ മരണത്തിലേക്ക് നയിക്കുകയായിരുന്നിരിക്കാം.  പോലീസ് ശരിയായി ഇടപെട്ടിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന മരണമായിരുന്നു അത്. ഈ ലോകത്ത് ജീവിക്കാനുള്ള അവളുടെ അവകാശത്തെ നമ്മള്‍ സംരക്ഷിച്ചിരുന്നെങ്കില്‍ ലിത്വാനിയക്കാരും പറയുമായിരുന്നു ദൈവത്തിന്റെ സ്വന്തം നാടെന്ന്. 

ലിഗയുടെ തിരോധാനത്തിനു മുന്നില്‍ കേരളാ പോലീസും സംസ്ഥാന സര്‍ക്കാരും പുലര്‍ത്തിയ നിഷ്‌ക്രിയത്വവും അവഗണനയും വിദേശ വാര്‍ത്താമാധ്യമങ്ങളിലും റേഡിയോകളിലും ചര്‍ച്ചയായി.  മനോഹരങ്ങളായ തടാകങ്ങളും മനം മയക്കുന്ന കൊട്ടാരങ്ങളും പച്ചപ്പാര്‍ന്ന അതിശയിപ്പിക്കുന്ന വനസമ്പത്തും നിറഞ്ഞ കുഞ്ഞന്‍ നാടാണ് ലിത്വാനിയ. സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്ന ഈ രാജ്യം 1990കളുടെ ആരംഭത്തിലാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഉത്സാഹഭരിതമായ തെരുവുകളും ശാന്തമായ ആരാധനാലയങ്ങളുമാണ് ഈ രാജ്യത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. മനോഹരമായ യൂറോപ്യന്‍ ഭക്ഷണശാലകളും ആര്‍ട്ട്ഗാലറികളും ഇവിടേയ്‌ക്ക് സഞ്ചാരികളെ ക്ഷണിക്കുന്നുണ്ട്. ഒരു കാലത്ത് ജൂതന്മാരുടെ ഇടമായിരുന്ന പനേറിയെ ലിത്വാനിയയിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ ആയിരക്കണക്കിന് ജൂതന്മാരെയാണ് ഇവിടെ കൊന്നൊടുക്കിയത്. മികച്ച ഭൂപ്രകൃതിയും പരിസ്ഥിതി സൗഹൃദ പ്രദേശവുമാണ് ലിത്വാനിയ. യാത്രയെ ഇഷ്ടപ്പെടുന്നവരുടെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒപ്പമാണ് ലിത്വാനിയ സഞ്ചരിക്കുന്നത്. കേവലം 34 ലക്ഷം മാത്രം ജനസംഖ്യയുള്ള അവിടെ  ഒരിക്കലും സഞ്ചാരികള്‍ക്ക് ഇത്തരമൊരനുഭവം ഉണ്ടാകാറില്ലത്രെ. അവിടെയുള്ളതിലും കൂടുതല്‍ പ്രതീക്ഷിച്ചാണ് ലിഗയും സഹോദരിയും കേരളത്തിലെത്തിയത്.  

പോലീസ് സ്റ്റേഷനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്  ഇലീസും ആന്‍ഡ്രൂസും ഡിജിപിയുടെ മുന്നിലെത്തിയത്. അവരോടു സൗമ്യഭാവത്തില്‍ സംസാരിക്കാനെങ്കിലും അദ്ദേഹം തയ്യാറാകണമായിരുന്നു. അതുണ്ടായില്ല. പകരം പരിഹാസവും  പോലീസ് മുറയിലുള്ള സംസാരവുമായിരുന്നു അനുഭവം. ആരും സഹായിക്കാനില്ലാതായതോടെ ഭാര്യയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ആന്‍ഡ്രൂസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജില്ലകള്‍തോറും പോസ്റ്ററുകള്‍ പതിച്ചു. പിന്നീട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് പൊലീസ് അനങ്ങിത്തുടങ്ങിയത്. 

ഒഴിവാക്കാമായിരുന്ന മരണമായിരുന്നു ലിഗയുടേത്. ലിഗയ്‌ക്കുവേണ്ടി കണ്ണീരൊഴുക്കാന്‍, ഒരാശ്വാസ വാക്കുപറയാന്‍, ഒപ്പമുണ്ടെന്ന ഒരു തോന്നല്‍ വരുത്താനെങ്കിലും ഇടതുംവലതുമായ ഏതെങ്കിലുമൊരു രാഷ്‌ട്രീയക്കാരന്‍ അവര്‍ക്കുമുന്നിലെത്തിയില്ല. ഇവിടെ വോട്ടില്ലാത്ത ലിത്വാനിയക്കാരെ സഹായിച്ചിട്ട് ആര്‍ക്കെന്തു നേട്ടം. (ഇലീസിനെ സമാധാനിപ്പിക്കാന്‍ സുരേഷ്‌ഗോപി എംപിയുടെ സാന്നിധ്യമുണ്ടായത് മറന്നിട്ടില്ല).  പ്രതികരിക്കാന്‍ ഒരു സാഹിത്യ, സാംസ്‌കാരിക പ്രതികരണ തൊഴിലാളിയെയും കണ്ടില്ല. ഇനിയെങ്കിലും പറയാതിരിക്കണം, ഇത് ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. തലകുനിച്ചു പിടിക്കാം, മലയാളിക്കൊന്നടങ്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.