Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

സിപിഎമ്മിന്റെ അടവും നയവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2018, 03:10 am IST
inEditorial

മലപോലെ വന്ന് മഞ്ഞുപോലെ കെട്ടടങ്ങിയ സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്. മൂന്നുവര്‍ഷം മുമ്പ് വിശാഖപട്ടണത്തും ഇപ്പോള്‍ ഹൈദ്രാബാദിലും സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസുകള്‍ തമ്മിലുള്ള അന്തരം കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും അംഗങ്ങളുടെ എണ്ണം കൂടി എന്നതാണ്. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഉയര്‍ന്ന തര്‍ക്കങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രം. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കില്ലെന്ന നിലപാടുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിനോടൊപ്പം നീങ്ങണമെന്ന ന്യൂനപക്ഷത്തിന് കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്. ബിജെപി മുഖ്യശത്രുവാണെന്ന് വീണ്ടും ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി സംശയത്തിന്റെ പഴുതുപോലുമില്ലാതെ വ്യക്തമാക്കുകയും ചെയ്തു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരുകാരണവശാലും ഭിന്നിച്ചു പോകാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമെന്നും യെച്ചൂരി പറയുന്നു. അത്തരമൊരു തീരുമാനം പുതിയതൊന്നുമല്ല. ബിജെപി ജയിക്കുമെന്ന സാഹചര്യം വരുമ്പോള്‍ സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകള്‍ പമ്പ കടക്കും. കേരളത്തില്‍ പലകുറി അത് കണ്ടതുമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സംഭവിച്ചതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ബിജെപി സ്ഥാനാര്‍ഥി ജയിക്കുമെന്ന അവസ്ഥ ബോധ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുമറിച്ചു നല്‍കി ഇടത് സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തിരുത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ന്നത് പഠിക്കാന്‍ കമ്മറ്റിയെ നിയോഗിച്ച കക്ഷിയാണ് സിപിഎം. തന്റെ വിജയത്തിന് സിപിഎം വോട്ടും സഹായിച്ചു എന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തായിപ്പോയത് സിപിഎമ്മിന്റെ അടവുനയം കൊണ്ടുമാത്രമാണ്. കാസര്‍കോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പലതെരഞ്ഞെടുപ്പിലും അണികളെയും ജനങ്ങളെയും വഞ്ചിക്കുന്ന ഈ കച്ചവടം നടന്നിട്ടുണ്ട്. ഈ പാര്‍ട്ടി നന്നാകാന്‍ പോകുന്നില്ല എന്നു മാത്രമല്ല ഒന്നായി മുന്നോട്ടുപോകുമെന്ന വിശ്വാസവും ഇല്ലാതായിരിക്കുന്നു. അതാണ് വൃന്ദാ കാരാട്ടിനെ വെല്ലുവിളിച്ച് ബംഗാളില്‍ നിന്നുള്ള പിബിഅംഗം മുഹമ്മദ് സലിമിന്റെ പ്രസ്താവന. കോണ്‍ഗ്രസുമായി ധാരണപോലും പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ പ്രമേയത്തെ തിരുത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് പിരിഞ്ഞത്. ‘ധാരണ വേണ്ടെന്ന’ പ്രയോഗത്തെ പ്രതിനിധികള്‍ തിരുത്തി. സീതാറാം യെച്ചൂരിയുടെ നിലപാട് അംഗീകരിച്ചു എന്നര്‍ഥം. ഇത്രയും കാലം പാര്‍ട്ടിയുടെ അംഗീകാരമില്ലാതെയാണ് കോണ്‍ഗ്രസിന് വോട്ടു നല്‍കിയതെങ്കില്‍ ഇനി അംഗീകാരത്തോടെ അതാകാം.

പിബിയിലും കേന്ദ്രകമ്മിറ്റിയിലും തനിക്കു ഭൂരിപക്ഷമുണ്ടാക്കാനുള്ള ശ്രമങ്ങളിലേക്കാണ് യച്ചൂരി ഇനി നീങ്ങുക. പുതിയ പിബി, സിസി അംഗങ്ങളുടെ എണ്ണം കൂട്ടിയത് യെച്ചൂരിയുടെ നിര്‍ബന്ധത്താലാണെന്നാണ് വ്യക്തമാകുന്നത്.  പാര്‍ട്ടിയുടെ ആകെ അംഗസംഖ്യയുടെ ഏതാണ്ടു പകുതിയുമുള്ള, ഭരണമുള്ള ഏക സംസ്ഥാനം നിസ്സഹായമായിരിക്കേണ്ടി വരുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. രാഷ്‌ട്രീയ സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ പങ്കെടുത്ത കേരളനേതാക്കളുടെ പ്രസംഗങ്ങള്‍ ദുര്‍ബലമാകുകയായിരുന്നു. വി.എസ്.അച്യുതാനന്ദന് അംഗീകാരം ലഭിക്കുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസുമായി ധാരണ പോലും പാടില്ലെന്ന ഭാഗം ഒഴിവാക്കിയതുകൊണ്ടു ധാരണയുണ്ടാക്കാനുള്ള അനുവാദം നല്‍കിയെന്ന് അര്‍ഥമാക്കേണ്ടെന്നാണു കേരളനേതാക്കള്‍ പറയുന്നത്. എന്തിലൊക്കെ ധാരണയാകാമെന്നും അതിനൊപ്പം തന്നെ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ കാര്യം അതില്‍ പറയുന്നില്ലെന്നു കേരളം വാദിക്കുമ്പോള്‍ തെരഞ്ഞെടുപ്പിന്റെ കാര്യം ഉചിതസമയത്ത് എന്നുകൂടി തീരുമാനിച്ചതായി വലിയവിഭാഗം പറയുന്നു. അതായത്, ഇപ്പോള്‍ പാര്‍ലമെന്റിനകത്തും പുറത്തും സമരമുഖങ്ങളിലും ഉണ്ടാക്കുന്ന ധാരണ ഭാവിയില്‍ രാഷ്‌ട്രീയധാരണയായി വളരുക തന്നെ ചെയ്യുമെന്ന് സാരം. സ്വന്തം പാര്‍ട്ടിയെക്കാള്‍ കോണ്‍ഗ്രസുമായി ബന്ധം ആഗ്രഹിക്കുന്ന യെച്ചൂരി പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ തൊഴുത്തിലെത്തിക്കുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.