Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗപദ്ധതികളുടെ ശരിയായ ആധാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 02:30 am IST
in Samskriti

അശേഷ താപതപ്താനാതം 

സമാശ്രയമഠോ ഹഠഃ

അശേഷയോഗയുക്താനാം 

ആധാരകമഠോ ഹഠഃ ( ഹ.യോ.പ്ര. 1-10)

താപങ്ങളെക്കൊണ്ട് തപിക്കപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന മഠമാണ് ഹഠം. പല യോഗങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ആധാരമായിരിക്കുന്ന കമഠം (ആമ)ആണ് ഹഠം. പ്രാസവും രൂപകവും പ്രയോഗിച്ചുള്ള ഒരു മനോഹരമായ ശ്ലോകമാണിത്.

സൂര്യകിരണങ്ങളാല്‍ അതായത് നട്ടുച്ചവെയിലുകൊണ്ട് തപിക്കുന്നവര്‍ക്ക് മഠം ആശ്രയമാണ്. സംസാരതാപംകൊണ്ട് തപിക്കുന്നവര്‍ക്ക് ഹഠയോഗം ആശ്രയമാണ്. താപം (ദുഃഖം) മൂന്നുതരമാണ്. ആധിദൈവികം, ആധിഭൗതികം, ആധ്യാത്മികം. ഗ്രഹദോഷം, ഇടിമിന്നല്‍, മഴ, വെള്ളപ്പൊക്കം, വരള്‍ച്ച മുതലായവയാണ് ആധിദൈവിക ദുഃഖങ്ങള്‍. അവ നമ്മുടെ ശരീരത്തെയും ചെറിയ അളവില്‍ മനസ്സിനെയും ദുഃഖിപ്പിക്കും. മറ്റു ജന്തുക്കളില്‍ നിന്നും (പാമ്പ്, പുലി) ഉണ്ടാകുന്ന ദുഃഖമാണ് ആധിഭൗതികം. ആധ്യാത്മികം, തന്റെ തന്നെ അകത്തുനിന്നും പുറത്തുനിന്നും ഉള്ള ദുഃഖം. ശരീരത്തിന് രോഗദുഃഖമുണ്ടാകും. മനസ്സിന് രാഗദ്വേഷാദികളെക്കൊണ്ടുള്ള ദുഃഖം. ഹഠയോഗം ഈ മൂന്നുതരം ദുഃഖങ്ങളെയും നേരിടാന്‍ പഠിപ്പിക്കുന്നു. ഭൂമിയുടെ ആധാരമായി അടിത്തറയായി താങ്ങിനിര്‍ത്തുന്നത് ആമ (കമഠം) ആണെന്നാണ് സങ്കല്‍പം. പാലാഴി മഥന സമയത്ത് പര്‍വതമാണ് മത്തായിട്ടിരിക്കുന്നത്. പക്ഷേ അത് സമുദ്രത്തിലേക്ക് താഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ ഉയര്‍ത്തിനിര്‍ത്താന്‍ മഹാവിഷ്ണു ആമയുടെ അവതാരമെടുത്ത് പര്‍വതത്തിനിടയില്‍ ഇരുന്ന് താങ്ങായി വര്‍ത്തിച്ചു. ആദ്യത്തെ അവതാരവും അതാണല്ലൊ. അതുപോലെ എല്ലാ യോഗപദ്ധതികളുടെയും ശരിയായ ആധാരം ഹഠയോഗമാണ്.

ശരീരവും മനസ്സും ബാഹ്യമായ അന്തരീക്ഷത്തിന്റെ പ്രാതികൂല്യംകൊണ്ട് വിഷമിക്കുമ്പോള്‍ അതിനെ ഹഠയോഗംകൊണ്ട് ആമയുടെ പുറന്തോടുപോലെ കഠിനമാക്കി വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കണം. അനകൂല സന്ദര്‍ഭങ്ങളില്‍ കൈകാലുകള്‍ പുറത്തെടുത്ത് സഞ്ചരിക്കാനും പ്രതികൂല സന്ദര്‍ഭങ്ങളില്‍ അകത്തേക്ക് ഒതുക്കുവാനും ആമയ്‌ക്ക് സാധിക്കുന്നതുപോലെ ഇന്ദ്രിയങ്ങളെ വേണ്ട സമയങ്ങളില്‍ ഉള്ളിലേക്കൊതുക്കുവാന്‍ ഹഠയോഗം സഹായിക്കുന്നു. ശരീരത്തെ ആമയുടെ പുറന്തോടുപോലെ അരോഗദൃഢമാക്കാന്‍ ഹഠം സഹായിക്കുന്നു. അപ്പോള്‍ മാത്രമെ മനോനിയന്ത്രണത്തിന്റെതായ രാജയോഗം സാധ്യമാവൂ.

ഹഠവിദ്യാ പരംഗോപ്യാ 

യോഗിനാ സിദ്ധിമിച്ഛതാ

ഭവേദ് വീര്യവതീ ഗുപ്താ 

നിര്‍വീര്യാ തു പ്രകാശിതാ.(ഹ.യോ.പ്ര. 1-11)

സിദ്ധിയെ ആഗ്രഹിക്കുന്ന യോഗികള്‍ ഹഠവിദ്യയെ രഹസ്യമാക്കിവെക്കണം. അങ്ങനെ മറച്ചുവച്ച ഹഠവിദ്യയാണ് വീര്യമുള്ളത്. പുറത്തുകാട്ടിയാല്‍ അത് നിര്‍വീര്യമാവും, നിഷ്ഫലമാവും.

പല വിദ്യകള്‍ക്കും ഇത്തരം വിലക്കുകള്‍ കാണാം. സംസാരിച്ചാല്‍ നിര്‍വീര്യമാകുന്ന വിദ്യകളുണ്ട്. ആധ്യാത്മിക വിദ്യകള്‍ പലതും ഭൗതികസൃഷ്ടിയില്‍ അന്ധവിശ്വാസമായി തോന്നാം. പക്ഷേ മനസ്സിനെ ബാധിക്കുന്നവ അതിലെ വികാരങ്ങള്‍ക്കനുസരിച്ച് മാറുമെന്നുള്ളത് സത്യമാണ്. രഹസ്യത്തില്‍ ഒരു ശക്തിയുണ്ട്. അത് മാനസികമായ ശക്തിയാണ്. സാധകന്‍ നേടുന്നതെന്തും അവന്റെ വ്യക്തിപരമാണ്. അത് മറ്റുള്ളവരോട് (ഗുരുവിനോടല്ല)ചര്‍ച്ച ചെയ്താല്‍ അവരുടെ അഭിപ്രായം സാധകന്റെ പുരോഗതിയെ ബാധിക്കും.

എന്നാല്‍ സ്വാത്മാരാമന്‍ എന്തിന് ഈ ഗ്രന്ഥം രചിച്ചു? ഗ്രന്ഥത്തിലുള്ളത് മൂടിവക്കാന്‍ സാധിക്കുമോ? ഗ്രന്ഥകര്‍ത്താവ് ശാസ്ത്രം കൃത്യമായി പറഞ്ഞു എന്നുമാത്രമേയുള്ളൂ. സാധകന്റെ സാധനാപഥം നിശ്ചയിക്കുന്നത് അവനും ഗുരുവും ചേര്‍ന്നാണ്. അതില്‍നിന്ന് കിട്ടുന്ന സിദ്ധിയും അവന്റെ സ്വന്തമാണ്. ഗോരഖനാഥന്‍ പറയും ”ഹഠയോഗം സൂക്ഷ്മശരീരത്തിന്റെ ശാസ്ത്രമാണ്. അതിലെ ശക്തിയിലൂടെയാണ് ശരീരത്തെ നിയന്ത്രിക്കുന്നത്.” ഋണാത്മകവും ധനാത്മകവും (പോസിറ്റീവ് ആന്റ് നെഗറ്റീവ്) ആയ ഊര്‍ജ്ജം ശരീരത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. ഹഠയോഗം ഇതില്‍ സന്തുലനം കൊണ്ടുവരുന്നു. മനസ്സിന്റെ അധമഭാഗവും ഉത്തമഭാഗവും തമ്മിലും, ജീവാത്മാവും പരമാത്മാവും തമ്മിലും ഉള്ള ചേര്‍ച്ചയാണ് യോഗ. വ്യക്തിപരമായ ഈ കാര്യം എന്തിനാണ് മറ്റുള്ളവരുടെ മുന്നിലേക്ക് വലിച്ചിഴക്കുന്നത്. ശിവസംഹിത പറയുന്നു ”ഒരു സുശീലയായ ഭാര്യ തന്റെ ഭര്‍ത്താവുമായുള്ള സ്വകാര്യ കേളികള്‍ രഹസ്യമായി വെയ്‌ക്കും.” ഇതുപോലെയാണ് ഹഠയോഗവും. 

ഒരു ചെറുകൈത്തിരിയില്‍ നിന്നുള്ള വെട്ടം രാത്രിയില്‍ ഇരുട്ടുള്ള ഒരു ചെറുമുറിയില്‍ നിറയത്തക്കവണ്ണം പ്രകാശമുള്ളതായിരിക്കും. എന്നാല്‍ പുറത്ത് അതിന്റെ ശക്തി ഒട്ടും അറിയില്ല.

സാധന ഒരു വിത്താണെങ്കില്‍ സിദ്ധികള്‍ അതിന്റെ പൂക്കളാണ്. ഒരു വിത്ത് മുളക്കാന്‍ അതിനെ കുതിര്‍ന്ന മണ്ണില്‍ കുഴിച്ചിടണം. സ്‌നേഹിതരെ അതിന്റെ വളര്‍ച്ച പഠിപ്പിക്കാന്‍ അത് മാന്തിനോക്കിക്കൊണ്ടിരുന്നാല്‍ അത് ചത്തുപോകും. ഗര്‍ഭത്തിലുള്ള ഒരു ശിശുവിന്റെ വളര്‍ച്ചയെ പഠിക്കാനോ? പുറത്തുവരുവോളം കാക്കുകയേ നിവൃത്തിയുള്ളൂ.

മാത്രമല്ല സാധനയുടെ സാഫല്യത്തെയും സിദ്ധിയെയും പറ്റി പറഞ്ഞു നടന്നാല്‍ ‘അഹം’ വളര്‍ന്നുവരും. അതു സാധനക്ക് തടസ്സമാവും. സിദ്ധികള്‍ സ്ഥിരമല്ല താനും. അതു കാലംകൊണ്ട് ദുര്‍ബലമാവും. അപ്പോള്‍ അതുവരെ വളര്‍ത്തിക്കൊണ്ടുവന്ന ‘മഹത്വം’ എന്ന കുമിള പൊട്ടിപ്പോവും. പല യോഗീശ്വരന്മാരും അവരുടെ സിദ്ധികള്‍ ഒട്ടും പുറത്തെടുക്കാതെയാണ് ജീവിച്ചത്. വളരെ അടുത്തു ജീവിക്കുന്ന ശിഷ്യര്‍ക്കേ അതേപ്പറ്റി അറിവുണ്ടാകൂ. അതുകൊണ്ട് ഹഠയോഗത്തെ രഹസ്യമായി സൂക്ഷിക്കണം എന്നത് ഒരു ഉപദേശം എന്നതിലപ്പുറം മുന്നറിയിപ്പാണെന്നു പറയാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.