നാദാപുരം(കോഴിക്കോട്): കല്ലാച്ചിയിലെ ആര്‍ എസ് എസ് നാദാപുരം ഖണ്ഡ് കാര്യാലയം ബോംബ് വെച്ച് തകര്‍ക്കാന്‍ ശ്രമം. ഉഗ്രശേഷിയുള്ള ഇലക്‌ട്രോണിക്ക് ടൈമര്‍ ബോംബ് വെച്ച് തകര്‍ക്കാനാണ് ശ്രമം നടന്നത്.
ഇന്നലെ രാവിലെ പത്ത് മണിക്ക് കല്ലാച്ചി ടൗണിന് സമീപത്തുള്ള കാര്യാലയത്തിനടുത്ത് സമീപവാസികളാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നാദാപുരം പൊലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി സ്‌ഫോടക വസ്തു കസ്റ്റഡിയില്‍ എടുത്തു. ബോംബ് സ്‌ക്വാഡിന്റെ പ്രത്യേക സംഘം ചേലക്കാട് കരിങ്കല്‍ ക്വാറിയില്‍ എത്തിച്ച് ബോംബ് നശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസം നാദാപുരം ആവോലം അയ്യപ്പക്ഷേത്രത്തിന് സമീപം കണ്ടെത്തിയ ഇനത്തില്‍പെട്ട ബോംബാണിതെന്ന് പോലീസ് പറഞ്ഞു. ഉഗ്രശേഷിയുള്ള വെടി മരുന്ന്, ഇലക്‌ട്രോണിക്ക് ഉപകരണങ്ങളെ ബാറ്ററിയുമായി ഘടിപ്പിച്ച നിലയിലായിന്നു ബോംബ്. നേരത്തെയും ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ഇവിടെ അക്രമം നടന്നിരുന്നു.
















