ന്യൂദല്‍ഹി: ലണ്ടനില്‍ ചരിത്രപ്രസംഗം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഭാരത് കീ ബാത്, സബ്‌കേ സാഥ്’ (ഭാരതത്തിന്റെ സന്ദേശം, എല്ലാര്‍ക്കുമൊപ്പം) എന്ന പൊതു സംഭാഷണ പരിപാടി ബുധനാഴ്ച വൈകിട്ട് അഞ്ചിന് അവിടത്തെ പ്രസിദ്ധമായ ഓള്‍ഡ് മെതഡിസ്റ്റ് ചര്‍ച്ചിലാണ്. 1500 പ്രമുഖര്‍ പങ്കെടുക്കും.
നമോ ആപ് വഴിയും വീഡിയോ സെല്‍ഫി വഴിയും മുന്‍കൂട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കാണ് മോദി മറുപടി പറയുക. തത്സമയ ചോദ്യങ്ങളും മറുപടിയും ഉണ്ടാകും.
ചരിത്രപരമാണ് ഈ പരിപാടി. യോഗ സ്ഥലത്താണ് 1946-ല്‍ ആദ്യമായി ഐക്യരാഷ്‌ട്ര സഭ സമ്മേളിച്ചത്. മഹാത്മാ ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, വിന്നി മണ്ഡേല, മിഖായേല്‍ ഗോര്‍ബച്ചേവ് എന്നീ പ്രമുഖര്‍ ഇവിടത്തെ സമ്മേളനങ്ങളില്‍ പലകാലങ്ങളില്‍ പങ്കെടുത്തു. പ്രശസ്ത സംഗീതജ്ഞന്‍ ആന്‍ഡ്രൂ വെബര്‍ ലോയ്ഡ് 1968 ല്‍ അരങ്ങേറിയതും ഇവിടെയാണ്.
രാഷ്‌ട്രീയം, നയം, സാമൂഹ്യ വിഷയങ്ങള്‍ തുടങ്ങിയവയിലായിരിക്കും കൂടുതല്‍ ഊന്നല്‍. ഇന്ത്യയുടെ നിലപാടും നയവും ലോക സമക്ഷം അവതരിപ്പിക്കാനുള്ള വേദികൂടിയാകും ഇത്.
















