ഹൈദരാബാദ്: പോലീസ് പരിശോധനയ്ക്കിടെ അമിതമായി മദ്യപിച്ചെത്തിയ യുവതി പോലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൈദരാബാദിലെ ജൂബിലി പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവങ്ങള്‍.
വാഹനത്തില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയാണ് പുലര്‍ച്ചെ ഒരു മണിയോടെ നടുറോഡില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. വാഹനം നിര്‍ത്തിച്ച് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു പോലീസ്. വാഹനമോടിച്ച യുവതി അമിതമായി മദ്യപിച്ചതായി പോലീസ് കണ്ടെത്തിയതോടെയാണ് പിന് സീറ്റിലിരുന്ന യുവതി രോഷാകുലയായി റോഡിലിറങ്ങിയത്.
പോലീസ് ഓഫീസറോട് തര്‍ക്കിച്ച യുവതി ഇതിന് ശേഷം പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും നേരെ അസഭ്യവര്‍ഷം നടത്തി. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന പ്രാദേശിക ചാനല്‍ കാമറാമാനെ യുവതി പിന്തുടര്‍ന്ന കല്ലെടുത്ത എറിയുന്നതും അസഭ്യം പറയുന്നതുംവീഡിയോയില് കാണാം.
യുവതിയും സുഹൃത്തും പരിധിയിലധികം മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയതായി പോലീസ് മാധ്യമങ്ങളോട പറഞ്ഞു. ഇരുവരേയും പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം കേസെടുത്തു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള നടപടികളുടെ ഭാഗമായിരുന്നു പരിശോധനയെന്ന് ഹൈദരാബാദ് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: