Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സപ്തഭൂമികകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2018, 02:47 am IST
inSamskriti

യോഗവാസിഷ്ഠത്തില്‍  സപ്തഭൂമിക കളുടെ വിവരിക്കുന്നതിങ്ങനെ. 

1. ശുഭേച്ഛാ- വിവേകം, വൈരാഗ്യം ഇവയും ശമ, ദമം മുതലായവയും മുമുക്ഷയും ഉള്ള അവസ്ഥയാണ് ആദ്യത്തെ ഭൂമിക. അതിന്റെ പേരാണ് ശുഭേച്ഛാ.

2. വിചാരണാ- ജ്ഞാനാര്‍ജ്ജനത്തിനുള്ള ആദ്യത്തെ രണ്ടുപടികളാണ് ശ്രവണം, മനനം എന്നിവ. ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവില്‍ നിന്ന് പരമാര്‍ത്ഥത്തെ ശ്രവിക്കുകയും അതിനെ മനനം ചെയ്ത് ഉള്‍ക്കൊള്ളുകയും ചെയ്യുന്ന അവസ്ഥയാണിത്. ശുഭേച്ഛ അതിന്റെ മുന്നുപാധിയുമാണ്.

3. തനുമാനസാ- തനു എന്നാല്‍ മെലിഞ്ഞത് ക്ഷീണിച്ചത് എന്നര്‍ത്ഥം. മനസ്സ് ലോലമായിത്തീര്‍ന്ന അവസ്ഥയാണിത്. ശ്രവണ-മനനങ്ങളിലൂടെ അറിഞ്ഞത് നിദിധ്യാസനത്തിലൂടെ, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ, ധ്യാനത്തിലൂടെ ഉറപ്പിക്കുമ്പോള്‍ അവന്റെ മനസ്സ് ദോഷരഹിതമായിത്തീരും. തടി കുറഞ്ഞുപോവും.

മേല്‍പ്പറഞ്ഞ മൂന്നു ഭൂമികകളും സാധനാതലത്തിലാണ്, അഭ്യാസാവസ്ഥ. ഈ മൂന്നിന്റെയും ഫലമാണ് അടുത്ത ഭൂമിക.

4. സത്വാപത്തി- അഭ്യാസാതിശയത്തില്‍ സാധകന്‍ ശുദ്ധ സത്വത്തെ നേടുന്നു. അന്തഃകരണം അത്യന്തം നിര്‍മ്മലമാവുന്നു. അപ്പോള്‍ അവിടെ ”അഹം ബ്രഹ്മ അസ്മി” (ഞാന്‍ ബ്രഹ്മം തന്നെ) എന്ന അറിവുദിക്കുന്നു. സാധനയുടെ ഫലം കണ്ടു തുടങ്ങിയതിനാല്‍ ഇതിനെ ‘ഫലഭൂമി’ എന്നും വിളിക്കും. ഇവിടെ എത്തിയാല്‍ സാധകന്‍ എന്ന അവസ്ഥവിട്ട് ‘ബ്രഹ്മവിത്’ എന്ന നിലയിലെത്തും. സമ്പ്രജ്ഞാത സമാധിയുടെ അനുഭൂതി നേടും.

ഇതുകഴിഞ്ഞുവരുന്നതെല്ലാം അസംപ്രജ്ഞാത സമാധിയുടെ അവസ്ഥയിലാണ്.

5. അസംസക്തി- സത്വാപത്തി ഘട്ടത്തില്‍ അനേകം സിദ്ധികള്‍ വന്നുചേരും. അതില്‍ സംസക്തിയില്ലാത്ത അവസ്ഥയാണിത്.  ഇവിടെ യോഗി പരപ്രേരണയില്ലാതെ തന്നെ സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കും. ഈ അവസ്ഥയിലെത്തിയ ജ്ഞാനിയെ ‘ബ്രഹ്മവിദ്വരന്‍’ എന്നാണ് വിളിക്കുക.

6. പരാര്‍ഥാഭാവിനി- പരബ്രഹ്മത്തില്‍ നിന്നും വ്യതിരിക്തമായ ഒന്നിനേയും ഈ അവസ്ഥയിലെത്തിയ യോഗി അറിയുകയില്ല. വ്യക്തിപരമായ, ഭൗതികമായ കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ പ്രേരിപ്പിക്കേണ്ടിവരും. എഴുന്നേല്‍ക്കാന്‍ പ്രേരിപ്പിച്ചാല്‍ എഴുന്നേല്‍ക്കും. ഭക്ഷണം കഴിപ്പിച്ചാല്‍ കഴിക്കും, അത്രതന്നെ. ”ബ്രഹ്മവിദ്വരീയാന്‍” എന്നാണ് ഈ അവസ്ഥയിലെത്തിയ ജ്ഞാനിയുടെ പേര്.

7. തുര്യഗാ- ഈ അവസ്ഥയിലെത്തിയാല്‍ പരപ്രേരണയാലോ സ്വയമോ, ഒരു കാര്യവും ചെയ്യുകയില്ല. ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും തുരീയമായ അവസ്ഥയിലെത്തിയ ഈ യോഗിയാണ് മുന്‍പ് സൂചിപ്പിച്ച ”ബ്രഹ്മ വിദ്വരിഷ്ഠന്‍.”  ഇയാള്‍ തന്നെ ജീവന്മുക്തന്‍. ഇയാള്‍ തന്നെ സ്വാത്മാരാമ പദവിയിലിരിക്കുന്നവന്‍. ശുദ്ധമായ കരുണ, പ്രേമം മാത്രമാണ്, സ്വാത്മാരാമന്‍ പാഠയോഗ ദീപം കാട്ടാനുള്ള കാരണമെന്നു വിവക്ഷ.

യോഗവാസിഷ്ഠത്തിലെ ശ്ലോകങ്ങളിതാ:-

ജ്ഞാനഭൂമി: ശുഭേച്ഛാഖ്യാ പ്രഥമാ സമുദാഹൃതാ

വിചാരണാ ദ്വീതിയാസ്യാത് തൃതീയാ 

തനുമാനസാ

സത്വാപത്തിശ്ചതുര്‍ഥീസ്യാത് 

തതോളസംസക്തിനാമികാ

പരാര്‍ത്ഥഭാവാനീ ഷഷ്ഠീ 

സപ്തമീതുര്യഗാ സ്മൃതാ

 ഹഠ വിദ്യാം ഹി മത്സ്യേന്ദ്ര ഗോരക്ഷാദ്യാ വിജാനതേ

സ്വാത്മാരാമോഥവാ യോഗീ ജാനീതേ തത്പ്രസാദതഃ .(ഹ.യോ.പ്ര. 1-4)

ഹഠവിദ്യയെ മത്സ്യേന്ദ്രന്‍, ഗോരക്ഷന്‍ മുതലായവന്‍ അറിയുന്നു. യോഗി സ്വാത്മാരാമനും അവരുടെ പ്രസാദത്താല്‍ അറിഞ്ഞു.

മത്സ്യേന്ദ്രന്‍ ഗോരക്ഷന്‍ ‘മുതലായ’ എന്നുപറയുമ്പോള്‍ ആ പരമ്പരയില്‍ ജാലംധരനാഥന്‍, ഭര്‍ത്തൃഹരി, ഗോപീചന്ദന്‍ മുതലായ അനേകം പേരെ സൂചിപ്പിച്ചു. അവരെല്ലാം വിശേഷജ്ഞാനം നേടിയവരാണ് (വിജാനതേ); സാധനം, ലക്ഷണം, ഭേദം, ഫലം എന്നിവ അറിഞ്ഞവരാണ്.

യാജ്ഞവല്‍ക്യ സ്മൃതി പറയുന്നത് ബ്രഹ്മാവു തന്നെ ഈ വിദ്യ അഭ്യസിച്ചവനാണെന്നാണ്. ”ഹിരണ്യഗര്‍ഭോ യോഗസ്യ വക്താ നാന്യഃ പുരാതനഃ.” ഹിരണ്യഗര്‍ഭന്‍ ബ്രഹ്മാവു തന്നെ. ബ്രഹ്മാവ് യോഗത്തിന്റെ പുരാതന വക്താവാണ്. വക്താവ് എന്നാല്‍ പറയുന്നവന്‍. പറയണമെങ്കില്‍ മനസ്സുകൊണ്ട് ധ്യാനിക്കണം. ”യദ് മനസാ ധ്യായതി, തദ് വാചാ വദതി” എന്ന് വേദം. ഭഗവാന്‍ മഹാവിഷ്ണു ഈ വിദ്യ ഉദ്ധവന് ഉപദേശിക്കുന്നതായി ഭാഗവതത്തില്‍ കാണാം. ശിവന്‍ യോഗീശ്വരനാണെന്നത് പ്രസിദ്ധം. അപ്പോള്‍  ബ്രഹ്മാ-വിഷ്ണു-ശിവന്മാര്‍ യോഗവിദ്യ അറിഞ്ഞവരാണെന്നു വന്നു. യോഗമാഹാത്മ്യം ഭഗവദ്ഗീത ആവര്‍ത്തിച്ചാവര്‍ത്തിച്ചുവരുന്നുണ്ട്. ”ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാവര്‍ത്തതേ” (ഭ.ഗീ. 6-44). യോഗം അറിയാനാഗ്രഹിക്കുന്നവന്‍പോലും മോക്ഷാധികാരിയാണ്. നാരദാദി ഭക്തിശ്രേഷ്ഠരും യാജ്ഞവല്‍ക്യാദി ജ്ഞാനശ്രേഷ്ഠരും യോഗിമാര്‍ തന്നെ.

സ്വാത്മാരാമനും ‘നാഥ’ പരമ്പരയെയാണ് സൂചിപ്പിച്ചത്. ‘നാഥന്‍’ എന്നാല്‍ ഉടമസ്ഥന്‍. സ്വാത്മാരാമന്‍ ഗോരഖ് നാഥന്റെ ശിഷ്യനത്രെ. ഇവര്‍ കാന്‍ഫടയോഗികള്‍ എന്നും അറിയപ്പെടും. കര്‍ണം (ചെവി)തുരന്നവര്‍, കാതുകുത്തിയവര്‍ എന്നര്‍ത്ഥം. കാതില്‍ വലിയ ലോലാക്ക് തൂക്കിയിരുന്നത്രേ നാഥഗുരുക്കന്മാര്‍. 

(തുടരും)

(പതജ്ഞലിയോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)

94470 77203

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.