Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ സൂപ്പര്‍ എക്സ്പ്രസ് ഹൈവേ ഈ മാസം തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 07:36 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ വികസനക്കുതിപ്പിന്റെ അടയാളമായി ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് (ഇപിഇ) ഹൈവേ ഈ മാസം തുറക്കും. ഗതാഗതരംഗത്ത് മോദി സര്‍ക്കാരിന്റെ വന്‍ കാല്‍വെയ്‌പ്പായിരിക്കും ഇത്. ലോകനിലവാരത്തില്‍, പുതിയ ഗതാഗത സങ്കല്‍പ്പവും സംവിധാനവും യാഥാര്‍ത്ഥ്യമാക്കുന്നതാണ് ദല്‍ഹിയിലെ ഈ വികസനപാത. 2015 സെപ്തംബറില്‍ പണി തുടങ്ങിയ പാതയാണ് രണ്ടര വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുന്നത്.

പാതയുടെ നീളം 135 കിലോ മീറ്റര്‍. സിഗ്‌നല്‍ തടസങ്ങളേ ഇല്ല. ഘാസിയാബാദ്, ഫരീദാബാദ്, ഗൗതംബുദ്ധ നഗര്‍ (ഗ്രേറ്റര്‍ നോയിഡ), പല്‍വല്‍ എന്നീ ദല്‍ഹി പ്രാന്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഹൈവേ. 11,000 കോടി രൂപയാണ് ചെലവ്. അവസാനവട്ട അനുമതികള്‍കൂടിയായാല്‍ പാത തുറക്കും. (ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ല)

ഈ പാതയുടെ നിര്‍മ്മാണത്തിന് അഞ്ച്‌ലക്ഷം ടണ്‍ സിമന്റ് വേണ്ടിവന്നു. ഒരുലക്ഷം ടണ്‍ കമ്പി. പാതയിലെമ്പാടും ഇന്റലിജന്റ് ഹൈവേ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എച്ച്ടിഎംഎസ്), വീഡിയോ ഇന്‍സിഡന്റ് ഡിറ്റക്ഷന്‍ സിസ്റ്റം (വിഐഡിഎസ്), ക്ലോസ്ഡ് ടോളിങ് സിസ്റ്റം എന്നിവ ഈ ഹൈവേയുടെ പ്രത്യേകതയാണ്. അതായത് സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ കൊടുത്താല്‍ മതി.

ആറുവരിയാവും പാത. പാതയിലേക്ക് പ്രവേശനവും പുറത്തുപോകലും നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലൂടെ മാത്രമാവും സാദ്ധ്യമാകുക. ടോള്‍ പ്ലാസയില്‍ ഇലക്‌ട്രോണിക് ടോള്‍ കളക്ഷന്‍ (ഇടിസി) ആയിരിക്കും. അതായത് യാത്രയ്‌ക്ക് തടസമുണ്ടാകില്ല.

എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണത്തില്‍ ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. രണ്ടര ലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സോളാര്‍ പാനലുകള്‍വഴിയാണ് വിളക്കുകള്‍ തെളിക്കുക.

തലസ്ഥാനത്ത് മറ്റു റോഡുകളില്‍നിന്നുള്ള രണ്ടുലക്ഷം വാഹനങ്ങള്‍ എക്‌സ്പ്രസ് ഹൈവേയിലേക്കു മാറും. ഇത് തലസ്ഥാനത്തെ വാഹനത്തിരക്കും മലനീകരണവും കുറയ്‌ക്കും.

എക്‌സ്പ്രസ് ഹൈവേയിലെ വീഡിയോ ക്യാമറകളില്‍ പതിയുന്ന വിവരങ്ങളുള്‍പ്പെടെയെല്ലാം കേന്ദ്ര സര്‍വറില്‍ ശേഖരിക്കും. ഇവിടെനിന്ന് എല്ലാത്തരത്തിലുള്ള വിവരങ്ങളും അതത് സമയം വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച് യാത്രയ്‌ക്ക് തടസമില്ലാത്ത സംവിധാനവും ആവശ്യക്കാര്‍ക്ക് സഹായവും ലഭ്യമാക്കും.

പാതവഴിയില്‍ പെട്രോള്‍ പമ്പുകള്‍, വിശ്രമകേന്ദ്രങ്ങള്‍, ഹോട്ടല്‍, റസ്റ്ററന്റ്, കടകള്‍, റിപ്പയര്‍ സേവന കേന്ദ്രങ്ങള്‍ തുടിയവയുണ്ടാകും. ഓരോ 500 മീറ്ററിലും മഴവെള്ള സംഭരണികളും ചെടികളും മരങ്ങളും നനയ്‌ക്കാന്‍ ഡ്രിപ് ഇറിഗേഷന്‍ സംവിധാനവും ഉണ്ടാകും.

ഓരോ രണ്ടരക്കിലോമീറ്ററിലും ശുചിമുറി സംവിധാനം ഉണ്ടാകും. എട്ട് ഇന്റര്‍ ചെയ്ഞ്ചുകള്‍, നാല് ഫ്‌ളൈ ഓവറുകള്‍, 71 വാഹന അണ്ടര്‍പാസ്, ആറ് ഓവര്‍ ബ്രിഡ്ജ്, തുടങ്ങി 400 ചെറു നിര്‍മ്മാണങ്ങള്‍ റോഡിലുണ്ടാകും. രണ്ടു വന്‍ പാലങ്ങളുണ്ട്-യമുന, ഹിണ്‍ഡന്‍ നദികള്‍ക്കു കുറുകെ.

യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍നിന്ന് വാഹനയാത്രക്കാര്‍ക്ക് ദല്‍ഹി സ്പര്‍ശിക്കാതെ അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്യാം. 

ഇത്തരം മൂന്ന് എക്‌സ്പ്രസ് ഹൈവേകള്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയെന്ന് കേന്ദ്രഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 12 എക്‌സ്പ്രസ് ഹൈവേകള്‍കൂടി ഈ സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് ഗഡ്കരി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.