Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 02:18 am IST
inSamskriti

ദശോപനിഷത്തുകള്‍– ശങ്കരാചാര്യര്‍ വ്യാഖ്യാനിച്ച പത്ത് ഉപനിഷത്തുകളാണ് ആദ്യഘട്ടത്തില്‍ എഴുതപ്പെട്ടത് എന്നു നാം കണ്ടു. അവ ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിവയാണെന്നും നാം മനസ്സിലാക്കി. ഇവയുടെ ഓരോന്നിന്റെയും ഉള്ളടക്കം എന്ത് എന്നു നോക്കാം. അതുവഴി ഇവ എഴുതപ്പെട്ട പശ്ചാത്തലം, സമീപനത്തിലെ വ്യത്യസ്തതകള്‍ തുടങ്ങിയവയെക്കുറിച്ച് ഒരു ഏകദേശ ധാരണ നമുക്ക് ഉണ്ടാകും. ഈ വിവരണത്തിന് പ്രധാന അവലംബം മൃഡാനന്ദസ്വാമികളുടെ ഉപനിഷത്തുകള്‍ എന്ന പുസ്തകവും ഉപനിഷദ് വ്യാഖ്യാനങ്ങളുമാണ്.

ഈശാവാസ്യം– ശുക്ലയജുര്‍വേദത്തിന്റെ സംഹിതയിലെ നാല്‍പ്പതാമത്തെ അദ്ധ്യായമാണിത്. ആദ്യത്തെ മുപ്പത്തിയൊമ്പത് അദ്ധ്യായങ്ങളും കര്‍മ്മ കാണ്ഡത്തെ വിവരിക്കുന്നവയാണ്. ആകെ പതിനാറ് മന്ത്രങ്ങളാണ് ഇതിലുള്ളത്. ഈ പ്രപഞ്ചത്തിലുള്ള എല്ലാം ഈശ്വരന്റെ നിവാസ സ്ഥാനങ്ങളാണ്. അതുകൊണ്ട് തന്റേതെന്ന തോന്നല്‍ വെടിഞ്ഞ് ജീവിക്കണം. മറ്റാരുടെയും ധനം തന്റേതാക്കാന്‍ നോക്കരുത് എന്നാണ് ഈശാവാസ്യമിദം സര്‍വ്വം എന്നു തുടങ്ങുന്ന ഒന്നാമത്തെ മന്ത്രത്തിന്റെ അര്‍ത്ഥം. മേല്‍പ്പറഞ്ഞപോലെ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് നൂറുവര്‍ഷം ജീവിക്കാന്‍ ആഗ്രഹിക്കണം. എന്നാല്‍ മനുഷ്യനില്‍ കര്‍മ്മം ഒട്ടിപ്പിടിക്കുകയില്ല. ഇതല്ലാതെ വേറെ വഴി ഇല്ല എന്നു രണ്ടാമത്തെ മന്ത്രം. 

മൂന്നാമത്തേതില്‍ ആത്മനാശം വരുത്തുന്ന (പ്രവൃത്തികള്‍ ചെയ്യുന്ന) ജനങ്ങള്‍ മരണശേഷം അസൂര്യം (സൂര്യനില്ലാത്ത) എന്ന ഇരുട്ടു മൂടിയ ലോകങ്ങളെ പ്രാപിക്കുന്നു എന്നു പറയുന്നു. നാല് മുതല്‍ എട്ടുവരെയുള്ള മന്ത്രങ്ങള്‍ ആത്മസ്വരൂപത്തെയും അതിന്റെ ലക്ഷണത്തെയും ബ്രഹ്മത്തിന്റെ സോപാധിക, നിരുപാധിക ഭാവങ്ങളേയും വിവരിച്ച ശേഷം എല്ലാ വൈരുധ്യങ്ങളേയും അതില്‍ സമന്വയിപ്പിക്കാന്‍ കഴിയുമെന്നും അതോടൊപ്പം ശോകമോഹങ്ങളെ ജയിച്ചവനും സര്‍വത്ര സമദര്‍ശിയുമായ ആത്മജ്ഞാനിയുടെ അവസ്ഥയേയും വിവരിക്കുന്നു. ഒമ്പതു മുതല്‍ പതിനാലുള്‍പ്പടെയുള്ള ആറു മന്ത്രങ്ങളില്‍ ജ്ഞാനമാര്‍ഗത്തെ പൂര്‍ണ്ണമായി അനുസരിക്കാന്‍ ശേഷി ഇല്ലാത്തവര്‍ക്കുള്ള ഉപായത്തെ പറയുന്നു. കേവലം കര്‍മ്മ, ഉപാസനാ മാര്‍ഗങ്ങള്‍ കൊണ്ട് ഉദ്ഗതി ഉണ്ടാകുകയില്ല. ഇവ രണ്ടിനേയും ജ്ഞാനപ്രാപ്തിക്കുള്ള വഴിയായിക്കണ്ട് അനുഷ്ഠിച്ചാല്‍ കല്‍പാന്തം വരെ സുഖം അനുഭവിക്കാമെന്നും ഈ മന്ത്രങ്ങള്‍ വിശദമാക്കുന്നു. 

അവസാനത്തെ നാലു മന്ത്രങ്ങളില്‍ ആസന്നമരണനായി കിടക്കുന്ന സാധകന്റെ പ്രാര്‍ത്ഥനയാണ്. ആദിത്യമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്നതും സത്യസ്വരൂപവുമായ ബ്രഹ്മപദത്തിലേക്കുള്ള വഴി തുറന്നു കിട്ടാന്‍ വേണ്ടിയാണിത്. ഹിരണ്യഗര്‍ഭോപാസകനായ തന്നില്‍ പാപത്തിന്‍ അംശം ബാക്കി ഉണ്ടെങ്കില്‍ അതും ഇല്ലായ്‌മ ചെയ്ത് പുനരാവൃത്തിരഹിതമായ ശോഭനമാര്‍ഗത്തിലൂടെ തന്നെ നയിക്കണം എന്ന് ആ പ്രാര്‍ത്ഥനയില്‍ അപേക്ഷിക്കുന്നു.            

കേനം– സാമവേദത്തിന്റെ താലവകാര ബ്രാഹ്മണത്തിലാണ് ഇതുള്ളത.് ഈ ബ്രാഹ്മണത്തിന് ആകെ ഒമ്പത് അദ്ധ്യായങ്ങളാണ്. ആദ്യത്തെ എട്ടില്‍ യാഗാദികര്‍മ്മങ്ങളും ദേവതോപാസനകളും വിവരിക്കുന്നു. ഒമ്പതാം അദ്ധ്യായമാണ് ഈ ഉപനിഷത്. കേന എന്നു തുടങ്ങുന്നതിനാല്‍ കേനം എന്ന പേരു വന്നു. ആകെ നാല് അദ്ധ്യായങ്ങളിലായി മുപ്പത്തിനാല് മന്ത്രങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായം പദ്യവും പിന്നത്തേതു രണ്ടും ഗദ്യവുമാണ്. 

 ഗുരു-ശിഷ്യ സംവാദ രൂപത്തിലുള്ള ഇതില്‍ മനസ്സ്, വാക്ക്, പഞ്ചേന്ദ്രിയങ്ങള്‍ എന്നിവയെ പ്രവര്‍ത്തിപ്പിക്കുന്നതും എന്നാല്‍ ഇവ കൊണ്ടൊന്നും അറിയാന്‍ കഴിയാത്തതുമായ ആത്മാവിനെ അതായത് ബ്രഹ്മത്തെ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്നു തിരിച്ചറിയുന്ന ബുദ്ധിമാന്‍ ലൗകിക ജീവിതത്തില്‍ നിന്നും പിന്തിരിഞ്ഞ് മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു എന്നു പറയുന്നു. ബ്രഹ്മത്തെ അറിഞ്ഞു എന്നു പറയുന്നവന്‍ അത് അറിഞ്ഞിട്ടില്ല. കാരണം അറിവിന് അതീതമാണത്. ബ്രഹ്മത്തിന്റെ ഈ ദുര്‍വിജ്ഞേയതയെ അസുരന്മാരെ ഒരിക്കല്‍ യുദ്ധത്തില്‍ തോല്‍പ്പിച്ച ദേവന്മാരുടെ അഹങ്കാരത്തെ ശമിപ്പിക്കുന്ന ഒരു ഉപാഖ്യാനം വഴി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. വായു, അഗ്നി, ഇന്ദ്രന്‍, യക്ഷന്‍, ഹൈമവതിയായ ഉമ എന്ന ദേവത എന്നിവരാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. 

അധിദൈവം, അദ്ധ്യാത്മം എന്ന രണ്ട് അര്‍ത്ഥതലങ്ങളെ ഈ ഉപനിഷത്തില്‍ എടുത്തുപറയുന്നു. തപസ്സ്, ദമം (ഇന്ദ്രിയനിയന്ത്രണം), നിഷ്‌കാമകര്‍മ്മാനുഷ്ഠാനം എന്നിവയാണ്  ജനനമരണരഹിതമായ ബ്രഹ്മപദത്തെ പ്രാപിക്കാനുള്ള വഴികള്‍. അനന്തവും ശ്രേഷ്ഠവും ആയ സ്വര്‍ഗം എന്നാണ് ബ്രഹ്മപദത്തെ ഈ ഉപനിഷത്തില്‍ പറയുന്നത്.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.