Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഡംബരം നിറഞ്ഞ ട്രെയിൻ 18

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 04:22 pm IST
in India

ആദ്യത്തെ എഞ്ചിന്‍ ഇല്ലാത്ത സെമിഹൈ സ്പീഡ് ട്രെയിന്‍ പുറത്തിറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.  ഇന്റര്‍സിറ്റി യാത്രകള്‍ക്കായിട്ടാണ് റെയിൽവെ ആകർഷണീയമായ ട്രെയിൻ 18 എന്ന് കോഡുള്ള ട്രെയിൻ പുറത്തിറക്കുന്നത്. ആഡംബരം നിറഞ്ഞ് നിൽക്കുന്ന ഈ ട്രെയിൻ അക്ഷരാർത്ഥത്തിൽ യാത്രികരെ ആകർഷിക്കുമെന്നതിൽ സംശയമില്ല. 

ശതാബ്ദി എക്‌സ്പ്രസിനു പകരമായിട്ടായിരിക്കും ട്രെയിന്‍ 18 ട്രെയിന്‍ സർവ്വീസ് ആരംഭിക്കുക. മെയ്‌ക് ഇന്‍ ഇന്ത്യ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും ഇന്ത്യയിലാണ് ട്രെയിന്‍ 18ന്റെ നിര്‍മാണം. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലായിരുന്നു ട്രെയിനിന്റെ നിര്‍മാണം.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ പോകാന്‍ കഴിയുന്നവയാണ് ഇത്തരം ട്രെയിനുകള്‍. കുറഞ്ഞ സ്പീഡില്‍ നിന്നും വളരെ പെട്ടന്ന് തന്നെ വലിയ വേഗതയിലേക്കെത്താന്‍ ഈ ട്രെയിനു കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. 180 കിലോമീറ്റര്‍ സ്പീഡില്‍ വരെ ട്രെയിന്‍ ഓടിച്ച് പരീക്ഷണം നടത്തിക്കഴിഞ്ഞു. 16 കോച്ചുകളാണ് ട്രെയിനിന് ആകെ ഉള്ളത്. ഇതില്‍ 2 എണ്ണം എക്‌സിക്യൂട്ടീവ് വിഭാഗത്തിലും 14 എണ്ണം നോണ്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലുമാണുള്ളത്.

പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതാണ് കോച്ചുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് ബേസ് ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്.  ചെയര്‍ കാര്‍ മോഡലിലാണ് സീറ്റുകളുടെ നിര്‍മാണം. 56 യാത്രക്കാര്‍ക്ക് എക്‌സിക്യൂട്ടീവിലും 78 പേര്‍ക്ക് നോണ്‍ എക്‌സിക്യൂട്ടീവിലും ഒരേ സമയം യാത്ര ചെയ്യാം. 

മറ്റു ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി തുടര്‍ച്ചയായ ജനാലകളും ഇതിന്റെ പ്രത്യേകതയാണ്. ട്രെയിനിന്റെ എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈനുകളും തികച്ചും പുതുമ ഉള്ളതാണ്. ഓരോ യാത്രക്കാരനും വൈഫൈ സൗകര്യവും ഇതിനുള്ളില്‍ ലഭ്യമാണ്. ഓട്ടോമാറ്റിക് ഡോറുകളും ഫുട്‌സ്റ്റെപ്പുകളും ട്രെയിന്‍ 18ന്റെ മറ്റൊരു പ്രത്യേകതയാണ്.

ഓട്ടോമാറ്റിക് ഇന്റര്‍ കണക്ടിങ് ഡോറുകളും വിശാലമായ കണക്ടിങ് ഏരിയയും യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ നടക്കുവാന്‍ സഹായിക്കുന്നു. കോച്ചുകളെ ചേര്‍ക്കുന്ന ഓരോ സ്ഥലവും പൂര്‍ണമായും സീല്‍ ചെയ്തിരിക്കുന്നു. അംഗവൈകല്യമുള്ള യാത്രക്കാര്‍ക്കു വേണ്ടി വീല്‍ചെയര്‍ കാര്‍ സൗകര്യവും ലഭ്യമാണ്.

ബയോ വാക്വം ടോയ്‌ലറ്റുകളാണ് ട്രെയിന്‍ 18ന് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും മികച്ച അത്യന്താധുനിക സൗകര്യങ്ങളാണ് ഇതിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്നത്. റബ്ബര്‍ ഫ്‌ളോറിങ് ആണ് തറയില്‍ നല്‍കിയിരിക്കുന്നത്. ജനാലകള്‍ക്ക് സമീപം എനര്‍ജി എഫിഷ്യന്റ് എല്‍ഇഡി ലൈറ്റുകളും നല്‍കിയിരിക്കുന്നു. 

ട്രെയിന്‍ 18ന് രണ്ട് വശത്തും ഡ്രൈവിങ് ക്യാബിനുകളുണ്ട്. ആയതിനാല്‍ എഞ്ചിന്‍ റിവേഴ്‌സ് ചെയ്യേണ്ടെന്നതും ഇവയുടെ എടുത്തു പറയേണ്ട ഒരു കാര്യമാണ്. ലഗേജ് റാക്കിനുള്ളിലും ധാരാളം സ്ഥലം ഉള്‍പ്പെടുത്തിയിരിക്കുന്നു. ബാഗുകള്‍ തിക്കി ഞെരുക്കി വയ്‌ക്കേണ്ട സാഹചര്യം വരുന്നില്ല. ഈ വര്‍ഷം ജൂണ്‍ മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും. എന്തായാലും ട്രെയിൻ 18 ഇന്ത്യൻ റെയിൽവേയ്‌ക്ക് ഒരു മുതൽക്കൂട്ടാകുമെന്നതിൽ സശയമില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.