ചെങ്ങന്നൂര്‍: ആര്‍ട്ടിസാന്‍സ് ഭാരത സംസ്ക്കാരത്തിന്റെ ആധാരശിലകളാണെന്നും ബിജെപി അവരുടെ നന്മയ്ക്കായി എന്നുമുണ്ടാകുമെന്നും അഡ്വ. പി.എസ് ശ്രീധരന് പിള്ള. ബിജെപി ആര്‍ട്ടിസാന്‍ സെല്‍ നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. സംസ്ഥാന കണ്‍വീനര്‍ സതീഷ് ടി. പത്മനാഭന് അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം. ഗണേഷ്, ഒ. കെ. അനില്‍, മുളക്കഴ സുനില്‍, വി.വി. പ്രവീണ്‍, തിരുവന്‍വണ്ടൂര്‍ ബാലകൃഷ്ണനാചാരി, സുരേഷ് പരിശ്ശേരി, ശാസ്താരം മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: