തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള ഏക രാജ്യസഭ സീറ്റിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു. എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി. വിരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി. ബാബു പ്രസാദുമാണ് മത്സരരംഗത്തുള്ളത്. നിയമസഭയില്‍ എല്‍ഡിഎഫിന് 90 അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്.
















