Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2018, 03:18 am IST
in India

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, സിപിഎം എന്നിവയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത നീക്കവുമായി ഇറങ്ങി. കേന്ദ്രത്തിന്റെ പ്രഭയും പ്രവര്‍ത്തനവും കാരണം തങ്ങള്‍ രാഷ്‌ട്രീയ ചിത്രത്തില്‍ നിന്ന് പുറത്താകുകയാണെന്ന് മനസിലാക്കിയാണ് അങ്ങേയറ്റം വിരുദ്ധ നയങ്ങളും സമീപനങ്ങളും ഉള്ള പാര്‍ട്ടികള്‍ വരെ യോജിച്ചിരിക്കുന്നത്. 

ഇതോടെ ഒരു വശത്ത് രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്ന ബിജെപിയും മറുവശത്ത് കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷിയാകാന്‍ ഒരുങ്ങുന്ന സിപിഎമ്മും മറ്റു പാര്‍ട്ടികളും എന്നതായി അവസ്ഥ. 

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഏച്ചുകെട്ടലാണ് ഇവരുടെ ലക്ഷ്യം. ഇതിനു മുന്നോടിയായി ഇന്നലെ കേന്ദ്രത്തിനെതിരെ അവിശ്വാസം അവതരിപ്പിക്കാന്‍ ഇവര്‍ നീക്കവും നടത്തി. അതിനിടെ ഇടഞ്ഞു നില്‍ക്കുന്ന ടിഡിപി ഇന്നലെ എന്‍ഡിഎ വിട്ടു. അവരും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത്. 

ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് അവിശ്വാസത്തിന് ശ്രമിച്ചത്. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മറ്റു പ്രതിപക്ഷ കക്ഷികളും പ്രമേയത്തെ പിന്തുണയ്‌ക്കുന്നതായും അറിയിച്ചു. ലോക്‌സഭയില്‍ ഇവര്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം പരിഗണനക്കെടുത്തില്ല. പ്രതിപക്ഷ ബഹളം തുടര്‍ന്നാല്‍ അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യില്ലെന്നാണ് സ്പീക്കറുടെ നിലപാട്. സഭ ഇനി തിങ്കളാഴ്ച ചേരും. രാജ്യസഭ ആദ്യം ഉച്ചക്ക് രണ്ടര വരെയും പിന്നീട് ഇന്നലത്തേക്കും പിരിഞ്ഞു. 

തുടര്‍ച്ചയായ പത്താം ദിവസമാണ് പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തുന്നത്. കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

തിങ്കളാഴ്ച പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ടിഡിപി സ്പീക്കര്‍ക്ക് കത്തുനല്‍കി. നേരത്തെ മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നിവരെ കേന്ദ്ര മന്ത്രിസഭയില്‍നിന്നും ടിഡിപി പിന്‍വലിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇന്നലെ രാവിലെ വിളിച്ചുചേര്‍ത്ത പോളിറ്റ് ബ്യൂറോ യോഗത്തിലാണ് എന്‍ഡിഎ വിടാന്‍ തീരുമാനിച്ചത്.

ടിഡിപിയുടെ പിന്മാറ്റം സര്‍ക്കാരിന് ഭീഷണിയല്ല. 16 എംപിമാരാണ് ടിഡിപിക്കുള്ളത്. 274 അംഗങ്ങള്‍ ലോക്‌സഭയില്‍ ബിജെപിക്കുണ്ട്. എന്‍ഡിഎക്ക് 314 അംഗങ്ങളും. അവിശ്വാസ പ്രമേയവും സര്‍ക്കാരിന് ഭീഷണിയല്ല. 2014ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി എന്‍ഡിഎ വിടുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയ ടിഡിപിയുടെ പുറത്തുപോകല്‍ അനിവാര്യമായിരുന്നുവെന്ന് ബിജെപി വക്താവ് ജി.വി. എല്‍. നരസിംഹറാവു പറഞ്ഞു. ഭരണ പരാജയം മറച്ചുവെക്കാന്‍ പാര്‍ട്ടി നുണ പറയുകയാണെന്ന് ആന്ധ്രയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംസ്ഥാനത്ത് ബിജെപിക്ക് വളരാനുള്ള അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.