Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണനെ ബ്രഹ്മമായി കരുതുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2018, 03:20 am IST
in Samskriti

തസ്മാദ് വാ ഏതസ്മാദന്ന രസമയാത്. അന്യോന്തര ആത്മാപ്രാണമയഃ തേനൈഷ പൂര്‍ണ്ണഃ സവാ ഏഷ പുരുഷവിധ ഏവ തസ്യ പുരുഷ വിധതാം. അന്വയം പുരുഷ വിധഃ തസ്യ പ്രാണ ഏവ ശിരഃ വ്യാനോ ദക്ഷിണഃ പക്ഷഃ അപാന ഉത്തരഃ പക്ഷഃ ആകാശ ആത്മാ പൃഥിവീം പുച്ഛം പ്രതിഷ്ഠാ തദപ്യേഷ ശ്ലോകോ ഭവതി.

അങ്ങനെ പ്രസിദ്ധമായ അന്നരസ വികാരമായ സ്ഥൂലശരീരത്തില്‍ നിന്ന് വേറെയുള്ളതും ഉള്ളിലുള്ളതുമായ ആത്മാവാണ് പ്രാണമയന്‍. അതിനാല്‍ പ്രാണമയനായ ആത്മാവിനാല്‍ അന്നരസമയമായ ആത്മാവ് പൂര്‍ണമായിരിക്കുന്നു. പ്രാണമയനായ ആത്മാവ് പുരുഷന്റെ ആകൃതിപോലെയുള്ള ആകൃതിയോടുകൂടിയതാണ്. അന്നരസമയത്തിന്റെ പുരുഷാകാരത്തേക്കാള്‍ പ്രാണമയന്‍ പുരുഷാകാരമുള്ളതാണ്. പ്രാണമയന് പ്രാണന്‍ എന്ന വൃത്തിവിശേഷമാണ് ശിരസ്സ്. വ്യാനന്‍ വലത്തേ ചിറകാണ്. അപാനന്‍ ഇടത്തേ ചിറകാണ്. ആകാശത്തിലുള്ള സമാനന്‍ ആത്മാവാണ്. പൃഥ്വീ ദേവതാ, പ്രതിഷ്ഠയ്‌ക്കുള്ള സാധനമായ പുച്ഛമാണ്. ആ അര്‍ത്ഥത്തിലും ശ്ലോകം ഉണ്ട്.

അന്നരസമയന്റെ പുരുഷാകൃതിയെ അനുസരിച്ചാണ് പ്രാണമയനും പുരുഷാകൃതി പറഞ്ഞിട്ടുള്ളത്. മൂശയില്‍ ഉരുക്കിയൊഴിച്ച ചെമ്പ് മൂശയുടെ ആകൃതിയിലിരിക്കുന്നതുപോലെയാണിത്. അന്നമയ കോശത്തിന്റെ ഉള്ളില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്നതും എന്നാല്‍ അതില്‍നിന്ന് വേറിട്ട് നില്‍ക്കുന്നതുമാണ് പ്രാണമയനായ ആത്മാവ്. അന്നമയ കോശത്തിന്റെ ആകൃതി എന്താണോ അതുതന്നെ പ്രാണമയനും. വായിലൂടെയും മൂക്കിലൂടെയും പുറത്തുവരുന്ന പ്രാണന്‍ എന്ന വൃത്തിവിശേഷമാണ് പ്രാണമയത്തിന്റെ ശിരസ്സ്. വേദവചനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കല്‍പന. വേറെ എന്തെങ്കിലും സാദൃശ്യം കണക്കാക്കിയല്ല. പക്ഷം തുടങ്ങിയവയും ഇതുപോലെ തന്നെ വേദവചനത്തെ ആധാരമാക്കിയതാണ്. വ്യാനവൃത്തിയാണ് വലത്തേ ചിറക്. അപാനവൃത്തി ഇടത്തേചിറകും. മറ്റ് വൃത്തികളെ അപേക്ഷിച്ച് മധ്യത്തിലിരിക്കുന്നതിനാല്‍ സമാനന്‍ ആത്മാവിനെ പോലെയാണ്. അതുകൊണ്ട് സമാനന്‍ ആത്മാവാണ്. ആദ്ധ്യാത്മികമായ പ്രാണനെ ധാരണം ചെയ്യുന്നതിനാല്‍ പൃഥ്വീ ദേവതയെ പ്രതിഷ്ഠയായ പുച്ഛമായി കണക്കാക്കുന്നു. പൃഥ്വീ ദേവത വേണ്ടവിധത്തില്‍ ധാരണം ചെയ്യാതിരുന്നാല്‍ ശരീരം ഉദാനവൃത്തി കാരണം മുകളിലേക്ക് പോവുകയോ ഗുരുത്വംകൊണ്ട് താഴെ വീഴുകയോ ചെയ്യും. അതിനാല്‍ ഉറച്ചിരിക്കാന്‍ സഹായിക്കുന്നത് പൃഥ്വിയാകുന്ന പുച്ഛമാണ്.

പ്രാണമയനയെപറ്റി അടുത്ത അനുവാകത്തില്‍ ഒരു ശ്ലോകമുണ്ട്. ഈ മന്ത്രം പ്രാണമയമായ ആത്മാവിനെക്കുറിച്ച് കൂടുതല്‍ വിവരിക്കുന്നു.

പ്രാണം ദേവാ അനുപ്രാണന്തി

മനുഷ്യാഃ പശവശ്ചയേ

പ്രാണോ ഹി ഭൂതാനാമായുഃ 

തസ്മാത് സര്‍വ്വായുഷമുച്യതേ

സര്‍വമേവ ത ആയുര്‍യന്തി യേ പ്രാണം ബ്രഹ്മോപാസതേ

പ്രാണോഹി ഭൂതാനാമായുഃ 

തസ്മാത് സര്‍വ്വായുഷമുച്യതേ

ഇതി തസൈ്യഷ ഏവ ശാരീര ആത്മായഃ പൂര്‍വ്വസ്യ

ദേവന്മാര്‍ പ്രാണനെ അനുസരിച്ച് ജീവിക്കുന്നു. മനുഷ്യരും ജന്തുക്കളും പ്രാണനെ അനുസരിച്ച് കഴിയുന്നു. പ്രാണനാണല്ലോ ജീവികളുടെ ജീവനായിട്ടുള്ളത്. അതിനാല്‍ പ്രാണനെ സര്‍വായുഷം എന്ന് പറയുന്നു. പ്രാണനാകുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നവര്‍ എല്ലാ ആയുസ്സിനേയും പ്രാപിക്കുന്നു. പ്രാണനാണല്ലോ ഭൂതങ്ങളുടെ ആയുസ്സായിരിക്കുന്നത്. അതിനാല്‍ സര്‍വായുഷമെന്ന് പറയുന്നു. പ്രാണമയനായ ഇതാണ് അന്നമായ ശരീരത്തിനുള്ളിലെ ആത്മാവ്.

ദേവന്‍ എന്നതിന് അഗ്നി തുടങ്ങിയ ദേവന്മാര്‍ എന്നും, ഇന്ദ്രിയങ്ങളെന്നും അര്‍ത്ഥം പറയാം. മുഖ്യ പ്രാണനെ ആശ്രയിച്ചാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യരും ജീവജാലങ്ങളും പ്രാണന കര്‍മ്മം കൊണ്ടാണ് നിലനില്‍ക്കുന്നത്. പ്രാണന്‍ പോയാല്‍ മരണം സംഭവിക്കുമെന്നതിനാല്‍ പ്രാണനെ സര്‍വ്വായുസ്സെന്ന് പറയുന്നത് വളരെ ശരിയാണ്. പ്രാണനെ ബ്രഹ്മമായി ഉപാസിക്കുന്നവര്‍ മുഴുവന്‍ ആയുസ്സിനേയും നേടും. ആയുസ്സ് അവസാനിക്കുന്നതിന് മുന്‍പ് അപമൃത്യു ഉണ്ടാകില്ല. 100 വയസ്സാണ് മനുഷ്യന്റെ പൂര്‍ണ്ണ ആയുസ്സായി വേദത്തില്‍ പറയുന്നത്. ഏത് ഗുണത്തോടുകൂടിയ ബ്രഹ്മത്തെയാണോ ഉപാസിക്കുന്നത് ആ ഗുണത്തെ കൈവരിക്കും. അതുകൊണ്ട് പ്രാണനെ ബ്രഹ്മമായി കണ്ട് ഉപാസിച്ചാല്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ജീവിക്കാം. പ്രാണന്‍ എല്ലാത്തിന്റേയും ആയുസ്സായതുകൊണ്ടാണ്. പ്രാണന്‍ ഉള്ളതുകൊണ്ട് എല്ലാ ജീവജാലങ്ങളെയും പൊതുവെ ‘പ്രാണി’ എന്ന് വിശേഷിപ്പിക്കാറുണ്ട്. നേരത്തെ പറഞ്ഞ അന്നമയകോശം സ്ഥൂലമായതാണ്. അതിനകത്താണ് സൂക്ഷ്മമായ പ്രാണമയന്റെ വാസം. അതുകൊണ്ട് പ്രാണമയനെ അന്നമയത്തിന്റെ ആത്മാവായി പറയുന്നു.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെആചാര്യനാണ് ലേഖകന്‍ 

 9495746977)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.