Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മജ്ഞാനങ്ങളില്‍ അധികാരി മനുഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2018, 02:20 am IST
in Samskriti

തൈത്തിരീയോപനിഷത്ത്-17

ബ്രഹ്മവിദാപ്‌നോതി പരം’ എന്ന വാക്യംകൊണ്ട് ബ്രഹ്മാനന്ദവല്ലിയുടെ താല്‍പര്യം മുഴുവന്‍ സൂത്രരൂപത്തില്‍ അവതരിപ്പിച്ചു. ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവുമാണെന്ന് ലക്ഷണം പറഞ്ഞ് സത്ചിത് ആനന്ദസ്വരൂപത്തെ ഉറപ്പിച്ചു. ദേശ, കാല, വസ്തു തുടങ്ങിയവകൊണ്ട് ഒന്നും അന്തം പറയാന്‍ പറ്റില്ലെന്നതിനാല്‍ അത് അനന്തമാണ്. നിരതിശയമായ ആനന്ത്യം ഉള്ളതിനാല്‍ ആത്മാവ് നിരതിശയമായ സത്യവും ജ്ഞാനവുമാകുന്നു. അങ്ങനെയുള്ള ബ്രഹ്മമാണ് അഥവാ ആത്മാവാണ് എല്ലാം. അത് തന്നെയാണ് ഇക്കാണുന്നതു മുഴുവനുമായി മാറിയത്.

തസ്മാത് വാ ഏതസ്മാദാത്മനാ 

ആകാശഃ സംഭൂതഃ

ആകാശാദ് വായുഃ വായരോരഗ്നിഃ 

ആഗ്നേരാപഃ

അദ്ഭ്യഃ പൃഥിവീ പൃഥിവ്യാ ഓഷധയഃ

ഓഷാധീഭ്യോളന്നം അന്നാത് പുരുഷഃ

സവാ ഏഷ പുരുഷോളന്നരസമയഃ

അങ്ങനെയുള്ള ഈ ആത്മാവില്‍നിന്ന് ആകാശം ഉണ്ടായി. ആകാശത്തില്‍ വായു ഉണ്ടായി. വായുവില്‍നിന്ന് അഗ്നിയുണ്ടായി. അഗ്നിയില്‍നിന്ന് ജലം ഉണ്ടായി. ജലത്തില്‍നിന്ന് പൃഥ്വി ഉണ്ടായി. പൃഥ്വിയില്‍നിന്ന് ഓഷധികളുണ്ടായി. ഓഷധികളില്‍നിന്ന് അന്നമുണ്ടായി. അന്നത്തില്‍നിന്ന് പുരുഷനുണ്ടായി. അങ്ങനെയുള്ള ഈ പുരുഷന്‍ അന്നരസമയമാകുന്നു.

‘തസ്മാത്’, ‘ഏതസ്മാത്’ എന്നീ വാക്കുകളെക്കൊണ്ട് മുന്‍പു പറഞ്ഞ ബ്രഹ്മത്തെ തന്നെയാണ് ഇവിടെ ആത്മാവായി പറയുന്നത് എന്ന് വ്യക്തമാക്കുന്നു. ബ്രഹ്മവിദാപ്‌നോതി പരം എന്ന സൂത്രവാക്യവും സത്യം ജ്ഞാനം അനന്തം എന്ന ലക്ഷണവും ബ്രഹ്മത്തിനും ആത്മാവിനും ഒന്നുതന്നെ. ബ്രഹ്മത്തില്‍നിന്ന് എങ്ങനെ പ്രപഞ്ച സൃഷ്ടിയുണ്ടായി എന്ന് വിവരിക്കുകയാണ് ഈ മന്ത്രത്തില്‍. ബ്രഹ്മം സര്‍വ്വത്തിന്റെയും ആത്മാവാകുന്നു. അങ്ങനെയുള്ള ആത്മസ്വരൂപമായ ബ്രഹ്മത്തില്‍നിന്ന് ആദ്യം ആകാശമുണ്ടായി. ആകാശം, ശബ്ദം എന്ന ഗുണത്തോടുകൂടിയതും എല്ലാറ്റിനും ഇടം നല്‍കുന്നതുമാണ്. ആകാശത്തില്‍ വായു ഉണ്ടായി വായു സ്വന്തം ഗുണമായി സ്പര്‍ശം. കാരണഗുണമായി ശബ്ദവുമുണ്ട്. വായുവില്‍നിന്ന് രൂപം ഗുണമായ അഗ്നിയുണ്ടായി. ശബ്ദ, സ്പര്‍ശങ്ങളും അഗ്നിക്കുണ്ട്. അഗ്നിയില്‍നിന്ന് ജലം ഉണ്ടായി. ജലത്തിന്റെ ഗുണം രസം. ഒപ്പം തന്നെ ശബ്ദ, സ്പര്‍ശ, രൂപ ഗുണങ്ങളുമുണ്ട്. ജലത്തില്‍നിന്ന് പൃഥ്വി ഉണ്ടായി. പൃഥ്വിയ്‌ക്ക് ഗുണം ഗന്ധം. ഒപ്പം നേരത്തെ പറഞ്ഞ നാലു ഗുണങ്ങളും ഉണ്ട്. പൃഥ്വിയില്‍നിന്ന് ഓഷധികളുണ്ടായി. ചെടികളും ധാന്യങ്ങള്‍ തരുന്നവയുമാണ് ഓഷധികള്‍. ഓഷധികളില്‍നിന്ന് അന്നം ഉണ്ടായി. അന്നം കഴിച്ചപ്പോള്‍ അത് പിന്നെ രേതസ്സായിത്തീര്‍ന്നു. രേതസ്സായി മാറിയ അന്നത്തില്‍ നിന്ന് മനുഷ്യന്‍ അഥവാ പുരുഷന്‍ ഉണ്ടായി. അതുകൊണ്ട് പുരുഷന്‍ അന്നരസമയനാണ്. ശരീരം അന്നരസമാണ് എന്നര്‍ത്ഥം. ജീവികളില്‍ പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ പുരുഷന്‍ അഥവാ മനുഷ്യന്‍ എന്ന് പറഞ്ഞത്. മനുഷ്യന് ശരിയായ അറിവിനെ നേടാനാകും. മറ്റുള്ളവയ്‌ക്ക് വിശപ്പ്, ദാഹം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള അറിവുകളേ ഉള്ളൂ. കര്‍മ്മജ്ഞാനങ്ങളില്‍ മനുഷ്യനാണ് ആധികാരം.

സൂക്ഷ്മമായിട്ടുള്ളത് സ്ഥൂലമായിത്തീരുന്ന തരത്തിലാണ് ഇവിടെ സൃഷ്ടിക്രമത്തെ പറഞ്ഞിരിക്കുന്നത്. ആകാശം ഏറ്റവും സൂക്ഷ്മം. സ്ഥൂലമായത് പൃഥ്വി. പഞ്ചമഹാഭൂതങ്ങള്‍ പ്രത്യേക അനുപാതത്തില്‍ ചേരുന്ന പഞ്ചീകരണ പ്രക്രിയയിലൂടെയാണ് പിന്നീട് എല്ലാം ഉണ്ടാകുന്നത്. അങ്ങനെ നോക്കി ആ പരമാത്മാവ് തന്നെയാണ് നമ്മളായി മാറിയത്. അപ്പോള്‍ നമ്മുടെ ബുദ്ധിയെ അതിലേക്ക് തിരിച്ചുവിടുകതന്നെ വേണം. അതിനുവേണ്ടിയാണ് ഉപനിഷത്തിന്റെ ശ്രമം.

തസ്യേദമേവ ശിരഃ അയംദക്ഷിണഃ പക്ഷഃ

അയമുത്തരപക്ഷഃ അയമാത്മാഃ ഇദം പുച്ഛം

പ്രതിഷ്ഠാ തദപ്യേഷ ശ്ലോകോഭവതി

ഈ പുരുഷന്റെ തല തന്നെയാണ് ശിരസ്സ്. കിഴക്കോട്ട് തിരിഞ്ഞുനില്‍ക്കുമ്പോള്‍ തെക്ക് ഭാഗമാണ് വലത്തേ ചിറക്. വടക്കുള്ളത് ഇടത്തേ ചിറക്. ദേഹത്തിന്റെ മധ്യഭാഗം ആത്മാവാണ്. നാഭിയ്‌ക്ക് താഴെയുള്ള പുച്ഛം  പ്രതിഷ്ഠ അഥവാ ഉറച്ചിരിക്കാനുള്ളതാകുന്നു. ഇതിനെക്കുറിക്കുന്ന ഒരു മന്ത്രം തന്നെയുണ്ട്.

പക്ഷികളോട് ഉപമിക്കുന്നതുകൊണ്ടാണ് ഇവിടെ ചിറക്, വാല് എന്നൊക്കെ പറഞ്ഞിരിക്കുന്നത്. ശിരസ്സല്ലാത്തതിനെ ശിരസ്സായി പറയുന്ന രീതി പ്രാണമയകോശം മുതലായവയില്‍ ഉണ്ട്. അതുകൊണ്ടാണ് ഇവിടെ ശിരസ്സിനെ തന്നെയാണ് ശിരസ്സ് എന്ന് പറഞ്ഞത്. ദേഹത്തിന്റെ മധ്യഭാഗത്തെ അംഗങ്ങളുടെ ആത്മാവായി പറഞ്ഞു. ഇതിനെ സാധൂകരിക്കാന്‍ ശ്രുതിവാക്യവുമുണ്ട്. വാല് ഉറച്ചിരിക്കാന്‍ സഹായിക്കുന്നതാണ്. താഴേയ്‌ക്ക് തൂങ്ങിക്കിടക്കുന്നതുകൊണ്ടാണ് പുച്ഛം എന്ന് പറഞ്ഞത്. ഈ അന്നമയകോശത്തെ ആസ്പദമാക്കിയാണ് ഇനി പറയുവാന്‍ പോകുന്ന പ്രാണമയം തുടങ്ങിയവയുടെ അംഗങ്ങളെ കല്‍പ്പിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.