ചേര്‍ത്തല: സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന് പദ്ധതി പട്ടികജാതി വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള ചേരമര്‍ സംഘം ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു.
മൂന്ന് വര്‍ഷത്തിന് ശേഷമേ പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കൂ എന്ന വ്യവസ്ഥ ഈ വിഭാഗങ്ങളുടെ ഉയര്‍ച്ചയേയും ഫണ്ട് ലഭ്യതയേയും സാരമായി ബാധിക്കുമെന്നതിനാല്‍ പദ്ധതിക്കെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പാക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് തങ്കച്ചന് ഇല്ലിച്ചിറ അദ്ധ്യക്ഷനായി.
സെക്രട്ടറി ശിവരാമന് പട്ടണക്കാട്, വിപിന്‍ ജി. നെടുമുടി, വി. പുരുഷോത്തമന്, സര്ദാര്കുമാര്, ഷിബു ഒളതല എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: