Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനന്തമായതുതന്നെ ആനന്ദമായതും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 03:20 am IST
inSamskriti

പന്ത്രണ്ടാം അനുവാകവും രണ്ടാം അധ്യായവുമായ ബ്രഹ്മാനന്ദവല്ലിയിലെ ആദ്യ ശാന്തിമന്ത്രവും ‘ഗാനോ ചിത്രശം വരുണ’ എന്ന ശാന്തിമന്ത്രമാണ.് ശിക്ഷാവല്ലിയിലെ ഒന്നാം അനുവാകമായി പറഞ്ഞ ഈ മന്ത്രവും ബ്രഹ്മാനന്ദവല്ലിയിലെ ആദ്യ ശാന്തിമന്ത്രവും ഇതുപോലെതന്നെയാണ്; പ്രാര്‍ത്ഥനയുടെ രൂപത്തിലുമാണ്. എന്നാല്‍ 12-ാം അനുവാകത്തിലുള്ള ഈ മന്ത്രത്തിന്റെ അവസാന ഭാഗത്ത് കുറച്ച് വ്യത്യാസമുണ്ട്. ഇവിടെ ദേവന്മാരോട് നന്ദി പ്രകടിപ്പിക്കുന്ന തരത്തിലാണ് ഈ മന്ത്രം.

ത്വാമേവ പ്രത്യക്ഷം ബ്രഹ്മാവാദിഷം 

ഋതമവാദിഷം

സത്യമഹാദിഷം തന്‍മാമവീത് തദ് 

വക്താരമാവീത്. ആവീന്‍മാന

ആവിദ്‌വധ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

അവാദിഷം, ആവീത് എന്നീ വാക്കുകളാണ് നേരത്തെ പറഞ്ഞ മന്ത്രത്തില്‍ നിന്ന് ഇവിടെ വ്യത്യസ്തമായി ഉപയോഗിച്ചിട്ടുള്ളത്. അവാദിഷം എന്നാല്‍ ‘രക്ഷിച്ചു’ എന്നുമാണ്. മിത്രന്‍, വരുണന്‍, അര്യമാവ്, ഇന്ദ്രന്‍, ബൃഹസ്പതി, വിഷ്ണു തുടങ്ങിയവര്‍ സ്വസ്തിയെ തരട്ടെ. പ്രത്യക്ഷ ബ്രഹ്മമായ വായുവിന് നമസ്‌കാരം അങ്ങയെ പ്രത്യക്ഷ ബ്രഹ്മമായി ഞാന്‍ പറഞ്ഞു. ഋമായും സത്യമായും പറഞ്ഞു. ബ്രഹ്മസ്വരൂപനായ വായു എന്നെ രക്ഷിച്ചു. അത് ആചാര്യനേയും രക്ഷിച്ചു. എന്നേയും ആചാര്യനേയും രക്ഷിച്ചു. താപത്രയങ്ങളില്‍നിന്ന് ശാന്തിയുണ്ടാകട്ടെ.

തന്റെ പഠനത്തെയും ഉപാസനയെയും വേണ്ടവിധത്തില്‍ തുണച്ച ദേവന്‍മാര്‍ക്ക് നന്ദി പറയുകയാണിവിടെ. ദേവന്മാരുടെ അനുഗ്രഹം ഇല്ലെങ്കില്‍ ഇതൊന്നും നന്നാകുമായിരുന്നില്ല. അതിനാല്‍ നന്ദി പറയേണ്ടത് അത്യാവശ്യംതന്നെ.

രണ്ടാം അധ്യായമായ ബ്രഹ്മാനന്ദവല്ലിയുടെ രണ്ടാമത്തെ ശാന്തിമന്ത്രം ‘സഹനാവവന്തു..’എന്നതാണ്. ഈ അധ്യായത്തിലെ വിഷയമായ ബ്രഹ്മത്തെ പ്രാര്‍ത്ഥിക്കുന്നതിനാണ് ഈ മന്ത്രം. പഠിക്കലും പഠിപ്പിക്കലും വളരെ നന്നായി നടക്കാനും നേടിയ വിദ്യയുടെ അടിസ്ഥാനത്തില്‍ തേജസ്സുള്ളവരായിത്തീരാനും പരസ്പര വിദ്വേഷമില്ലാതിരിക്കാനും അനുഗ്രഹമുണ്ടാകണമെന്ന് ബ്രഹ്മത്തോട് പ്രാര്‍ത്ഥിക്കുന്നു.

ബ്രഹ്മാനന്ദവല്ലി ഒന്നാം അനുവാകം

ഓം ബ്രഹ്മാവിദ്യാപ്‌നോതി പരം. 

തദേഷാദ്യുക്താ

സത്യം ജ്ഞാനമനന്തം 

ബ്രഹ്മയോ വേദ നി ഹിതം

ഗുഹായാം പരമേ വ്യോമന്‍ േ

സാളശ്‌നുതേ സര്‍വ്വാന്‍

കാമാന്‍ സഹ ബ്രഹ്മണാം വിപശ്ചിതേതി.

ബ്രഹ്മത്തെ അറിയുന്നവന്‍ പരമമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. അതിനെപ്പറ്റി ഇങ്ങനെ പറയുന്ന സത്യം, ജ്ഞാനം അനന്തം ബ്രഹ്മ എന്ന്. ബ്രഹ്മം എന്നത് സത്യവും ജ്ഞാനവും അനന്തവുമാകുന്നു. ബുദ്ധിഗുഹയിലെ ആകാശത്തില്‍ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നയാള്‍ ബ്രഹ്മസ്വരൂപത്തില്‍ എല്ലാ ആഗ്രഹങ്ങളേയും ഒന്നിച്ച് അനുഭവിക്കുന്നു എന്ന്.

‘ബ്രഹ്മവിദാപ്‌നോതി പരം’ എന്നത് ഒരു സൂത്രവാക്യമാണ്. ബ്രഹ്മാനന്ദവല്ലില്‍ പറയുന്ന എല്ലാ കാര്യങ്ങളുടേയും സാരമാണ് ഇത്. ബ്രഹ്മത്തെ അറിയലും പ്രാപിക്കലും ഒന്നുതന്നെയാണ്. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മമായി മാറുമെന്ന് മറ്റ് ശ്രുതിവാക്യങ്ങളുമുണ്ട് പ്രമാണമായി. സാധകന്മാര്‍ക്ക് ആധ്യാത്മിക പാതയില്‍ താല്‍പര്യമുണ്ടാക്കാനും ശ്രവണം, മനനം, നിദിധ്യാസനം എന്നിവ നന്നായി ചെയ്യാന്‍ പ്രേരിപ്പിക്കാനുമാണ് ഈ വിശിഷ്ടമായ ഫലത്തെ ആദ്യമേതന്നെ പറയുന്നത്. ബ്രഹ്മം ഇന്നതാണ് എന്ന് പറയാന്‍ പ്രയാസമാണ്. അതിനാല്‍ ലക്ഷണമെന്ന നിലയ്‌ക്ക്  ‘സത്യം ജ്ഞാനം അനന്തം ബ്രഹ്മ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. വിശേഷണത്തേക്കാള്‍ ലക്ഷണാര്‍ത്ഥമായി എടുക്കണം. സത്യവും ജ്ഞാനവും അനന്തവും ബ്രഹ്മസ്വരൂപമാണ് എന്ന് അറിയണം.

എന്നും നിലനില്‍ക്കുന്നതാണ് സത്യം. ചൈതന്യം എന്ന അര്‍ത്ഥത്തിലാണ് ജ്ഞാനം എന്നതിനെ പറഞ്ഞിരിക്കുന്നത്. അറിയുന്നത് എന്ന അര്‍ത്ഥത്തിലല്ല. എങ്ങും നിറഞ്ഞിരിക്കുന്ന ബ്രഹ്മത്തിന് അന്തമില്ല എന്നതിനാല്‍ അനന്തം. കാലം, ദേശം, വസ്തു എന്നിവ കൊണ്ടൊന്നും ബ്രഹ്മത്തിന് അന്തം നിര്‍ണയിക്കാന്‍ കഴിയില്ല. അനന്തമായത് മാത്രമാണ് ആനന്ദമായതും. ഇപ്രകാരം സത്യം ജ്ഞാനം അനന്തം എന്ന് പറഞ്ഞത് സത് ചിത് ആനന്ദമായതിനെത്തന്നെയാണെന്ന് മനസ്സിലാക്കണം. ഈ ബ്രഹ്മത്തെ നമ്മുടെ ബുദ്ധിയുടെ അഥവാ ഹൃദയത്തിന്റെ ആകാശത്തില്‍ തന്നെയാണ് സാക്ഷാത്കരിക്കേണ്ടത്. അങ്ങനെ  ബ്രഹ്മസാക്ഷാത്കാരം നേടിയ ആള്‍ക്ക് എല്ലാ ആഗ്രഹങ്ങളും ഒന്നിച്ച് ഒരേസമയം അനുഭവിക്കാനിടയാക്കുന്നു. സര്‍വ്വജ്ഞമായ ബ്രഹ്മത്തെ അറിയുന്ന അയാള്‍ സര്‍വ്വജ്ഞതത്ത്വത്തെ തന്റെ അനുഭൂതിയാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.