Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ക്ഷേത്ര-ക്ഷേത്രജ്ഞ-പ്രകൃതി-പുരുഷ വിവരണത്തിന്റെ ഉദ്ദേശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 03:15 am IST
inSamskriti

യഃ ഏവം പുരുഷം വേത്തി- മുന്‍ ശ്ലോകങ്ങളില്‍ പറഞ്ഞ പ്രകാരം പുരുഷനെ അറിയേണ്ടതാണ്. അതായത് നമ്മുടെ ദേഹത്തില്‍ രണ്ടുവിധം പുരുഷന്മാരുണ്ട്. ഒന്ന് ജീവാത്മാവ്, മറ്റേത് പരമാത്മാവ്. ജീവാത്മാവ് പരമാത്മാവിന്റെ അംശമാണ്; പക്ഷേ മായയാല്‍-അജ്ഞാനത്താല്‍-ബദ്ധനായി പ്രവര്‍ത്തിക്കുന്നു. പരമാത്മാവ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ആവിര്‍ഭാവം തന്നെയാണ്. ഈ വസ്തുത അര്‍ജ്ജുനന്‍ തന്നെ, 10-ാം അധ്യായത്തില്‍ തുറന്ന് പറഞ്ഞത് ഓര്‍ക്കണം:-

”പരം ബ്രഹ്മ, പരം ധാമ 

പവിത്രം പരമം ഭവാന്‍

പുരുഷാ ശാശ്വതം ദിവ്യം

ആദിദേവമജംവിഭും

(=പരബ്രഹ്മവും പരമമായ ധാമവും-പ്രാപ്യസ്ഥാനവും-ശാശ്വതനായ പുരുഷനും (പരമാത്മാവും)ആദിദേവനും ജന്മമില്ലാത്തവനും പലവിധരൂപത്തില്‍ ശോഭിക്കുന്നവനും കൃഷ്ണാ, അങ്ങുതന്നെയാണ്.) ഇതാണ് തത്ത്വജ്ഞാനത്തിന്റെ ഒരു ഘടകം.

യഗുണൈഃ സഹ പ്രകൃതിംവേത്തി- പ്രകൃതി-ഭഗവാന്റെ അപരാപ്രകൃതി അനാദിയാണ്-തുടക്കവും അവസാനവും ഇല്ലാത്തതാണ്. ആരാലും നിര്‍വചിക്കപ്പെടാത്തതാണ്. ജീവാത്മാവിന്റെ ജനനമരണാദി അനര്‍ത്ഥങ്ങള്‍ക്കു കാരണഭൂതയാണ്. പ്രകൃതിയുടെ സത്വരജസ്തമോഗുണങ്ങളാണ് ജീവനെ ബന്ധിപ്പിക്കുന്നത് എന്നും അറിയണം. ഭഗവത്തത്വജ്ഞാനം കൊണ്ടുമാത്രമേ അവിദ്യാരൂപിണിയായ പ്രകൃതിയുടെ പ്രഭാവം നീങ്ങുകയുള്ളൂ. ഇതാണ് ജ്ഞാനത്തിന്റെ ഘടകം.

സഃ സര്‍വ്വഥാ വര്‍ത്തമാനഃ അഹ-

മേല്‍പ്പറഞ്ഞവിധം തന്നെ അറിയുന്ന മനുഷ്യന്‍, വര്‍ണാശ്രമ ധര്‍മ്മങ്ങളെയും ഉപേക്ഷിച്ച് ജീവിതം നയിച്ചാല്‍ പോലും, മരണാനന്തരം മറ്റൊരു ദേഹത്തിലേക്ക് പ്രവേശിക്കേണ്ടിവരികയില്ല. ബുദ്ധിയുടെ പ്രവര്‍ത്തനം നേടുന്ന ജ്ഞാനം കാരണം, എങ്ങനെയാണ് പുനര്‍ജന്മം ഉണ്ടാവില്ല എന്ന് പറയുന്നത്. അതിന്റെ യുക്തി എന്താണ്?

ന സ ഭൂയഃ അഭിജായതേ

സത്വഗുണമയങ്ങളും രജോഗുണമയങ്ങളും തമോഗുണമയങ്ങളും പ്രവൃത്തികളുടെ ഫലമായിട്ടാണ് മനുഷ്യന്‍ വീണ്ടും വീണ്ടും ജന്മങ്ങള്‍ സ്വീകരിക്കേണ്ടിവരുന്നത്. കര്‍മ്മഫലം അനുഭവിക്കുക തന്നെവേണം.

”നാ ഭുക്തം ക്ഷീയതേ കര്‍മ്മ

കല്‍പ കോടിശതൈരപി.”

(= അനന്ത കല്‍പകാലങ്ങള്‍ കഴിഞ്ഞാല്‍ പോലും കര്‍മ്മഫലം അനുഭവിക്കാതെ കര്‍മ്മങ്ങള്‍ സ്വയം ക്ഷയിക്കുകയില്ല.) എന്ന് ശാസ്ത്രവാക്യങ്ങള്‍ ഉണ്ട്. ഭഗവാന്‍ പറയുന്നത് ഇങ്ങനെയാണ്.

ജ്ഞാനാഗ്നിഃ സര്‍വ്വകര്‍മ്മാണി

ഭസ്മ സാത് കുരുതേ തഥാ

(=ജ്ഞാനമാകുന്ന അഗ്നി എല്ലാ കര്‍മ്മങ്ങളെയും ഫലങ്ങളെയും ഭസ്മമാക്കിത്തീര്‍ക്കുന്നു.)

താന്‍ ഭൗതിക പ്രകൃതിയിലാണ് കുടുങ്ങിയിരിക്കുന്നത് എന്നും ഭഗവാന്റെ ആത്മീയലോകത്തില്‍ എത്തിച്ചേരുകയാണ് ചെയ്യേണ്ടതെന്നും ഉള്ള ജ്ഞാനം-ഭഗവത്തത്വജ്ഞാനം നേടിയ മനുഷ്യന് അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ മാത്രമേ സമയം കാണുകയുള്ളൂ. ഭക്തോത്തമന്മാരും പ്രാമാണികന്മാരുമായ ആചാര്യന്മാരില്‍നിന്നും ഗീതാഭാഗവതാദി ഗ്രന്ഥങ്ങളുടെ സഹായത്തോടെ ഭഗവാന്റെ രൂപ-ഗുണ-ലീലകള്‍ കേള്‍ക്കുകയും കീര്‍ത്തിക്കുകയും മറ്റു ഭക്തി സാധനകള്‍ അനുഷ്ഠിച്ചും ലൗകിക വൈദിക കര്‍മ്മഫലങ്ങളെ നശിപ്പിക്കും. കര്‍മ്മവാസനകളേയും നശിപ്പിക്കും. ഭഗവാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കും. അതിനിടയില്‍-ലൗകിക-വൈദിക കര്‍മ്മങ്ങള്‍ ചെയ്തുപോയാല്‍ പോലും, ആ കര്‍മ്മങ്ങള്‍ വറുത്ത  വിത്തുകള്‍പോലെയായി തീരും. ജന്മങ്ങളെ മുളപ്പിക്കാനുള്ള ശക്തി ആ കര്‍മ്മങ്ങള്‍ക്കില്ല. ഭഗവാന് ആരാധനയായിട്ടാണ് ആ കര്‍മ്മങ്ങള്‍ ഒരു യഥാര്‍ത്ഥജ്ഞാനി അനുഷ്ഠിക്കുന്നത്-ഇതാണ് ‘സര്‍വ്വഥാവര്‍ത്തയാനോപി’ എന്ന് ഭഗവാന്‍ പറഞ്ഞതിന്റെ താല്‍പര്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.