Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിത്യജപം വിദ്യയെ നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2018, 02:25 am IST
in Samskriti

പത്താം അനുവാകം

അഹം വൃക്ഷസ്യ രേരിവാ കീര്‍ത്തിഃ പൃഷ്ഠം ഗിരേരിവ

ഊര്‍ദ്ധ്വപവിത്രോ വാജിനീവ സ്വമൃതമസ്മി ദ്രവിണം

സവര്‍ച്ചസം സുമേധാ അമൃതോക്ഷിതഃ ഇതി ത്രിശങ്കോര്‍ വേദാനുവചനം

ഞാന്‍ സംസാര വൃക്ഷത്തിന്റെ പ്രേരകനാകുന്നു. എന്റെ കീര്‍ത്തി പര്‍വ്വതത്തിന്റെ ശിഖരംപോലെ ഉന്നതമാണ്. ഞാന്‍ പവിത്രമായ പരബ്രഹ്മമാകുന്ന കാരണത്തോടുകൂടിയവനും സൂര്യനിലെന്നപോലെ ശോഭനവും വിശുദ്ധവുമായ ആത്മതത്വവുമാകുന്നു. ഞാന്‍ ഘനമായ പ്രകാശത്തോടുകൂടിയ ആത്മതത്ത്വമാണ്. നല്ല ബുദ്ധിയോടുകൂടിയവനും മരണമില്ലാത്തവനും ക്ഷയമില്ലാത്തവനുമാകുന്നു. ഇങ്ങനെയാണ് ത്രിശങ്കു മഹര്‍ഷി ആത്മാവുമായി ഏകത്വം നേടിയശേഷം പറഞ്ഞ ആത്മജ്ഞാനത്തെപ്പറ്റിയുള്ള അനുഭവവാക്യം.

ഈ അനുവാകം നിത്യജപത്തിനുള്ളതാണ്. ജപം ചെയ്യുന്നത് വിദ്യയെ നേടുന്നതിനുവേണ്ടിയാണ്. ആത്മജ്ഞാനം നേടിയതിനുശേഷം ത്രിശങ്കുമഹര്‍ഷി തന്റെ അനുഭൂതിയെപ്പറ്റി പറയുന്നതാണ് ഇവ. ആത്മസാക്ഷാത്കാരം ലഭിച്ച ഒരു മഹാത്മാവിന്റെ അനുഭവമായതുകൊണ്ട് ഇവയെ നിത്യവും ജപിക്കുന്നവര്‍ക്ക് അതേ അനുഭൂതി കൈവരും. സംസാരവൃക്ഷത്തിന്റെ പ്രേരകനാണ് ഞാന്‍ എന്നുപറയുന്നത്. എല്ലാറ്റിലും അന്തര്യാമിയായി ഇരുന്ന് അവയെയൊക്കെ പ്രവര്‍ത്തിപ്പിക്കുന്ന ചൈതന്യം താന്‍ തന്നെയെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ.് ആത്മാനുഭൂതി നേടിയ ആളുടെ പേരും പെരുമയും പര്‍വതത്തിന്റെ കൊടുമുടി എല്ലാറ്റിലും പോലെ ഉയര്‍ന്നുനില്‍ക്കുന്നതുപോലെ ഏറ്റവും ഉന്നതമായിരിക്കുന്നു. അത് എങ്ങും നിറഞ്ഞിരിക്കുന്നു. എല്ലാറ്റിന്റെയും ആത്മാവായിരിക്കുന്ന എന്റെ കാരണം പരബ്രഹ്മം തന്നെയാണ്. അത് പവിത്രവും ജ്ഞാനത്താല്‍ പ്രകാശിപ്പിക്കപ്പെടുന്നതുമാണ്. ഞാന്‍ ബ്രഹ്മം തന്നെയാകുന്നു. ശ്രുതികളും സ്മൃതികളും ആത്മതത്ത്വത്തിന്റെ മഹത്വത്തെ പറയുന്നുണ്ട്. ആ ആത്മതത്ത്വം തന്നെയാണ് ഞാന്‍. അതുകൊണ്ടാണ് ഊര്‍ദ്ധ്വപവിത്രന്‍ എന്ന് വിശേഷിപ്പിച്ചത്. 

വാജത്തോട് അഥവാ അന്നത്തോട് കൂടിയവനായതിനാല്‍ സൂര്യനെ വാജി എന്ന് വിളിക്കാറുണ്ട്. സൂര്യനില്‍ അമൃതവും വിശുദ്ധവുമായ ആത്മതത്വം നിറഞ്ഞിരിക്കുന്നുവെന്ന് ശ്രുതി സ്മൃതികള്‍ പ്രസ്താവിക്കുന്നു. അതുപോലെ ശോഭനവും വിശുദ്ധവുമായ ആത്മതത്വത്തമാണ് ഞാന്‍. സവര്‍ച്ചസം എന്നാല്‍ ബ്രഹ്മജ്ഞാനം എന്നര്‍ത്ഥം. ആത്മതത്വത്തിന്റെ പ്രകാശമായതിനാലാണ് അങ്ങനെ പറഞ്ഞത്. ‘ദ്രവിണം പോലെയുള്ള ബ്രഹ്മജ്ഞാനം ഞാന്‍ നേടിയിരിക്കുന്നു. ദ്രവിണം എന്നതിന് ഘനമായത് എന്നും ധനം എന്നും അര്‍ത്ഥം പറയാറുണ്ട്. ഞാന്‍ നല്ല ബുദ്ധിയോട് കൂടിയവനാണ് അഥവാ തെളിഞ്ഞ മേധയോടുകൂടിയവനെന്ന് സുമേധാ എന്ന പദം കുറിക്കുന്നു. ഞാന്‍ മരണമില്ലാത്തവനും ക്ഷയമില്ലാത്തവനുമാണ്. അക്ഷിത എന്നതുകൊണ്ട് ഒരുതരത്തിലുള്ള കുറവോ കോട്ടമോ ഇല്ലാത്തവനാണ് ബ്രഹ്മജ്ഞാനി എന്ന് വ്യക്തമാക്കുന്നു. ബ്രഹ്മത്തിന്റെതായ ഏതൊക്കെ ഗുണഗണങ്ങള്‍ പറയുന്നുവോ അതൊക്കെ ബ്രഹ്മജ്ഞാനിയ്‌ക്കും ബാധകമാണ്. ബ്രഹ്മസാക്ഷാത്കാരം നേടി കൃതകൃത്യനായ ത്രിശങ്കുമഹര്‍ഷി തന്റെ അനുഭൂതികള്‍ വ്യക്തമാക്കിയ ഈ മന്ത്രം മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് എന്നും ജപത്തിന് ഉപയോഗിക്കാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.