Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യം അനുഷ്ഠിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 03:42 am IST
inSamskriti

ഒന്‍പതാം അനുവാകം

ഋതം ച സ്വാധ്യായ പ്രവചനേ ച. സത്യം ച സ്വാധ്യായ പ്രവചനേ ച. തപശ്ച സ്വാധ്യായ പ്രവചനേ ച.ദമശ്ച സ്വാധ്യായ പ്രവചനേ ച. ശമശ്ച സ്വാധ്യായ പ്രവചനേ ച. അഗ്‌നയശ്ച സ്വാധ്യായ പ്രവചനേ ച. അഗ്‌നി ഹോത്രം ച സ്വാധ്യായ പ്രവചനേ ച. അതിഥയശ്ച സ്വാധ്യായ പ്രവചനേ ച.മാനുഷം ച സ്വാധ്യായ പ്രവചനേ ച. പ്രജാ ച സ്വാധ്യായ പ്രവചനേ ച. പ്രജനശ്ച സ്വാധ്യായ പ്രവചനേ ച. പ്രജാതിശ്ച സ്വാധ്യായ പ്രവചനേ ച.

  വിജ്ഞാനത്താല്‍ തന്നെ സ്വരാജ്യം നേടുമെന്ന് പറഞ്ഞതിനാല്‍ ശ്രൗത സ്മാര്‍ത്ത കര്‍മങ്ങള്‍ക്ക് പ്രയോജനമില്ലാതെ വരുമോ എന്ന് സംശയിച്ചേക്കാം. ആ കര്‍മ്മങ്ങള്‍ പുരുഷാര്‍ത്ഥത്തെ തരുന്നവയെന്ന് കാണിക്കാന്‍ ഇവിടെ വിവരിക്കുന്നു.  കര്‍മ്മത്തെപ്പറ്റിയുള്ള ശാസ്ത്ര പ്രകാരമുള്ള ജ്ഞാനമാണ്  ഋതം. സ്വാധ്യായം എന്നാല്‍ പഠിക്കുക. ശാസ്ത്രപഠനം അഥവാ അധ്യയനം തന്നെ. പ്രവചനം എന്നാല്‍ പഠിപ്പിക്കുക. ബ്രഹ്മയജ്ഞം എന്ന് ശാസ്ത്ര അധ്യാപനത്തെ പറയാറുണ്ട്.

 ശരിയാണ് എന്ന് നിശ്ചയിച്ചുറപ്പിച്ചത് വാക്കുകൊണ്ട് പറയുന്നതാണ് സത്യം. വ്രതം, ഉപവാസം തുടങ്ങിയവയും കൃച്ഛ്ര ചാന്ദ്രായണാദി അനുഷ്ഠാനങ്ങളുമാണ് തപസ്സ്. ഇന്ദ്രിയങ്ങളെ അടക്കലാണ് ദമം. മനസ്സിനെ അഥവാ അന്തക്കരണത്തെ നിയന്ത്രിക്കലാണ് ശമം.  കര്‍മ്മങ്ങള്‍ക്കായി ആധാനം ചെയ്യേണ്ടവയായ മൂന്നോ അഞ്ചോ അഗ്‌നികളെയാണ് അഗ്‌നയ: എന്ന് പറഞ്ഞത്. ദിവസന്തോറും രാവിലെയും വൈകുന്നേരവും ഹോമം ചെയ്യുക എന്ന ശ്രുതി വിഹിതമായ നിത്യകര്‍മ്മമാണ് അഗ്‌നിഹോത്രം.

  നേരത്തെ അറിയിക്കാതെ വരുന്നവരും തിഥി നോക്കാതെ എത്തുന്നവരുമാണ് അതിഥികള്‍. അജ്ഞാത കുല ഗോത്രക്കാര്‍, വിശന്നു വരുന്നവര്‍ തുടങ്ങിയവരെയെല്ലാം അതിഥി എന്നതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  മനുഷ്യ നന്മയ്‌ക്ക് വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങളാണ് മാനുഷം. മക്കളുടെ വിവാഹ അവസരത്തിലോ മറ്റോ ബന്ധുക്കള്‍ മുതലായവരെ പൂജിക്കുന്നതും മാനുഷമാണ്. മക്കളെയാണ് പ്രജകള്‍ എന്നു പറയുന്നത്. മക്കളുണ്ടാകാന്‍ ഭാര്യാ സംയോഗം വേണം. ഋതുകാലത്തില്‍ ഭാര്യാഗമനം നടത്തുന്നതാണ് പ്രജനം.

പേരക്കുട്ടികളുണ്ടാവാന്‍ മകന് അനുയോജ്യയായ കന്യകയേയും മകള്‍ക്ക് ശ്രേഷ്ഠനായ വരനേയും കണ്ടെത്തി കൊടുക്കലാണ് പ്രജാതി. ഇവയെല്ലാം അനുഷ്ഠിക്കേണ്ടവയാണ്. എല്ലാറ്റിന്റെയും കൂടെ സ്വാധ്യായവും പ്രവചനവും വേണം. ഈ പറഞ്ഞ ഓരോന്നിലും മുഴുകിയിരിക്കുന്ന ഓരോ ആളും സ്വാധ്യായത്തിലും പ്രവചനത്തിലും വളരെ ശ്രദ്ധ കൊടുക്കണം. ഒട്ടും ഉപേക്ഷ അരുത്. അതിനാണ്  ഓരോന്നിന്റെയും കൂടെ സ്വാധ്യായ പ്രവചനങ്ങളെ പറഞ്ഞത്.

 അര്‍ത്ഥജ്ഞാനം സ്വാധ്യായത്തിന് അധീനമാണ്. പരമ ശ്രേയസ് അര്‍ത്ഥ ജ്ഞാനംകൊണ്ടേ സാധ്യമാകൂ.. അത് മറക്കാതിരിക്കാനും ധര്‍മ്മം വര്‍ദ്ധിക്കാനുമാണ് പ്രവചനം. അതുകൊണ്ട് ഇവ രണ്ടും നിര്‍ബന്ധവും വളരെ ആദരിക്കേണ്ടതുമാണ്.  സത്യമിതി സത്യവചാ രാഥീതര: തപ ഇതി തപോ നിത്യ: പൗരു ശിഷ്ടി: സ്വാധ്യായ പ്രവചനേ ഏവേതി നാകോ മൗദ് ഗല്യ : തദ്ധി തപസ്തദ്ധിതപ:  സത്യമാണ് അനുഷ്ഠിക്കേണ്ടതെന്ന് സത്യമായ വാക്കോടു കൂടിയ സത്യവചസ്സായ രാഥീതരന്‍ എന്ന ആചാര്യന്‍ വിചാരിക്കുന്നു. രഥീതര ഗോത്രത്തില്‍ ജനിച്ചവന്‍ രാഥീതരന്‍. 

തപസ്സ് തന്നെയാണ് ചെയ്യേണ്ടതെന്ന് തപസ്സില്‍ തല്‍പരനായ  തപോ നിത്യന്‍ പറയുന്നു. പുരുശിഷ്ടന്റെ  മകനാണ് പൗരുശിഷ്ടി എന്നറിയപ്പെടുന്ന ഇദ്ദേഹം. സ്വാധ്യായവും പ്രവചനവും തന്നെയാണ് അനുഷ്ഠിക്കേണ്ടതെന്ന് നാകന്‍ എന്ന മൗദ്ഗല്യന്‍ കരുതുന്നു.  അത് തന്നെയാണല്ലോ തപസ്സ്. അതിനെത്തന്നെയാണ് തപസ്സെന്ന് പറഞ്ഞത്. കൂടുതല്‍ ആദരത്തിനു വേണ്ടിയാണ് സത്യം, തപസ്സ്, സ്വാധ്യായ പ്രവചനങ്ങള്‍ എന്നിവയെ വീണ്ടും പറഞ്ഞത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.