Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാവങ്ങളുടെ സിസ്റ്ററമ്മ ഇനി വനിതാരത്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:00 am IST
in Thiruvananthapuram

വിളപ്പില്‍: പാവങ്ങളുടെ സിസ്റ്ററമ്മ ഇനി വനിതാരത്‌നം. അതെ, സിസ്റ്റര്‍ ഷര്‍മിള ആരോരുമില്ലാത്ത രോഗികള്‍ക്ക് എന്നും സ്വന്തക്കാരിയാണ്. അനാഥരോഗികള്‍ക്ക് തണലേകുന്ന ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ കാരുണ്യമെത്തിച്ച പെണ്‍കരുത്ത്. മികച്ച നഴ്‌സിനുള്ള ഫ്‌ളോറിംഗ്‌സ് നൈറ്റിംഗ്‌ഗേല്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച മാലാഖക്കുട്ടി. അര്‍ഹതയ്‌ക്കുള്ള അംഗീകാരമെന്നോണം സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വനിതാരത്‌നം പുരസ്‌കാരവും ഷര്‍മിളയെ തേടിയെത്തി. 

പേയാട് തച്ചോട്ടുകാവ് പൂക്കോട് കെ. ഷര്‍മിള രണ്ടര വര്‍ഷം ജനറല്‍ ആശുപത്രിയില്‍ ഹെഡ് നഴ്‌സായിരുന്നു. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ 202 അനാഥരോഗികളെയാണ് ഷര്‍മിള വിവിധ ശരണാലയങ്ങളിലായി പുനരധിവസിപ്പിച്ചത്. ഇപ്പോള്‍ ജനറല്‍ആശുപത്രിയില്‍ സ്ത്രീകളുടെ സര്‍ജറിവാര്‍ഡിലാണ് ഷര്‍മിള. ഇതേ ആശുപത്രിയില്‍ നിന്ന് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഷര്‍മിള പല ആശുപത്രികളിലെയും സേവനത്തിനൊടുവിലാണ് സ്വന്തം തട്ടകത്തിലേക്കെത്തിയത്. 

ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിതവും വേദനയും ഷര്‍മിള തന്റേതുകൂടിയാക്കും. ആഹാരത്തിനും വസ്ത്രത്തിനും യാചനാപൂര്‍വം നില്‍ക്കുന്ന രോഗികള്‍ക്ക് അവ സ്വന്തംനിലയ്‌ക്കും മറ്റുള്ളവരില്‍ നിന്ന് ശേഖരിച്ചും എത്തിക്കും. ഒരു നഴ്‌സെന്ന നിലയ്‌ക്കുള്ള ആശുപത്രിയിലെ ജോലി അവസാനിക്കുമ്പോള്‍ ഷര്‍മിളയിലെ ആതുരസേവക ഉണരും. പിന്നിട് രോഗികളുടെ സഹായിയായി, ബന്ധുവായി അവര്‍ക്കരികിലേക്ക്. അത്യാവശ്യങ്ങള്‍ക്ക് പോലും അവധിയെടുക്കാന്‍ കൂട്ടാക്കാറില്ല. കാരണം, ഷര്‍മിളയുടെ കാല്‍പ്പെരുമാറ്റത്തിന് കാതോര്‍ത്തിരിക്കുന്ന ഒരുപാട് രോഗികളുണ്ട് ധര്‍മാശുപത്രിയില്‍. അവരെ കാണാതിരിക്കാന്‍ ഈ നഴ്‌സിന് കഴിയില്ല.

1991 ല്‍ മെഡിക്കല്‍കോളേജില്‍ താത്കാലിക ജീവനക്കാരിയായിട്ടായിരുന്നു തുടക്കം. പിന്നീട് മെന്റല്‍ ഹോസ്പിറ്റലിലും കണ്ണാശുപത്രിയിലും സ്റ്റാഫ് നഴ്‌സായി നിയോഗിക്കപ്പെട്ടു. നിര്‍ധനരോഗികള്‍ക്ക് കണ്‍കണ്ട ദൈവമായി മാറിയ ഷര്‍മിളയ്‌ക്ക് 2012ല്‍ വിശിഷ്ടസേവനത്തിനുള്ള പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. 2013ല്‍ സംസ്ഥാനത്തെ മികച്ച നഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ മികച്ച നഴ്‌സിനുള്ള ദേശീയ പുരസ്‌കാരമായ ഫ്‌ളോറിംഗ്‌സ് നൈറ്റിംഗ്‌ഗേല്‍ അവാര്‍ഡ് ഷര്‍മിളയെ തേടിയെത്തി. ഫിഷറീസ് വകുപ്പില്‍ അസി. രജിസ്ട്രാറായി വിരമിച്ച സാജന്‍ ചെട്ടിയാരാണ്  ഭര്‍ത്താവ്. മൂത്ത മകന്‍ അനന്ദകൃഷ്ണന്‍ എംബിബിഎസ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഇളയ മകന്‍ സൂര്യനാരായണന്‍ പ്ലസ് ടുവിന് പഠിക്കുന്നു.

ഷര്‍മിള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.