ന്യൂദല്‍ഹി: കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയോദ്യാനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ഫോറസ്റ്റ് ഓഫീസര്‍ മണികണ്ഠന് അനുശോചനം രേഖപ്പെടുത്തികൊണ്ട് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
വനപരിപാലനത്തിലും വന്യജീവിസംരക്ഷണത്തിലും അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥതയെയും സേവനതല്പരതയെയും രാജ്യം എന്നും ഓര്‍മ്മിക്കുമെന്നും കുടുംബത്തിനോടും കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടുമൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ട്വീറ്റില്‍ പറയുന്നു.
കാട്ടുതീ പിടിച്ച സ്ഥലം പരിശോധിക്കാനെത്തിയതായിരുന്നു മണികണ്ഠന്.
















