ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്‌ക്കടുത്ത് പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ‘ആരംഭിച്ച ആക്രമണം രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്നു.
പാക്കിസ്ഥാന്‍ ബലക്കോട്ട് മേഖലയില്‍ നിന്നും തൊടുത്തുവിട്ട ഷെല്ലുകള്‍ പൂഞ്ചിലെ ഗ്രാമപ്രദേശങ്ങളിലാണ് പതിച്ചതെന്ന് പോലീസ് മേധാവി പറഞ്ഞു.
കഴിഞ്ഞ അര്‍ദ്ധരാത്രിയോടെ നടത്തിയ ആക്രമണം ഇന്ത്യന്‍ സൈന്യം അതിശക്തമായി ചെറുത്തുതോല്‍പ്പിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
















