ന്യൂദല്‍ഹി: ബിജെപിയുടെ വന്‍ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാന്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ സമീപത്തെ നിസ്‌കാരപ്പള്ളിയില്‍നിന്ന് വാങ്കുവിളികേട്ടപ്പോള്‍ പ്രസംഗം നിര്‍ത്തി.
ത്രിപുരയിലും നാഗാലാന്‍ഡിലും മേഘാലയയിലും ബിജെപിക്ക് ലഭിച്ച വമ്പിച്ച വിജയത്തിന് പ്രധാനമന്ത്രി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായ്‌ക്കും നന്ദി പറഞ്ഞു. പെട്ടെന്നാണ് പ്രാര്‍ത്ഥനാ സമയം അറിയിച്ചുള്ള വാങ്കുവിളിവന്നത്. തുടര്‍ന്ന് തീരുംവരെ പ്രസംഗം നിര്‍ത്തി. വിജയാഹ്ലാദവും മുദ്രാവാക്യങ്ങളും കൊണ്ട് മുഖരിതമായിരുന്ന സമ്മേളനം വാങ്കു കഴിയും വരെ നിശ്ശബ്ദമായി.
















