ന്യൂദല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവടങ്ങളിലെ നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം . രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.
25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതോടെ ത്രിപുരയിലെ ഫലം നിര്‍ണ്ണായകമാകും. ഫെബ്രുവരി 18നായിരുന്നു വോട്ടെടുപ്പ് നടന്നത്. ബിജെപി മികച്ച വിജയം നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.
















