ജമ്മു: ജമ്മു-കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെ ഹജിന് ഏരിയയിലെ ശകുര്‍ദിന്‍ ഗ്രാമത്തില്‍ ആയുധധാരികളായ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തെരച്ചില്‍ തുടങ്ങുകയായിരുന്നു.
തുടർന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെ സൈന്യം തിരിച്ചാക്രമിക്കുകയായിരുന്നു . സൈനികർക്ക് ആർക്കും തന്നെ പരിക്കുകൾ ഏറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും സൈന്യം തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
Jammu & Kashmir: One terrorist was killed during an encounter with security forces in Bandipora’s Hajin. Combing operation underway. (Visuals deferred by unspecified time) pic.twitter.com/PufSUPBCgs
— ANI (@ANI) March 1, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: