ന്യൂദല്‍ഹി: ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 67കാരനായ മദ്രസാ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഇപ്പോള്‍ ബാബ സാഹേബ് അംബേദ്കര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
മദ്രസ അധ്യാപകന്‍ സക്കീര്‍ അലാം ആണ് അറസ്റ്റിലായത്. ഫെബ്രുവരി 25നാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഢിപ്പിച്ചത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ ഭവിഷത്ത് ഗുരുതരമായിരിക്കുമെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതായി ഇവര്‍ പോലീസിനോട് പറഞ്ഞു. മദ്രസയിലെ അറബി അധ്യാപകനാണ് ഇയാള്‍.
















