ചെന്നൈ: ഐഎന്‍എക്സ് മീഡിയ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തു. യുറോപ്പില്‍നിന്ന് ഇന്ന് ചെന്നൈയിലെത്തിയ കാര്‍ത്തി ചിദംബരത്തെ വിമാനത്താവളത്തില്‍നിന്നുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.
പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയ്ക്കു 305 കോടിയുടെ വിദേശ നിക്ഷേപം ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടുവെന്നും ഇതിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്നുമാണ് കാര്‍ത്തിക്കെതിരായ കേസ്.
















