Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിട പറയുന്നത് ഒരേയൊരു ലേഡീ സൂപ്പര്‍സ്റ്റാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 02:50 am IST
inIndia

ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം അതിശയോക്തിയായിരുന്നില്ല, ശ്രീദേവിയെ സംബന്ധിച്ച്. എണ്‍പതുകളുടെ അവസാനം മുതല്‍ പതിനഞ്ചു വര്‍ഷത്തോളം ശ്രീദേവിയുടെ സമയത്തിനു കാത്തുനിന്നിരുന്നു അക്കാലത്തെ സൂപ്പര്‍താരങ്ങള്‍. ഒരു മാസം മുപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു ശ്രീദേവി അക്കാലത്ത്. മിക്കവാറും എല്ലാം സൂപ്പര്‍ഹിറ്റുകള്‍.

1963 ഓഗസ്ത് 13ന് ജനിച്ച ശ്രീദേവി നാലാം വയസില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി. അച്ഛന്‍ അയ്യപ്പന്‍, അമ്മ രാജേശ്വരി. 

1969ല്‍ പുറത്തു വന്ന തുണൈവനില്‍ ബാലതാരം. 1975ല്‍ ആദ്യ ഹിന്ദി ചിത്രം ജൂലിയിലും ബാലതാരമായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം പതിമൂന്നാമത്തെ വയസില്‍ മൂന്‍ട്രു മുടിച്ചു എന്ന ചിത്രത്തില്‍ നായികാ വേഷമണിയുമ്പോള്‍ അത് അക്ഷരാര്‍ഥത്തില്‍ ഒരു താരോദയമായിരുന്നു.

16 വയതിനിലേ (1977), ശികപ്പു റോജാക്കള്‍ (1978), വരുമയിന്‍ നിറം ശികപ്പ് (1980), പ്രേമാഭിഷേകം (1981), മൂന്‍ട്രാം പിറ (1982) ഇങ്ങനെ തമിഴ് ചലച്ചിത്ര ലോകത്തെ ഏക നായികാ സങ്കല്‍പ്പമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഹിന്ദിയിലേക്കു ചുവടുമാറിയത്. 

ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. ശ്രീദേവിയുടെ മൂക്ക്  ഹിന്ദി ചലച്ചിത്ര ലോകത്തെ നിര്‍മാതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും പിന്നീട് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മൂക്കിന്റെ ആകൃതി പരിഷ്‌കരിച്ചെന്നുമൊക്കെ ഗോസിപ്പുകള്‍ ധാരാളം പ്രചരിച്ചിരുന്നു അക്കാലത്ത്. എന്തായാലും 1983ലെ ഹിമ്മത്ത്‌വാല സൂപ്പര്‍ ഹിറ്റായതോടെ ബോളിവുഡിലെ നായികാ സിംഹാസനത്തിലേക്ക് ഈ തമിഴ്‌നാട്ടുകാരി പെണ്‍കുട്ടി അമര്‍ന്നിരുന്നു. ഹേമമമാലിനിയുടെ പിന്മാറ്റത്തിനു ശേഷം ഗ്ലാമറും സൗന്ദര്യവും ഒത്തിണങ്ങിയ ഒരു നായികയ്‌ക്കു വേണ്ടിയുള്ള ബോളിവുഡിന്റെ കാത്തിരിപ്പിനും വിരമമായി. 

രാജേഷ് ഖന്ന, ജിതേന്ദ്ര, ധര്‍മേന്ദ്ര, അമിതാഭ് ബച്ചന്‍ തുടങ്ങി അക്കാലത്തെ പ്രധാന താരങ്ങളുടെയെല്ലാം നായികയായി. തൊട്ടു പിന്നാലെ മിഥുന്‍ ചക്രവര്‍ത്തി, അനില്‍ കപൂര്‍, ഋഷി കപൂര്‍ കാലം വന്നപ്പോഴും നായികയുടെ മുഖവും ശരീരവും മാറിയില്ല. ധര്‍മേന്ദ്രയുടെ മകന്‍ സണ്ണി നായകനായപ്പോഴും നായിക ശ്രീദേവി തന്നെ. 

ഹിമ്മത്ത്‌വാല തിയേറ്ററുകളെ ഹരം കൊള്ളിച്ച വര്‍ഷം തന്നെ മൂന്നാംപിറയുടെ ഹിന്ദി പതിപ്പ് സദ്മയും വന്നത്. കണ്ണൈ കലൈമാനേ എന്ന പ്രശസ്ത ഗാനത്തിന്റെ ഹിന്ദി വേര്‍ഷന്‍, സുറുമൈ അഖിയോം മേം…തരംഗമായി. ആടാനും പാടാനും മാത്രമല്ല അഭിനയിക്കാനും ശ്രീദേവിക്ക് അറിയാം എന്നു ഹിന്ദിക്കാരെ മനസ്സിലാക്കിയ ചിത്രമായിരുന്നു സദ്മ.

മാസ്റ്റര്‍ജി, തോഫ, നാഗിന, ചാല്‍ബാസ്, കര്‍മ, ജാന്‍ബാസ്, ചാന്ദ്‌നി, ലംഹെ തുടര്‍ച്ചയായി ഹിറ്റുകള്‍. ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരമായി ശ്രീദേവി മാറുകയായിരുന്നു. ബോക്‌സോഫിസ് വിജയങ്ങളെ ശ്രീദേവി നിയന്ത്രിച്ച കാലം. 1987ല്‍ മിസ്റ്റര്‍ ഇന്ത്യ പുറത്തു വരുമ്പോള്‍ തിയേറ്റര്‍ നിറഞ്ഞത് ശ്രീദേവിയുടെ ഹവാ ഹവായി… ഗാനരംഗത്തിന്റെ ആവേശത്തില്‍. അക്കാലത്തെ ഗാനമേളകളിലും കല്യാണപാര്‍ട്ടികളിലും ഈ ഗാനം നിറഞ്ഞു. മിസ്റ്റര്‍ ഇന്ത്യയില്‍ ചാര്‍ലി ചാപ്ലിനെ ശ്രീദേവി അനുകരിക്കുന്ന രംഗങ്ങള്‍ ഏറെ പ്രശംസ നേടി. 

1992ല്‍ ഖുദാ ഗവാ വരെ ശ്രീദേവി തന്റെ താരപ്രഭ നിലനിര്‍ത്തി. ഇടയ്‌ക്കെപ്പോഴോ മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള ഹ്രസ്വകാല പ്രണയത്തിന്റെ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. രഹസ്യമായി വിവാഹം കഴിഞ്ഞു എന്നും പ്രചരിച്ചു. പക്ഷേ, മോക്ഷപ്രാപ്തി കിട്ടാതെ പോയ അനേകം ചലച്ചിത്രപ്രണയങ്ങളില്‍ ഒന്നായി അത് അകാലചരമമടഞ്ഞു. 

എന്നാല്‍ ഏറെക്കാലത്തിനു ശേഷം നിര്‍മാതാവ് ബോണി കപൂറുമായുള്ള പ്രണയത്തിലേക്ക് ശ്രീദേവി ചേക്കേറുമ്പോള്‍ കഥമാറി. തന്റെ വിജയ നായകന്മാരില്‍ ഒരാളായ അനില്‍ കപൂറിന്റെ മൂത്തസഹോദരനില്‍ വരുംകാല ജീവിതപങ്കാളിയെ ശ്രീദേവി കണ്ടെത്തിക്കഴിഞ്ഞിരുന്നു. മോണ ഷൂരിയില്‍ നിന്ന് വിവാഹ മോചനം നേടിയ ബോണി 1996ല്‍ ശ്രീദേവിയുടെ കഴുത്തില്‍ മിന്നു കെട്ടി. അതിനും മൂന്നു വര്‍ഷം മുമ്പ് പ്രണയോപഹാരമായി, ശ്രീദേവിയെ നായികയാക്കി നിര്‍മിച്ച രൂപ് കി റാണി ചോരോം കാ രാജ പരാജയമായി. ഒന്നരക്കോടി ബജറ്റ് എന്ന് അക്കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത മുതല്‍മുടക്കായിരുന്നു ആ ചിത്രത്തിന്.

പിന്നീട് ശ്രീദേവി കുടുംബത്തിലേക്ക് ഒതുങ്ങി. 

പതിനഞ്ചു വര്‍ഷത്തിനു ശേഷം ഇംഗ്ലിഷ് വിംഗ്ലിഷ് എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തിലൂടെ എല്ലാവരേയും ഞെട്ടിച്ച റീഎന്‍ട്രിയിലും ശ്രീദേവി തെളിയിച്ചു, താന്‍ തന്നെ സൂപ്പര്‍ താരം. ചിത്രം സൂപ്പര്‍ ഹിറ്റായി. 2015ല്‍ വിജയ് ചിത്രം പുലിയിലൂടെ രണ്ടു പതിറ്റാണ്ടിനു ശേഷം തമിഴില്‍. ഒടുവില്‍ അഭിനയിച്ച മോം എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. 

മൂത്ത മകള്‍ ജാന്‍വിയുടെ സിനിമാ മോഹത്തിന് ശ്രദേവിയുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു. ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ധടക് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. മകളെ സ്‌ക്രീനില്‍ കാണാന്‍ കാത്തു നില്‍ക്കാതെയാണ് ശ്രീദേവി അപ്രതീക്ഷിതമായി വിടപറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.