ഭുവനേശ്വര്‍: വിവാഹത്തിനു ലഭിച്ച സമ്മാനം തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരുക്കേറ്റു. ഒഡീഷയിലെ ബൊലങീറില്‍ വെള്ളിയാഴ്ചയാണ് സംഭവം.
സമ്മാനം പൊട്ടിത്തെറിച്ച് ഗുരുതരമായ പരുക്കേറ്റ മുത്തശ്ശി സംഭവ സ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞിരുന്നു. നവവരനാകട്ടെ റൂര്‍ക്കലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാളുടെ ഭാര്യ ബര്‍ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫെബ്രുവരി 21ന് വിരുന്ന് സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങില്‍ പങ്കെടുത്ത അപരിചിതനായ ഒരാള്‍ നല്കിയ സമ്മാനമാണ് തുറന്നുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പട്നഘട്ട് പോലീസ് ഓഫീസര്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ആരാണ് സമ്മാനം നല്‍കിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: