Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആരണ്യകം- ഹിന്ദുപാരമ്പര്യത്തിന്റെ ആദ്യത്തെ ഘട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 02:30 am IST
inSamskriti

ആരണ്യകം ആണ് ഹിന്ദുപാരമ്പര്യത്തിന്റെ ആദ്യ ഘട്ടം. പ്രാചീനശിലായുഗകാലം മുതല്‍ മെസോലിത്തിക് കാലം വരെ നീളുന്ന ഘട്ടം ആണിത്. നമ്മുടെ പൂര്‍വ്വികര്‍ നായാടിയും ഫലമൂലാദികള്‍ തേടിയും മറ്റും ഈ ഉപഭൂഖണ്ഡത്തില്‍ സംഘങ്ങളായി, ഗോത്രങ്ങളായി വനാന്തരങ്ങളിലും പുല്‍മേടുകളിലും ഗിരികൂടങ്ങളിലും മേഞ്ഞു നടന്നിരുന്ന കാലം, ഗിരിഗഹ്വരങ്ങളില്‍ അന്തിയുറങ്ങിയിരുന്ന കാലം. ഈ കാലം തൊട്ടുതന്നെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് അവര്‍ രൂപം നല്‍കിത്തുടങ്ങിയിരുന്നു. അവയ്‌ക്ക് അവരുടേതായ യുക്തി അഥവാ തത്ത്വചിന്തയും അവര്‍ അന്ന് നല്‍കിക്കാണും. ഹോമോസാപ്പിയന്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ ആ കാലത്ത് ചിന്തയുടെ വിപ്ലവം ഉണ്ടായി എന്നു നാം കണ്ടു.

   അതായത് ഇന്നത്തെ വൈദികം, താന്ത്രികം, ബൗദ്ധം, ജൈനം തുടങ്ങിയ തലവാചകങ്ങളില്‍ അറിയപ്പെടുന്ന നിരവധി ഹിന്ദുവിശ്വാസപദ്ധതികളുടെ ആദ്യരൂപങ്ങള്‍ (പ്രോട്ടോടൈപ്) അന്നേ രൂപപ്പെട്ടു തുടങ്ങി എന്നര്‍ത്ഥം. മലബാറിലെ തെയ്യം, തിറ, മധ്യകേരളത്തിലെ പടയണി, തെക്കുഭാഗത്തെ മുടിയേറ്റ് മുതലായ അനുഷ്ഠാന കലകള്‍ ഈ ആരണ്യകത്തിലെ ചടങ്ങുകളുടെ പരിഷ്‌കൃത രൂപങ്ങളാണെന്നു കാണാമല്ലോ. ഇവയുടെയെല്ലാം ശാസ്ത്രീയത, ഫലദാനക്ഷമത എന്നിവയെപ്പറ്റി നമുക്ക് ഹിന്ദു ആദ്ധ്യാത്മികതയെന്ന വിഷയത്തില്‍ പിന്നീട് ചര്‍ച്ച ചെയ്യാം. ഹാരപ്പന്‍- കീഴടി നാഗരികതകളിലെ വിശ്വാസപദ്ധതികള്‍ ആ ആദിരൂപങ്ങളുടെ ഒരു പ്രധാനപരിഷ്‌കരണഘട്ടം മാത്രമാണ്. 

മരണാനന്തര ക്രിയകള്‍ നാടിന്റെ പല കോണുകളില്‍ കഴിഞ്ഞിരുന്ന ആ പൂര്‍വികര്‍ പല തരത്തില്‍ നടത്തിയിരുന്നതിന് തെളിവുകള്‍ ഉത്ഖനനത്തിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. ശവദാഹം, അതിനു ശേഷം എല്ലുകള്‍ വാരി മണ്‍കലത്തില്‍ ശേഖരിക്കല്‍ (സഞ്ചയനം) തുടങ്ങിയ ചടങ്ങുകള്‍ അവര്‍ ആചരിച്ചിരുന്നതായി ചക്രബര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. പില്‍ക്കാലവൈദിക ബലിക്രിയകളുടെ തുടക്കം ഇതില്‍ കാണാം. ഹാരപ്പന്‍ നാഗരികതയില്‍ നിന്നും ഹോമകുണ്ഡങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശക്ത്യാരാധന അന്നേ നടന്നു വന്നിരുന്നു എന്നതിനും ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ചക്രബര്‍ത്തി നല്‍കുന്നുണ്ട്. അതായത് പില്‍ക്കാല തന്ത്രമാര്‍ഗത്തിന്റെയും ബീജാവാപം അന്നേ ഇവിടെ നടന്നു കഴിഞ്ഞു.

നിരവധി വനവാസി ഗോത്രവിഭാഗങ്ങള്‍ നമ്മുടെ നാടിന്റെ നാനാഭാഗത്തും തലമുറകളായി കഴിഞ്ഞുവരുന്നു. ~ഓരോ ഗോത്രത്തിനും ഓരോരോ വിശ്വാസപദ്ധതികളാണുള്ളത്. അതിനു പ്രധാനകാരണം ജീവിതസാഹചര്യം തന്നെ.  ഓരോ ഗോത്രവും അതാതിന്റെ ഭൗതികസാഹചര്യത്തിനനുഗുണമായി- ഭൂപ്രകൃതി, കാലാവസ്ഥ, ഭക്ഷണത്തിന്റെ ലഭ്യത, പുറംലോകത്തെ ജീവജാലങ്ങളില്‍ നിന്നുള്ള വെല്ലുവിളി, ഭീഷണി തുടങ്ങിയവ- വിശ്വാസപദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. ഇത്രയും നീണ്ടകാലം അവ അതാതുഗോത്രങ്ങളുടെ ഗോത്രത്തനിമ നഷ്ടപ്പെടുത്താതെ സക്രിയമായി നിലനിന്നു എന്നത് ആ പദ്ധതികളുടെ കാര്യക്ഷമതയെ കാണിക്കുന്നു.   

അപ്പോള്‍ ഹിന്ദുസംസ്‌കൃതിയുടെ, ഹിന്ദു ആചാരാനുഷ്ഠാനങ്ങളുടെ ഉത്ഭവസ്ഥാനം, ആ പുണ്യഗംഗോത്രി  ഈ വനവാസി സംസ്‌കൃതിയാണ്, ഈ ആരണ്യകം ആണ് എന്നു കാണാന്‍ കഴിയും. വൈദേശികമതങ്ങളുടെയും ശാസ്ത്രീയ ഭൗതികത്തിന്റെയും കടന്നുകയറ്റം ഈ ആരണ്യകത്തെയും കാര്‍ന്നുതിന്നു കൊണ്ടിരിക്കുന്നു. അതിന്റെ രക്ഷ നമുക്കു പരമപ്രധാനമാവണം. നമ്മെ നാമാക്കിയ വനദേവതമാരാണ് നിഷ്‌കളങ്കരായ ആ വനവാസിസ്വജനങ്ങള്‍ എന്നു നാം തിരിച്ചറിയണം. ഇന്നു ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ കഴിയുന്ന വനവാസി ഗോത്രങ്ങളില്‍ നിലനില്‍ക്കുന്ന വിവിധ വിശ്വാസ പദ്ധതികളുടെ പശ്ചാത്തലത്തില്‍ ഈ വനവാസിഹിന്ദുപാരമ്പര്യവും പില്‍ക്കാലഹിന്ദുപാരമ്പര്യവുമായുള്ള നാഭീനാള (പൊക്കിള്‍ക്കൊടി) ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണപഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അതുവഴി ഈ പാരമ്പര്യത്തിന്റെ ഉല്‍ഭവ പരിണാമങ്ങളെപ്പറ്റി നമുക്കു കൂടുതല്‍ വ്യക്തത കൈവരും.

(തുടരും..)

നാളെ-വിശ്വാസപദ്ധതികളുടെ പൊതുശേഖരം 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Entertainment

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.