കാഞ്ഞങ്ങാട് : കര്‍ണാടക സുള്ള്യയില്‍ സഹപാഠിയുടെ കുത്തേറ്റ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. കാസര്‍കോട് മുള്ളേരിയ ശാന്തിനഗര്‍ സ്വദേശിനി അക്ഷതയാണു മരിച്ചത്.
അക്ഷതയെ കുത്തിയ ശേഷം ആത്മഹത്യയ്‌ക്കു ശ്രമിച്ച സഹപാഠി സുള്ള്യ സ്വദേശി കാര്‍ത്തിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് വിട്ടു ടൗണിലേക്കു മടങ്ങവേ, കാര്‍ സ്ട്രീറ്റ് നഗറിലാണ് സംഭവം.
മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു അക്ഷത മരണപ്പെട്ടത്. സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളജിലെ രണ്ടാംവര്‍ഷ ബി.എസ്.എസി വിദ്യാര്‍ഥിനിയായിരുന്നു.
















